Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

സിബിഐയുടെ കണ്ണ് ഉന്നതരിലേക്ക്; ജയരാജിനെ ലക്ഷ്യമിട്ട് അന്വേഷണ സംഘം; കതിരൂർ മനോജ് കൊലക്കേസിൽ സിപിഐ(എം) കണ്ണൂർ സെക്രട്ടറിയെ ചോദ്യം ചെയ്യും; ഗൂഢാലോചനക്കേസിൽ പ്രതിചേർക്കാനും സാധ്യത

സിബിഐയുടെ കണ്ണ് ഉന്നതരിലേക്ക്; ജയരാജിനെ ലക്ഷ്യമിട്ട് അന്വേഷണ സംഘം; കതിരൂർ മനോജ് കൊലക്കേസിൽ സിപിഐ(എം) കണ്ണൂർ സെക്രട്ടറിയെ ചോദ്യം ചെയ്യും; ഗൂഢാലോചനക്കേസിൽ പ്രതിചേർക്കാനും സാധ്യത

കണ്ണൂർ: ആർഎസ്എസ്. നേതാവ് കതിരൂരിലെ എളന്തോടത്ത് മനോജ് കൊല്ലപ്പെട്ട കേസിൽ സിപിഐ(എം). ജില്ലാ സെക്രട്ടറി പി.ജയരാജനെ സബിഐ ചോദ്യംചെയ്യും. ഇതിനായി അന്വേഷണസംഘം മുമ്പാകെ ഹാജരാകണമെന്ന് കാണിച്ച് സിബിഐ. ജയരാജന് നോട്ടീസ് നല്കി. ജൂൺ രണ്ടിന് ഹാജരാകണമെന്നാണ് നോട്ടീസ്.

ജയരാജന്റെ മുൻകൂട്ടിയുള്ള അറിവ് ജയരാജന് ഉണ്ടായിരുന്നതിന്റെ തെളിവുകൾ സിബിഐയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യൽ. മറുപടികൾ തൃപ്തമായില്ലെങ്കിൽ ജയരാജനും കേസിൽ പ്രതിയാകും. മനോജ് കൊല്ലപ്പെട്ട കേസിൽ ഗൂഢാലോചനയാണ് സിബിഐ. ഡിവൈ.എസ്‌പി. ഹരി ഓംപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘം ഇപ്പോൾ അന്വേഷിക്കുന്നത്. കൊലപാതകത്തിൽ പങ്കാളിയായവരെ പ്രതിയാക്കി ആദ്യകുറ്റപത്രം അന്വേഷണ സംഘം സമർപ്പിച്ചിരുന്നു. ജയരാജന്റെ വിശ്വസ്തനായ വിക്രമനടക്കം 18 പ്രതികളാണ് ഇതിലുണ്ടായിരുന്നത്. ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്ന് ഇതിൽ അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

ബുധനാഴ്ച സിപിഐ(എം). ജില്ലാകമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലെത്തിയാണ് സിബിഐ. ഉദ്യോഗസ്ഥർ അറിയിപ്പ് കൈമാറിയത്. എന്നാൽ, പി.ജയരാജൻ ഓഫീസിലില്ലാത്തതിനാൽ നേരിട്ട് നോട്ടീസ് കൈമാറാനായില്ല. കേസിൽ മുഖ്യപ്രതിയായ വിക്രമന്റെ മൊഴിയാണ് ജയരാജനെ ചോദ്യംചെയ്യാനുള്ള പ്രധാനകാരണം. ആദ്യം കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തിനോട് വിക്രമൻ ജയരാജന്റെ പേര് പറഞ്ഞിരുന്നില്ല.

എന്നാൽ, സിബിഐ.യുടെ ചോദ്യംചെയ്യലിൽ ജയരാജനെ അക്രമിച്ചതിലുള്ള പ്രതികാരമായാണ് മനോജിനെ കൊലപ്പെടുത്തിയതെന്ന് സമ്മതിച്ചിട്ടുണ്ട്. ഇക്കാര്യം കുറ്റപത്രത്തിലും പറയുന്നുണ്ട്. പ്രതികൾക്ക് രക്ഷപ്പെടാൻ സഹായം ചെയ്തവരും പാർട്ടി ബന്ധമുള്ളവരാണ്. ഇതാണ് ജയരാജനെ ചോദ്യം ചെയ്യാൻ സിബിഐ. തീരുമാനിച്ചത്.

ബോംബെറിഞ്ഞു ഭീതി സൃഷ്ടിച്ച ശേഷമാണു ആർഎസ്എസ് കണ്ണൂർ ജില്ലാ ശാരീരിക് പ്രമുഖായ മനോജിനെ വെട്ടിക്കൊലപ്പെടുത്തിയത്. ബോംബ് നിർമ്മാണവും ബോംബ് ഉപയോഗിച്ചുള്ള ഭീതിപരത്തലും ദേശവിരുദ്ധ പ്രവർത്തനത്തിന്റെ പരിധിയിൽ വരുന്നതാണ്. ഇതേത്തുടർന്ന് കേസ് യുഎപിഎ ചുമത്തിയാണ് പൊലീസ് എടുത്തത്. കേസ് സിബിഐക്ക് കൈമാറുക എന്ന ലക്ഷ്യമായിരുന്നു അതിന്റെ പിന്നിൽ. ജയരാജനെ കേസിൽപ്പെടുത്താനുള്ള കോൺഗ്രസ് സർക്കാരിന്റെ ഗൂഡനീക്കമാണ് അതെന്ന് അന്നേ വിലയിരുത്തൽ ഉണ്ടായിരുന്നു.

പാർട്ടി തലത്തിൽ നടത്തിയ ഗൂഢാലോചനയെ തുടർന്നാണ് മനോജിനെ കൊലപ്പെടുത്തിയതെന്നും പ്രതികളിൽ കൂടുതൽ പേരും പാർട്ടിയുടെ പ്രാദേശിക നേതാക്കളും പാർട്ടി അംഗങ്ങളുമാണെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ആദ്യ കുറ്റപത്രത്തിലെ 19 പേരടങ്ങുന്ന പ്രതിപ്പട്ടികയിലെ മുഴുവൻ പേരും അറസ്റ്റിലായി. ഇവർ കണ്ണൂർ സ്‌പെഷൽ സബ് ജയിലിൽ റിമാൻഡിലാണ്. പ്രതികളിൽ 16 പേരാണ് കൊല നടത്തിയത്. പ്രകാശൻ, കൃഷ്ണൻ, രാമചന്ദ്രൻ എന്നീ പ്രതികൾ ഒന്നാംപ്രതി വിക്രമന് ചികിത്സക്കും ഒളിവിൽ കഴിയാനും സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു.

2014 സെപ്റ്റബർ ഒന്നിനാണ് മനോജ് കൊല്ലപ്പെട്ടത്. അതേമാസം 11ന് കേസിലെ ആദ്യ അറസ്റ്റ് നടന്നു. ഒന്നാം പ്രതി വിക്രമൻ കണ്ണൂർ കോടതിയിൽ കീഴടങ്ങിയതോടെയാണ് ആദ്യ അറസ്റ്റുണ്ടായത്. യു.എ.പി.എ നിയമം ഉൾപ്പെടുന്ന കേസുകളിൽ ആദ്യ അറസ്റ്റ് നടന്ന് 180 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കപ്പെട്ടാൽ പിന്നീട് വിചാരണക്കുശേഷമേ റിമാൻഡിലുള്ള പ്രതികൾക്ക് ജാമ്യം ലഭിക്കുകയുള്ളൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP