Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മെഡിക്കൽ കോഴ വിവാദത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു; അന്വേഷണ വിവരങ്ങൾ കൈമാറാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം; എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ആരോഗ്യ മന്ത്രാലയവും അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി; അന്വേഷണം കെ.സി.വേണുഗോപാലിന്റെ പരാതിയിൽ

മെഡിക്കൽ കോഴ വിവാദത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു; അന്വേഷണ വിവരങ്ങൾ കൈമാറാൻ സംസ്ഥാന സർക്കാരിന് നിർദ്ദേശം; എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റും ആരോഗ്യ മന്ത്രാലയവും അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി; അന്വേഷണം കെ.സി.വേണുഗോപാലിന്റെ പരാതിയിൽ

മറുനാടൻ മലയാളി ഡസ്‌ക്

ന്യൂഡൽഹി:ബിജെപി നേതാക്കൾക്കെതിരായ മെഡിക്കൽ കോഴ വിവാദത്തിൽ കേന്ദ്ര സർക്കാർ ഇടപെടുന്നു.കേന്ദ്ര ആഭ്യന്തര സെക്രട്ടറിയുടേതാണ് നിർദ്ദേശം.കേസിലെ ഇതുവരെയുള്ള അന്വേഷണ വിവരങ്ങൾ കൈമാറാൻ സംസ്ഥാനത്തിന് നിർദ്ദേശം ലഭിച്ചു.

സംസ്ഥാന സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് കൈമാറണം.കേന്ദ്ര എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ആരോഗ്യ മന്ത്രാലയവും സംഭവം അന്വേഷിക്കണമെന്ന് കേന്ദ്ര ആഭ്യന്തര സെക്രട്ടറി നിർദ്ദേശം നൽകി. കെസി. വേണുഗോപാൽ എംപിയുടെ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്. വിഷയം സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്നതുകൊണ്ടാണ് വിവരങ്ങൾ ആവശ്യപ്പെട്ടത്.

മെഡിക്കൽ കോളജ് അനുവദിക്കുന്നതിന് കേന്ദ്രാനുമതി വാങ്ങി നൽകാമെന്നു വാഗ്ദാനം ചെയ്ത് വർക്കല എസ്ആർ മെഡിക്കൽ കോളജ് ഉടമ ആർ. ഷാജിയിൽനിന്നും ആർ.എസ്. വിനോദ് കോഴ വാങ്ങിയെന്നത് ബിജെപി അന്വേഷണ സമിതി സ്ഥിരീകരിച്ചിരുന്നു. സ്വാശ്രയ കോളേജിന് മെഡിക്കൽ കോളേജ് അംഗീകാരം വാങ്ങി നൽകാമെന്ന് പറഞ്ഞ് ബിജെപി നേതാക്കൾ കോഴ വാങ്ങിയെന്ന ആരോപണത്തിൽ വിിജിലൻസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു.ആരോപണം സംബന്ധിച്ച് വ്യക്തമായ തെളിവുകൾ ലഭിക്കാത്തതും, കൈക്കൂലി കൊടുത്ത കോളേജ് ഉടമ നിലപാടിൽ നിന്ന് പിന്നോക്കം പോയതുമാണ് കേസിന്റെ അന്വേഷണത്തെ ബാധിച്ചത്.വിജിലൻസ് സ്‌പെഷ്യൽ ഇൻവെസ്റ്റിഗേഷൻ രണ്ടാം യൂണിറ്റ് എസ്‌പി കെ.ജയകുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

കോഴ ആരോപണം സംബന്ധിച്ച് ബിജെപി റിപ്പോർട്ട് പുറത്തു വന്നതിന് പിന്നാലെ സംഭവത്തിൽ വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങിയിരുന്നു. പാലക്കാട് ചെർപ്പുള്ളശേരിയിൽ കോളേജ് തുടങ്ങുന്നതിന് വേണ്ടി 5 കോടി 60 ലക്ഷം രൂപ ബിജെപി സഹകരണ സെൽ കൺവീനർ ആർഎസ് വിനോദിന് കൈമാറിയെന്നാണ് വെളിപ്പെടുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP