Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പരാതിപറയാൻ പോയാൽ മേലുദ്യോഗസ്ഥർ താഴെയുള്ളവരെ കുറ്റംപറയും; താഴെയുള്ളവർ മുകളിലുള്ളവരെയും പഴിക്കും; ആധാരത്തിൽ കേന്ദ്രനിയമനിർദ്ദേശം ഉൾപ്പെടുത്താത്തത് സ്വയം ആധാരമെഴുതുന്നവരെ ചുറ്റിക്കുന്നു

പരാതിപറയാൻ പോയാൽ മേലുദ്യോഗസ്ഥർ താഴെയുള്ളവരെ കുറ്റംപറയും; താഴെയുള്ളവർ മുകളിലുള്ളവരെയും പഴിക്കും; ആധാരത്തിൽ കേന്ദ്രനിയമനിർദ്ദേശം ഉൾപ്പെടുത്താത്തത് സ്വയം ആധാരമെഴുതുന്നവരെ ചുറ്റിക്കുന്നു

ആലപ്പുഴ: മാനസികവൈകല്യമുള്ളവരുടെയും മറ്റും വസ്തുവകകൾ വൻതോതിൽ തട്ടിയെടുക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ നാഷണൽ ട്രസ്റ്റ് ആക്ടിൽ പരാമർശിക്കുന്ന 'വൈകല്യമുള്ള വ്യക്തികൾക്കവകാശപ്പെട്ട ഭൂമി ഉൾപ്പെടുന്നില്ല' എന്ന 12-ാമത്തെ വ്യവസ്ഥ കേന്ദ്രം കൊണ്ട് വന്നിരുന്നു. എന്നാൽ രജിസ്ട്രേഷൻവകുപ്പിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള മാതൃകാ ആധാരത്തിൽ കേന്ദ്രനിയമനിർദ്ദേശം ഉൽപ്പെടുത്തിയിട്ടില്ല. ഇതാണ്
സ്വയം ആധാരമെഴുതുന്നവരെ ചുറ്റിക്കുന്നത്.

ആധാരത്തിൽ 11 വ്യവസ്ഥകൾ ചേർക്കാനാണ് വകുപ്പിന്റെ സൈറ്റിലുള്ള മാതൃകയിൽ പറയുന്നത്. എന്നാൽ രജിസ്ട്രേഷൻവകുപ്പിന്റെ വെബ്സൈറ്റിൽ നൽകിയിട്ടുള്ള മാതൃകാ ആധാരത്തിൽ ഇല്ലാത്തത് വളരെ അധികം ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. വൈകല്യമുള്ള വ്യക്തികൾക്കവകാശപ്പെട്ട ഭൂമി ഉൾപ്പെടുന്നില്ല എന്ന വ്യവസ്ഥ എല്ലാ കൈമാറ്റങ്ങളിലും വേണമെന്ന് കേന്ദ്രസർക്കാർ നിർദേശിച്ചത്.

ആധാരം സ്വയമെഴുതുന്നവർ അതിന്റെ പ്രാഥമികരൂപം തയ്യാറാക്കി സബ്‌രജിസ്ട്രാർ ഓഫീസിൽ ഹാജരാക്കണം. തുടർന്നേ ഒറിജിനൽ തയ്യാറാക്കാവൂ എന്നാണ് നിയമം. മാതൃകാ ആധാരമായി സൈറ്റിലിട്ടിരിക്കുന്നതിൽ കേന്ദ്രനിയമവ്യവസ്ഥ ഉൾപ്പെടുത്താത്തത് പ്രാഥമികരൂപം നൽകുമ്പോൾ ഉദ്യോഗസ്ഥർ ശ്രദ്ധിക്കുന്നില്ല. ഇതിന്റെ രജിസ്ട്രേഷൻ സമയത്താണ് കേന്ദ്രനിയമവ്യവസ്ഥ ചേർത്തില്ലെന്ന തടസ്സവാദം ഉന്നയിച്ച് വട്ടംചുറ്റിക്കുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP