Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വെള്ളാപ്പള്ളിക്കെതിരെ ക്രൈസ്തവസഭ; വീഞ്ഞ് വിശ്വാസത്തിന്റെ ഭാഗം; ലോകാവസാനംവരെ പള്ളികളിൽ കുർബാനയ്ക്ക് വൈൻ ഉപയോഗിക്കുമെന്നും സഭ

വെള്ളാപ്പള്ളിക്കെതിരെ ക്രൈസ്തവസഭ; വീഞ്ഞ് വിശ്വാസത്തിന്റെ ഭാഗം; ലോകാവസാനംവരെ പള്ളികളിൽ കുർബാനയ്ക്ക് വൈൻ ഉപയോഗിക്കുമെന്നും സഭ

കൊച്ചി: മദ്യം നിരോധിക്കുകയാണെങ്കിൽ പളളികളിലെ വൈനും നിരോധിക്കണമെന്ന എസ്എൻഡിപി ജനറൽ സെക്രട്ടറി വെളളാപ്പളളി നടേശന്റെ പ്രസ്താവനയ്‌ക്കെതിരെ ലത്തീൻ സഭ രംഗത്ത്. വീഞ്ഞ് വിശ്വാസത്തിന്റെ ഭാഗമാണെന്നും ലോകവസാനം വരെ പളളികളിൽ വൈൻ വിശുദ്ധ കുർബാനയ്ക്ക് ഉപയോഗിക്കുമെന്നും ആർച്ച് ബിഷപ്പ് ഫ്രാൻസിസ് കല്ലറയ്ക്കൽ പറഞ്ഞു.

പളളികളിൽ വൈൻ ഉപയോഗിക്കുന്നത് മദ്യപാനത്തിനു വേണ്ടിയല്ലെന്നും വിശുദ്ധമായ കർമ്മങ്ങൾക്ക് വേണ്ടിയാണെന്ന് സീറോമലബാർ സഭാ വക്താവ് ഫാദർ പോൾ തേലക്കാട്ട് നേരത്തെ പ്രതികരിച്ചിരുന്നു. വൈൻ മദ്യമായി ഉപയോഗിക്കുന്നതിനെ എതിർക്കണമെന്ന് തന്നെയാണ് കെസിബിസിയുടെ അഭിപ്രായമെന്നും ഫാദർ പോൾ പറഞ്ഞു. പളളികളിൽ വൈൻ എന്തിനാണ് ഉപയോഗിക്കുന്നതെന്ന് അറിയാൻ പാടില്ലാത്തതു കൊണ്ടല്ല വെളളാപ്പളളി ഇപ്രാകാരം പറയുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

മദ്യം നിരോധിക്കുകയാണെങ്കിൽ പളളികളിൽ വൈൻ ഉപയോഗിക്കുന്നതിനെ എതിർക്കണമെന്നും വെളളാപ്പളളി പറഞ്ഞിരുന്നു. ബാറുകൾക്കെതിരെ വാളെടുത്ത ആദർശധീരനും തിരുമേനിമാരും 75 ശതമാനത്തിലധികം വില്പന നടക്കുന്ന ബിവേറേജസ് ഔട്ട്‌ലെറ്റുകളെ കുറിച്ച് ഒരു അക്ഷരം പോലും മിണ്ടുന്നില്ലെന്ന വെളളാപ്പളളിയുടെ പ്രസ്താവനയോടെ പ്രതികരിക്കുകയായിരുന്നു ആർച്ച് ബിഷപ്പ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP