Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്പിരിറ്റിൽ നിന്നും മദ്യമുണ്ടാക്കി വിൽക്കുന്ന വിദ്യയെ വെള്ളാപ്പള്ളി നടേശനറിയൂ; വീഞ്ഞ് വിവാദത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ വിമർശിച്ച് തൃശ്ശൂർ അതിരൂപതയുടെ മുഖപത്രം

സ്പിരിറ്റിൽ നിന്നും മദ്യമുണ്ടാക്കി വിൽക്കുന്ന വിദ്യയെ വെള്ളാപ്പള്ളി നടേശനറിയൂ; വീഞ്ഞ് വിവാദത്തിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറിയെ വിമർശിച്ച് തൃശ്ശൂർ അതിരൂപതയുടെ മുഖപത്രം

തൃശ്ശൂർ: മദ്യനിരോധനത്തിന്റെ പശ്ചാത്തലത്തിൽ കത്തോലിക്കാ സഭയിലെ പള്ളികളിൽ ആരാധനയ്ക്ക് വീഞ്ഞ് ഉപയോഗിക്കുന്നതിനെ ചോദ്യം ചെയ്ത് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്തെത്തിയതോടെ വീഞ്ഞ് ഒരു വിവാദ വിഷയമായിരിക്കയാണ്. വീഞ്ഞ് വിശ്വാസത്തിന്റെ ഭാഗമാണെന്നും അത് മരണംവരയും തുടരുമെന്ന മറുപടിയും ചില ക്രിസ്തീയ പുരോഹിതന്മാർ നൽകിയിരുന്നു. എന്നാൽ വൈറ്റ് വാറ്റാനുള്ള ലൈസൻസ് നൽകിയ തീരുമാനത്തെ ചോദ്യം ചെയ്യാൻ വെള്ളാപ്പള്ളി കോടതിയെ സമീപിക്കാൻ ഒരുങ്ങുന്നതിനിടെ വിമർശനം ഉയർത്തി തൃശ്ശൂർ അതിരൂപത രംഗത്തെത്തി. തൃശ്ശൂർ അതിരൂപതയുടെ മുഖപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് വെള്ളാപ്പള്ളിയെ രൂക്ഷമായി വിമർശിച്ചിരിക്കുന്നത്.

തൃശ്ശൂർ അതിരൂപതയുടെ മുഖപത്രമായ 'കത്തോലിക്കാ സഭ'യിലെ ലേഖനം തുടങ്ങുന്നത് വെള്ളാപ്പള്ളി നടേശനെ കാര്യമാക്കേണ്ട എന്ന തലക്കെട്ടില്ലാണ്. സ്പിരിറ്റ് വാറ്റാൻ മാത്രമറിയുന്ന വെള്ളാപ്പള്ളിക്ക് വീഞ്ഞിന്റെ മൂല്യമറിയില്ലെന്ന് പറഞ്ഞാണ് കത്തോലിക്കാ പ്രസിദ്ധീകരണം വിമർശിച്ചിരിക്കുന്നത്. വീഞ്ഞ് വിവാദത്തിൽ വെള്ളാപ്പള്ളി പ്രതികരണം വർഗീയതയാണെന്നും മുഖപ്രസംഗത്തിൽ വിമർശിക്കുന്നു.

ബാറുകൾക്കൊപ്പം ക്രൈസ്തവരുടെ വീഞ്ഞ് വിതരണം കൂടി നിരോധിക്കണമെന്ന പ്രസ്താവനക്കെതിരെയാണ് ലേഖനം പുറത്തുവന്നത്. മദ്യനിരോധനത്തോടെ വെള്ളാപ്പള്ളിയുടെ കച്ചവട സാധ്യത അടയുന്നതിലുള്ള രോഷമാണ് സഭയോട് കാണിക്കുന്നതെന്നും മുഖപത്രത്തിലെ ലേഖനം വിമർശിക്കുന്നു.

എന്താണ് ക്രൈസ്തവരുടെ ആരാധനയെന്നോ അതിൽ വീഞ്ഞിന്റെ സ്ഥാനം എന്തെന്നോ അറിയാത്തയാളാണ് വെള്ളാപ്പള്ളി. തന്റെ കച്ചവട സാധ്യതകൾ അടയുന്നതിലുള്ള പരിഭ്രാന്തിയിലാണ് അദ്ദേഹം. അതുകൊണ്ടാണ് ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രസ്താവന നടത്തുന്നതെന്നും ലേഖനം വിമർശിക്കുന്നു. വായിൽ വരുന്നത് കോതക്ക് പാട്ട് എന്ന നിലയിൽ എന്തും വിളിച്ചുപറയാനുള്ള ദാർഷ്ട്യം കേരളത്തിലെ മറ്റൊരു സാമുദായിക നേതാവിനും ഉണ്ടാകില്ല. വെള്ളാപ്പള്ളി നടേശന് ഒരു കാര്യത്തിൽ മാത്രമാണ് ഇത് വരെ ഉറച്ച നിലപാട് ഉള്ളത് അത് മദ്യത്തിന്റെയും മദ്യലോബിയുടെയും കാര്യത്തിലാണ്.

ക്രൈസ്തവരുടെ ആരാധനാക്രമത്തിൽ ഉപയോഗിക്കുന്നത് മുന്തിരിസത്താണ്. ഇത് മദ്യമാണെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ് വെള്ളാപ്പള്ളി ചെയ്തിരിക്കുന്നത്. സ്പിരിറ്റിൽ നിന്നും മദ്യമുണ്ടാക്കി വിൽക്കുന്ന വിദ്യയെ വെള്ളാപ്പള്ളിക്കറിയൂ. ഒരു കാര്യത്തിൽ ആശ്വാസമുണ്ട് വെള്ളാപ്പള്ളിയെ അറിയാവുന്ന മുഖ്യധാരാ പത്രങ്ങളിൽ പലതും അദ്ദേഹത്തിന്റെ വാക്കുകളെ വാർത്തായാക്കിയില്ലെന്നും ലേഖനത്തിൽ പറഞ്ഞു.

മുഖപ്രസംഗത്തോടൊപ്പെ തന്നെ 'കത്തോലിക്കാസഭ' യിൽ മദ്യംനിരോധിച്ചുകൊണ്ടുള്ള യുഡിഎഫ് തീരുമാനത്തെ അഭിനന്ദിച്ചുള്ള ലേഖനവുമുണ്ട്. വീഞ്ഞിന്റെ പേരിൽ സഭയും വെള്ളാപ്പള്ളിയും ഏറ്റുമുട്ടുന്നതിനിടെ ആരാധനയ്ക്ക് വീഞ്ഞ് ഉപയോഗിക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാട്ടി വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്. കാത്തലിക് ലേമെൻസ് അസോസിയേഷൻ വീഞ്ഞ് വിശ്വാസത്തിന്റെ ഭാഗമല്ലെന്ന് വിമർശിച്ച് രംഗത്തെത്തിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP