Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരിശോധനയ്ക്കു നിർത്തിയ സ്‌കൂട്ടറിൽ പിന്നാലെ വന്ന കാറിടിച്ച് അപകടം; തിരുവനന്തപുരം ടെക്‌നോപാർക്കിൽ നടന്ന സംഭവം പുറത്തുവന്നതു സിസിടിവി ദൃശ്യങ്ങളിലൂടെ

പരിശോധനയ്ക്കു നിർത്തിയ സ്‌കൂട്ടറിൽ പിന്നാലെ വന്ന കാറിടിച്ച് അപകടം; തിരുവനന്തപുരം ടെക്‌നോപാർക്കിൽ നടന്ന സംഭവം പുറത്തുവന്നതു സിസിടിവി ദൃശ്യങ്ങളിലൂടെ

തിരുവനന്തപുരം: പരിശോധനയ്ക്കു നിർത്തിയ സ്‌കൂട്ടറിൽ പിന്നാലെ വന്ന കാറിടിച്ച് അപകടം. സ്‌കൂട്ടറോടിച്ച യുവതിക്കു തോളെല്ലിനു ഗുരുതര പരിക്ക്.

തിരുവനന്തപുരം ടെക്‌നോപാർക്കിൽ നടന്ന സംഭവം സിസിടിവി ദൃശ്യങ്ങളിലൂടെയാണു പുറത്തുവന്നത്. കഴക്കൂട്ടത്തെ ടെക്നോപാർക്ക് കവാടത്തിൽ പരിശോധനക്ക് നിർത്തിയ സ്‌കൂട്ടറിന് പിന്നിലാണ് കാറിടിച്ച് അപകടമുണ്ടായത്.

കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്. സ്‌കൂട്ടറിന് പിന്നാലെ വന്ന മറ്റൊരു യുവതി ഓടിച്ച കാറാണ് അപകടമുണ്ടാക്കിയത്. പ്രവേശനകവാടത്തിൽ നിർത്തിയ സ്‌കൂട്ടർ സ്റ്റാർട്ടാക്കാൻ ശ്രമിക്കുന്നതിനിടെ പിന്നിൽ നിന്ന് വന്ന കാർ ഇടിക്കുകയായിരുന്നു.

ഇടിച്ചുകഴിഞ്ഞിട്ടും മുന്നോട്ടുരുണ്ട കാർ കണ്ടു നിന്നവരും സുരക്ഷാജീവനക്കാരും ചേർന്ന് ബഹളം വച്ച് നിർത്തിയതിനാൽ വലിയ അപകടം ഒഴിവായി. അപകടത്തിൽ പെട്ട യുവതിയുടെ തോളെല്ലിന് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. ടെക്നോപാർക്കിലെ സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെയാണ് പുറത്തുവന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP