Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഇടുക്കി ജില്ലയേക്കാൾ നാലിരട്ടി ജനങ്ങൾ മലപ്പുറത്തു താമസിക്കുന്നു; ഹിന്ദുക്കൾക്കിഷ്ടം തിരുവനന്തപുരവും പാലക്കാടും; കോട്ടയത്തെ കടത്തിവെട്ടി ക്രിസ്ത്യാനികളുടെ ജില്ലയായത് എറണാകുളം; സിക്കുകാരും ബുദ്ധരും ജൈനരും വരെ കേരളത്തിലുണ്ട്

ഇടുക്കി ജില്ലയേക്കാൾ നാലിരട്ടി ജനങ്ങൾ മലപ്പുറത്തു താമസിക്കുന്നു; ഹിന്ദുക്കൾക്കിഷ്ടം തിരുവനന്തപുരവും പാലക്കാടും; കോട്ടയത്തെ കടത്തിവെട്ടി ക്രിസ്ത്യാനികളുടെ ജില്ലയായത് എറണാകുളം; സിക്കുകാരും ബുദ്ധരും ജൈനരും വരെ കേരളത്തിലുണ്ട്

തിരുവനന്തപുരം: കൗതുകകരമായ നിരവധി വസ്തുതകളാണ് ജാതി സെൻസസ് പുറത്തുവന്നപ്പോൾ വ്യക്തമായത്. വലിയ ജില്ലയായ ഇടുക്കിയിൽ ഉള്ളതിനേക്കാൾ കൂടുതൽ പേരുള്ളത് മലപ്പുറം ജില്ലയിലാണ്. എണ്ണത്തിൽ കുറവാണെങ്കിലും സിക്കുകാരും ബുദ്ധമതക്കാരും ജൈനമതക്കാരുമൊക്കെ കേരളത്തിലുമുണ്ടെന്നതും ജാതി സെൻസസ് വിവരങ്ങൾ പുറത്തുവന്നപ്പോൾ വെളിപ്പെട്ടു.

സിഖ് മതവിശ്വാസികൾ 3,814 പേരാണ് സംസ്ഥാനത്തുള്ളത്. 4,752 ബുദ്ധമതക്കാരും 4,489 ജൈനമതവിശ്വാസികളും സംസ്ഥാനത്തുണ്ട്.

ഹിന്ദുക്കൾക്ക് ഏറ്റവും ഇഷ്ടം തിരുവനന്തപുരം ജില്ലയാണ്. കൂടുതൽ ഹിന്ദുക്കൾ താമസിക്കുന്ന ജില്ല തിരുവനന്തപുരമാണ്. രണ്ടാം സ്ഥാനം പാലക്കാടും. 21,94,057 ആണ് തലസ്ഥാനജില്ലയിലെ ഹിന്ദുക്കളുടെ എണ്ണം. ഹിന്ദുക്കൾ ഏറ്റവുമധികമുള്ള രണ്ടാമത്തെ ജില്ലയായ പാലക്കാട്ട് ഈ വിഭാഗത്തിലുള്ളത് 18,75,980 പേരാണ്.

മുസ്‌ലിം മതവിശ്വാസികളുടെ എണ്ണത്തിൽ മുന്നിൽ മലപ്പുറമാണ് മുന്നിൽ (28,88,849). ക്രിസ്ത്യാനികൾ ഏറ്റവുമധികം ഉള്ളത് എറണാകുളത്താണ് (12,48,137).

മുസ്ലിങ്ങളുടെ ആധിപത്യമുള്ള മലപ്പുറമൊഴികെ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ജനസംഖ്യയിൽ ഹിന്ദുമതവിശ്വാസികളാണ് കൂടുതൽ. തൃശ്ശൂർ, എറണാകുളം, കോട്ടയം, ഇടുക്കി, പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം തുടങ്ങിയ ഏഴ് ജില്ലകളിൽ ഹിന്ദുക്കൾ കഴിഞ്ഞാൽ ജനസംഖ്യയിൽ ക്രിസ്ത്യാനികളാണ് രണ്ടാമത്.

ഹിന്ദുക്കളുടെ എണ്ണത്തിൽ മൂന്നാമതുള്ളത് തൃശ്ശൂരാണ്. (18,23,442). തൊട്ടുപിന്നാലെ കോഴിക്കോടും (17,34,958). മലപ്പുറം കഴിഞ്ഞാൽ മുസ്‌ലിങ്ങൾ ഏറ്റവുമധികമുള്ളത് കോഴിക്കോട്ടും (12,11,131), പാലക്കാട്ടുമാണ്. (8,12936).

കഴിഞ്ഞദിവസമാണ് കേന്ദ്രസർക്കാർ മതംതിരിച്ചുള്ള സെൻസസ് റിപ്പോർട്ട് പുറത്തുവിട്ടത്. 2011ൽ നടത്തിയ കണക്കെടുപ്പ് അടിസ്ഥാനമാക്കിയുള്ള വിവരങ്ങളാണിത്.

സംസ്ഥാനത്ത് ആകെ ഹിന്ദുമതക്കാർ 1,82,82,492 പേർ. ഇതിൽ പുരുഷന്മാർ 88,03,455. സ്ത്രീകൾ 94,79,037. മുസ്‌ലിങ്ങൾ 88,73,472 പേർ. ഇതിൽ 41,76,255 പേർ പുരുഷന്മാരാണ്. 46,97,217 പേർ സ്ത്രീകളും. ക്രിസ്ത്യാനികളുടെ എണ്ണം 61,41,269. 29,93,781 പേർ പുരുഷന്മാർ. 31,47,488 പേർ സ്ത്രീകളും.

88,155 പേർ മതമേതെന്ന് വെളിപ്പെടുത്താത്തവരോ മതത്തിൽ വിശ്വസിക്കാത്തവരോ ആണ്. 45,188 സ്ത്രീകളാണ് ഈ വിഭാഗത്തിൽപ്പെട്ടവർ. പുരുഷന്മാർ 42,967.

സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി സാമൂഹികസാമ്പത്തിക ജാതി സെൻസസ് നടത്തിയത് പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി നയങ്ങൾ രൂപപ്പെടുത്താനായാണ്. കേരളത്തിൽ 2011 ഡിസംബർ ഒന്നുമുതൽ 2012 ജനവരി 15 വരെയാണ് സെൻസസ് നടത്തിയത്. രാജ്യത്ത് ഇതിനു മുമ്പ് ജാതി സെൻസസ് നടന്നത് സ്വാതന്ത്ര്യലബ്ധിക്കു മുമ്പാണ്. 1931ലാണ് അവസാനമായി ജാതി സെൻസസ് നടന്നത്.

  • തിരുവോണം പ്രമാണിച്ച് ഓഫീസ് അവധിയായതിനാൽ നാളെ (28.08.2015) മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല. എല്ലാ വായനക്കാർക്കും മറുനാടന്റെ ഹൃദ്യമായ ഓണാശംസകൾ- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP