Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വൈദീകർ ആത്മപരിശോധന നടത്തണ: കാതോലിക്കാ ബാവാ

തിരുവനന്തപുരം: ആത്മീയ ദൗത്യ നിർവ്വഹണത്തിൽ യാതൊരുവിധ വീഴ്‌ച്ചയും വരാതിരിക്കാൻ വൈദീകർ ബദ്ധശ്രദ്ധ ചെലുത്തണമെന്നും നിരന്തരമായ ആത്മപരിശോധന ആവശ്യമാണെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവാ.എം.ഡി. സെമിനാരി സ്ഥാപകനും പരുമല സെമിനാരി സ്ഥാപകനുമായ പുലിക്കോട്ടിൽ ജോസഫ് മാർ ദിവന്നാസിയോസ് അഞ്ചാമന്റെ 109-ാമത് ശ്രാദ്ധപെരുന്നാളിൽ കോട്ടയം പഴയ സെമിനാരി ചാപ്പലിൽ മുഖ്യസന്ദേശം നൽകുകയായിരുന്നു പരിശുദ്ധ കാതോലിക്കാ ബാവാ.

മനുഷ്യശരീരത്തിൽ രക്തശുദ്ധീകരണം നടത്തുന്ന ഹൃദയം പോലെയാണ് സഭാ ഗാത്രത്തിൽ വൈദീക സെമിനാരി. വൈദീക ശുശ്രൂഷയിൽ ഏർപ്പെടുന്നവർക്ക് അക്കാദമിക് മികവിനോടൊപ്പം ആത്മീയ പരിപക്വതയും അത്യാവശ്യമാണ്. ജീവിതത്തിൽ വെല്ലുവിളികൾ ഉണ്ടാകുമ്പോൾ മാതൃകാപരമായ ഉത്തമജീവിതം നയിക്കുകയാണ് അവയെ അതിജീവിക്കാനുള്ള മാർഗ്ഗം. വൈദീക വിദ്യാർത്ഥികളും വൈദീകരും ആത്മീയ ജീവിതത്തെ ഗൗരവമായി കാണണം. വൈദികവൃത്തി ശുശ്രൂഷയാണ് എന്ന് തിരിച്ചറിയണം.

കഷ്ടപ്പെടാനുള്ള അവസരമാണത്. ദൈവസമക്ഷവും സമൂഹത്തിന് മുമ്പിലും കൈസ്ത്രവ സാക്ഷ്യം ബോധ്യമാക്കണം. സഭയുടെ ശോഭ നിലനിർത്തേണ്ടതും പൊതുസമൂഹത്തെ നയിക്കേണ്ടതും വൈദീകരാണ്. പരിശുദ്ധ കാതോലിക്കാ ബാവായുടെ മുഖ്യകാർമ്മീകത്വത്തിലും ഡോ. യൂഹാനോൻ മാർ ദിയസ്‌ക്കോറോസ്, ഡോ. ഗീവർഗീസ് മാർ യൂലിയോസ് എന്നിവരുടെ സഹകാർമ്മിക ത്വത്തിലും വി.മൂന്നിന്മേൽ കുർബ്ബാനയും വാഴ്‌വും നടന്നു. ഗീവർഗീസ് മാർ കുറിലോസ്, ഡോ. യൂഹാനോൻ മാർ ദിമത്രിയോസ്, പ്രിൻസിപ്പൽ ഫാ. ഡോ. ഓ. തോമസ്, സെമിനാരി മാനേജർ സഖറിയാ റമ്പാൻ എന്നിവരും പ്രസംഗിച്ചു. പുതിയ സെമിനാരി മാനേജരായി തോമസ് ഏബ്രഹാം കോറെപ്പിസ്‌ക്കോപ്പ ജൂലൈ 15 ാം തീയതി ചുമതലയേൽക്കും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP