Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന തീരുമാനത്തിൽ സിബിഎസ്ഇ; പരീക്ഷ റദ്ദാക്കിയത് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന്; വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മവിശകലനത്തിനു ശേഷമാണ് തീരുമാനം

പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന തീരുമാനത്തിൽ സിബിഎസ്ഇ; പരീക്ഷ റദ്ദാക്കിയത് ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന്; വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മവിശകലനത്തിനു ശേഷമാണ് തീരുമാനം

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് റദ്ദാക്കിയ സിബിഎസ്ഇ പത്താംക്ലാസ് കണക്ക് പരീക്ഷ വീണ്ടും നടത്തേണ്ടെന്ന് സിബിഎസ്ഇ തീരുമാനിച്ചു. ഇത് സംബന്ധിച്ച് സിബിഎസ്ഇ ഉത്തരവ് ഇന്ന് പുറത്തിറക്കും. സിബിഎസ്ഇ ബോർഡിന്റേതാണ് തീരുമാനം. വിദ്യാർത്ഥികളുടെ ഉത്തരക്കടലാസുകളുടെ സൂക്ഷ്മവിശകലനത്തിനു ശേഷമാണ് ഈ തീരുമാനത്തിൽ സിബിഎസ്ഇ എത്തിച്ചേർന്നത്. മാർച്ച് 28നാണ് പത്താം ക്ലാസ് പരീക്ഷ നടന്നത്.

ചോദ്യപേപ്പർ ചോർച്ചയെ തുടർന്ന് ഉത്തരക്കടലാസ് വിശകലനം ചെയ്തതിൽ കുഴപ്പങ്ങൾ കണ്ടെത്തിയിട്ടില്ലെന്നാണ് സിബിഎസ്ഇ അധികൃതർ നൽകുന്ന വിശദീകരണം. പത്താം ക്ലാസിലെ കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രി മുതൽ ഡൽഹിയിൽ സാമൂഹിക മാധ്യമങ്ങളിലൂടെയാണ് പ്രചരിച്ചത്. അന്നു തന്നെ ചോദ്യപേപ്പർ ചോർന്നെന്ന് വിവരം ലഭിച്ചതിനാൽ പരീക്ഷ മാറ്റി വയ്ക്കുകയാണെന്ന് അറിയിപ്പു വന്നിരുന്നു.

പരീക്ഷാപേപ്പർ ചോർച്ചയെ തുടർന്ന് വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും നേതൃത്വത്തിൽ രാജ്യമൊട്ടാകെ വൻ പ്രതിഷേധമാണ് നടക്കുന്നത്. പത്താം ക്ലാസിലെ കണക്കിന്റെയും പ്ലസ് ടുവിലെ എക്കണോമിക്സ് പരീക്ഷയുടെയും ചോദ്യപേപ്പറുകൾ ചോർന്നിരുന്നു. എക്കണോമിക്സ് പുനഃപരീക്ഷാ തിയതി നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ 25ന് നടത്താനാണ് എക്കണോമിക്സ് പുനഃപരീക്ഷ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP