Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഖി ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങൾ ഉണ്ടായ തീരദേശ, മലയോര പ്രദേശങ്ങൾക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് സമയബന്ധിതമായി പ്രഖ്യാപിക്കണം; മൃതദേഹങ്ങൾ കണ്ടെടുക്കുവാൻ ആഴക്കടലിൽ തെരച്ചിൽ നടത്തുവാനുള്ള സാങ്കേതിക തടസ്സം കേന്ദ്രസർക്കാർ നീക്കണമെന്ന് ആവശ്യവുമായി കത്തോലിക്കാ കോൺഗ്രസ് രംഗത്ത്

ഓഖി ചുഴലിക്കാറ്റ് മൂലം നാശനഷ്ടങ്ങൾ ഉണ്ടായ തീരദേശ, മലയോര പ്രദേശങ്ങൾക്കായി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ പ്രത്യേക പാക്കേജ് സമയബന്ധിതമായി പ്രഖ്യാപിക്കണം; മൃതദേഹങ്ങൾ കണ്ടെടുക്കുവാൻ  ആഴക്കടലിൽ തെരച്ചിൽ നടത്തുവാനുള്ള സാങ്കേതിക തടസ്സം കേന്ദ്രസർക്കാർ നീക്കണമെന്ന് ആവശ്യവുമായി കത്തോലിക്കാ കോൺഗ്രസ് രംഗത്ത്

തൊടുപുഴ : ഓഖി ചുഴലിക്കാറ്റിൽപ്പെട്ട് ഉൾക്കടലിൽ മരണപ്പെട്ടു പോയവരുടെ മൃതദേഹങ്ങൾ കണ്ടെത്തുവാനുള്ള തെരച്ചിൽ നടത്തുന്നതിനുള്ള സാങ്കേതിക തടസ്സം കേന്ദ്രസർക്കാർ ഉടൻ പരിഹരിക്കണമെന്ന് കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്റ് അഡ്വ.ബിജു പറയന്നിലം ആവശ്യപ്പെട്ടു.പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങൾക്ക് യഥാർത്ഥ നഷ്ടപരിഹാരങ്ങൾ നൽകുവാൻ സർക്കാരുകൾ തയ്യാറാകണമെന്നും, ഭീതിയിൽ ജീവിക്കുന്ന തീരദേശ ജനതയ്ക്കായി കൂടുതൽ കരുതൽ സംവിധാനങ്ങൾ ഒരുക്കുവാൻ നടപടി സ്വീകരിക്കണമെന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.

ആഴക്കടലിൽ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുന്നതിന് പൊലീസിന്റെ അധികാരം 12 നോട്ടിക്കൽ മൈൽ വരെ മാത്രമാണ്.അതിനപ്പുറത്തേയ്ക്ക് മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തുവാനുള്ള അധികാരം നേവിക്ക് മാത്രമേ ഉള്ളൂ.

ജീവനുള്ളവർക്കു വേണ്ടി മാത്രമേ തെരച്ചിൽ നടത്തുവാൻ ഇപ്പോൾ നേവിക്ക് അധികാരമുള്ളൂ.അതിനാൽ മൃതദേഹങ്ങൾക്കു വേണ്ടി 12 നോട്ടിക്കൽ മൈലിനപ്പുറം ഉൾക്കടലിൽ തെരച്ചിൽ നടത്തുന്നതിനുള്ള സാങ്കേതിക തടസം നീക്കം ചെയ്യുന്നതിന് ആവശ്യമായ നടപടികൾ കേന്ദ്രസർക്കാർ അടിയന്തിരമായി സ്വീകരിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് ആവശ്യപ്പെട്ടു.

പ്രകൃതി ക്ഷോഭം മൂലമുണ്ടാകുന്ന നാശ നഷ്ടങ്ങൾക്ക് യഥാർത്ഥ നഷ്ടപരിഹാരങ്ങൾ നൽകുവാൻ സർക്കാരുകൾ തയ്യാറാകണം. ഭീതിയിൽ ജീവിക്കുന്ന തീരദേശ ജനതയ്ക്കായി കൂടുതൽ കരുതൽ സംവിധാനങ്ങൾ ഒരുക്കുവാൻ നടപടി സ്വീകരിക്കണമെന്നും കത്തോലിക്കാ കോൺഗ്രസ് പറഞ്ഞു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP