Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മൃതദേഹം മറവുചെയ്യാൻ എത്തിയപ്പോ പള്ളിയറിയാതെ മറ്റൊരു കുഴിമാടം; അടുത്തുള്ള ദിവസങ്ങളിൽ ഇടവകയിൽ ആരും മരിച്ചിട്ടുമില്ല. സംഭവത്തിൽ ഞെട്ടി പൊലീസും പള്ളിയും

മൃതദേഹം മറവുചെയ്യാൻ എത്തിയപ്പോ പള്ളിയറിയാതെ മറ്റൊരു കുഴിമാടം; അടുത്തുള്ള ദിവസങ്ങളിൽ ഇടവകയിൽ ആരും മരിച്ചിട്ടുമില്ല. സംഭവത്തിൽ ഞെട്ടി പൊലീസും പള്ളിയും

കാഞ്ഞങ്ങാട്: ഒരു മരണത്തെത്തുടർന്ന് മൃതദേഹം മറവുചെയ്യാൻ എത്തിയപ്പോഴാണ് സെമിത്തേരിയിൽ ഒരാൾ വലിപ്പത്തിൽ മണ്ണ് മാറ്റിയിരിക്കുന്നത് കാണുന്നത്.

എന്നാൽ കഴിഞ്ഞ കുറേ ദിവസങ്ങളായി ഈ ഇടവകയിൽ ആരും മരണപ്പെട്ടില്ല എന്നതാണ് വസ്തുത. കാഞ്ഞങ്ങാട് അപ്പോസ്തല റാണി ചർച്ചിന്റെ സെമിത്തേരിയിലാണ് നാട്ടുകാരേയും പൊലീസിനേയും ഞെട്ടിച്ചുള്ള സംഭവം. ചെമ്മട്ടംവയൽ കെ എസ് ആർ ടി സി ടിപ്പോയ്ക്കു സമീപത്താണ് അപ്പോസ്തല റാണി ചർച്ചിന്റെ സെമിത്തേരി സ്ഥിതി ചെയ്യുന്നത്.

സെമിത്തേരിയിൽ മൃതദേഹം മറവു ചെയ്തത് പള്ളി അതികൃതരോ പള്ളി വികാരിയോ അറിഞ്ഞിട്ടില്ല. ഇവരൊന്നും അറിയാതെയാണ് രഹസ്യമായി ആരോ സെമിത്തേരിയിൽ മൃതദേഹം മറവു ചെയ്തത്. അപ്പോസ്തല റാണി ചർച്ചിന്റെ കീഴിൽ സെമിത്തേരിയിൽ അനുവാദമില്ലാതെ മൃതദേഹം മറവു ചെയ്തു എന്ന സംശത്തെ തുടർ ഫാദർ മാർട്ടിൻ രായപ്പൻ ഹൊസ്ദുർഗ് പൊലീസ് പരാതി നൽകിയിട്ടുണ്ട്.

അഞ്ച് ഇടവകയിലുള്ളവർക്കാണു സെമിത്തേരി. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ ഒന്നും ഇവിടെ ആരും മരണപ്പെട്ടിരുന്നില്ല എന്നതാണ് ഈ പ്രവർത്തിക്ക് പിന്നിൽ സംശയം ജനിപ്പിക്കുവാനുള്ള പ്രധാന കാരണം. സെമിത്തേരിയിൽ ഒരാൾ വലിപ്പത്തിൽ മണ്ണു മൂടിയ നിലയിൽ കണ്ടതിനെ തുടർന്നു സംശയം ഉണ്ടാകുകയായിരുന്നു. ഒരാളുടെ വലിപ്പത്തിലാണ് മണ്ണ് നീക്കിയിട്ടുള്ളത്. കഴിഞ്ഞ ദിവസം മറ്റൊരു മൃതദേഹം സംസ്‌കാരിക്കാൻ എത്തിയപ്പോഴാണ് പള്ളി വികാരിക്കും നാട്ടുകാർക്കും ഇത് ശ്രദ്ധയിൽ പെട്ടത് .

അതേസമയം ആർ. ഡി. ഒയുടെ അനുമതി ലഭിച്ചാൽ പരിശോധിക്കാമെന്നാണ് കാഞ്ഞങ്ങാട് ഡി. വൈ. എസ്. പി കെ ദാമോദരൻ പറയുന്നത്.അതേ സമയം ആരേയും കാണാതായതായി എന്ന പരാതി ലഭിക്കാത്തത് സംഭവത്തിന്റെ ദുരൂഹത വർധിക്കുന്നുണ്ട്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP