Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

മനുഷ്യർക്ക് മാത്രമല്ല ഇനി മൃഗങ്ങൾക്കും സിസേറിയൻ ശസ്ത്രക്രിയ; പ്രസവിക്കാൻ പ്രയാസമനുഭവിച്ച പശുവിനെ സിസേറിയന് വിധേയമാക്കി; പശുവിന് ഓപ്പറേഷൻ നടത്തിയതു കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടർമാർ

മനുഷ്യർക്ക് മാത്രമല്ല ഇനി മൃഗങ്ങൾക്കും സിസേറിയൻ ശസ്ത്രക്രിയ; പ്രസവിക്കാൻ പ്രയാസമനുഭവിച്ച പശുവിനെ സിസേറിയന് വിധേയമാക്കി; പശുവിന് ഓപ്പറേഷൻ നടത്തിയതു കൊല്ലം ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടർമാർ

കൊല്ലം: സിസേറിയൻ ശസ്ത്രക്രിയ മനുഷ്യരുടെയിടയിൽ സാധാരണമാണ്‌. എന്നാൽ മനുഷ്യർ
മാത്രമല്ല, മൃഗങ്ങളും ഇപ്പോൾ സിസേറിയന്റെ പാതയിലാണ്. കൊല്ലത്തു നിന്നാണ് ഇപ്പോൾ ഒരു പശുവിന്റെ സിസേറിയൻ പ്രസവത്തിന്റെ വാർത്ത പുറത്തു വരുന്നത്. പ്രസവിക്കാൻ കഴിയാതെ പ്രയാസം അനുഭവിച്ച പശുവിനെയാണ് സിസേറിയന് വിധേയമാക്കിയത്.

കൊല്ലം ജില്ലയിലെ കൊട്ടിയത്താണ് സംഭവം. മൃഗസംരക്ഷണ വകുപ്പിൽ നിന്നെത്തിയ വിദഗ്ദ ഡോക്ടർമാരുടെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. മൂന്നു മണിക്കൂർ നീണ്ട ശസ്ത്രക്രിയയ്ക്ക് ശേഷം കിടാവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ കന്നി പ്രസവം നടത്തിയ പശുവിന്റെ ആരോഗ്യത്തിന് കാര്യമായ കുഴപ്പങ്ങളൊന്നുമില്ല. പശു ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്.

കൊട്ടിയം വെൺപാലക്കര ശാരദ വിലാസിനി വായനശാലക്ക് സമീപം വാഴപ്പിള്ളി വീട്ടിൽ സജിത്തിന്റെ പശുവിനെയാണ് സിസേറിയന് വിധേയമാക്കിയത്. ബുധനാഴ്ച രാവിലെ മുതൽ പശു വെപ്രാളം കാണിച്ചിരുന്നു. തുടർന്ന് വീട്ടുകാർ ജില്ലാ വെറ്ററിനറി കേന്ദ്രത്തിലെ ഡോക്ടർമാരെ വിവരമറിയിച്ചു. അന്നു വൈകീട്ട് തന്നെ ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിൽ നിന്നും ശസ്ത്രക്രിയ നടത്താനുള്ള സജ്ജീകരണങ്ങളുമായി ഡോക്ടർമാരെത്തി. ജില്ലാ മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാരായ സഞ്ജയ്, ലിജിൻ എന്നിവരുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയ നടത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP