Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വീക്ഷണത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങി പരസ്യ വരുമാനം തട്ടിയെടുത്തു; നേതാക്കൾ അറിഞ്ഞിട്ടും രഹസ്യമായി വച്ചു; കെപിസിസി സെക്രട്ടറി മുത്തലീബിനെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി

വീക്ഷണത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങി പരസ്യ വരുമാനം തട്ടിയെടുത്തു; നേതാക്കൾ അറിഞ്ഞിട്ടും രഹസ്യമായി വച്ചു; കെപിസിസി സെക്രട്ടറി മുത്തലീബിനെതിരെ കേസെടുക്കാൻ വിജിലൻസ് കോടതി

തൃശൂർ: വീക്ഷണം പത്രത്തിന്റെ പേരിൽ വ്യാജ അക്കൗണ്ട് തുടങ്ങിയെന്ന കെപിസിസി. സെക്രട്ടറിയും എറണാകുളം ജില്ലാ വൈസ് പ്രസിഡന്റുമായ ബി.എ. അബ്ദുൾ മുത്തലിബിനെതിരേ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്ത് കേസെടുക്കാൻ തൃശൂർ വിജിലൻസ് കോടതി ജഡ്ജി എസ്.എസ്. വാസൻ ഉത്തരവിട്ടു. കൊടുങ്ങല്ലൂർ സ്വദേശി വി.എ. ഹംസയുടെ പരാതിയിലാണ് ഉത്തരവ്.

ആലുവ അർബൻ ബാങ്ക് ചെയർമാനായ അബ്ദുൾ മുത്തലിബും വൈസ് ചെയർമാനായ ജോസി പി. ആൻഡ്രൂസും ജനറൽ മാനേജരുടെ ചുമതലയുള്ള കെ.പി. സുലൈഖയുടെ ഒത്താശയോടെ പണം തട്ടിച്ചെന്നാണ് പരാതി. കമ്പനി ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള വീക്ഷണം പ്രിന്റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയുടെ പേരിൽ ആലുവ മെയിൻ ബ്രാഞ്ചിൽ സി.ഡി. 550ാം നമ്പർ കറണ്ട് അക്കൗണ്ട് തുടങ്ങി വീക്ഷണത്തിന്റെ പേരിൽ വരുന്ന ചെക്കുകൾ വ്യാജ അക്കൗണ്ടിൽക്കൂടി മാറിയെടുക്കുകയും ചെയ്തുവെന്നാണ് പരാതി. സുലൈഖ വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെന്നുമാണ് കേസ്.

2012 ഒകേ്ടാബർ അഞ്ചിന് ഇതു സംബന്ധിച്ച് പ്രഥമികാന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവായിരുന്നു. എന്നാൽ കേസ് എടുക്കേണ്ടെന്നായിന്നു റിപ്പോർട്ട്. തുടർന്നു നടന്ന അന്വേഷണത്തിൽ ഭരണസ്വാധീനത്തിന്റെ ഫലമായി സത്യം മറച്ചുവച്ചുള്ള റിപ്പോർട്ടാണ് സമർപ്പിച്ചതെന്നും ആ റിപ്പോർട്ട് അംഗീകരിച്ച് കോടതി നടപടി അവസാനിപ്പിക്കുകയും ചെയ്തുവെന്നും ഹർജിക്കാരൻ ആരോപിച്ചു. തുടർന്ന് ഹർജിക്കാരൻ വി.എ. ഹംസ ഹൈക്കോടതിയെ സമീപിച്ചു. കേസ് ഫയലിൽ സ്വീകരിച്ച ഹൈക്കോടതി 2015 മാർച്ച് 23ന് വിജിലൻസ് റിപ്പോർട്ട് റദ്ദാക്കി. കേസ് വീണ്ടും തൃശൂർ വിജിലൻസ് കോടതിയോട് പരിഗണിക്കാൻ ഉത്തരവാകുകയും ചെയ്തു.

ഇതിന്റെ അടിസ്ഥാനത്തിൽ വിജിലൻസ് കോടതിയിൽ കേസ് ഫയൽ ചെയ്തു. ആറു മാസത്തോളം കോടതിയിൽ ജഡ്ജി ഇല്ലാതിരുന്നതിനാൽ കേസ് നൽകാൻ കാലതാമസമുണ്ടായി. തുടർന്ന് 2016 ജനുവരി 28നാണ് തൃശൂർ വിജിലൻസ് കോടതി കേസിൽ എതിർകക്ഷികൾക്കെതിരേ കേസെടുക്കാൻ ഉത്തരവായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP