Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

തിരുവനന്തപുരം എൻജിനിയറിങ് കോളേജിൽ സിസിടിവി ക്യാമറ സ്ഥാപിക്കും

തിരുവനന്തപുരം: വിദ്യാർത്ഥിനി വാഹനമിടിച്ചു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം എഞ്ചിനീയറിങ് കോളേജിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കും. ക്യാമ്പസിലും ആൺകുട്ടികളുടെ ഹോസ്റ്റലിലും വാഹനങ്ങൾക്കുള്ള നിയന്ത്രണം കൂടുതൽ കർശനമാക്കുമെന്നും പ്രിൻസിപ്പൽ അറിയിച്ചു.

ഓണാവധിക്കുശേഷം കനത്ത പൊലീസ് കാവലിൽ കോളേജ് ഇന്നു തുറന്നു. പുറത്തുനിന്നുള്ള പ്രതിഷേധങ്ങളും സംഘർഷസാധ്യതയും കണക്കിലെടുത്താണ് സുരക്ഷ. മരിച്ച വിദ്യാർത്ഥി തെസ്‌നി ബഷീറിന് ആദരാഞ്ജലി അർപ്പിച്ചുള്ള പോസ്റ്ററുകൾ കോളേജ് കവാടത്തിൽ പതിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 19നാണ് കോളേജിലെ ഓണാഘോഷത്തിനിടെ വിദ്യാർത്ഥികൾ ഓടിച്ച ജീപ്പ് തട്ടി ആറാം സെമസ്റ്റർ വിദ്യാർത്ഥിനി തെസ്‌നി ബഷീറിന് ഗുരുതര പരിക്കേറ്റത്. ഓഗസ്റ്റ് 21ന് തെസ്‌നി മരിച്ചു. കേസിലെ ഒന്നാം പ്രതി ബൈജുവിനെ ഉടൻ കോളേജിൽ കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP