Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ചക്കിട്ടപാറയിൽ താൽക്കാലിക വെടിനിർത്തൽ; ഖനനാപപേക്ഷ തള്ളിയത് ഐകകണ്‌ഠ്യേനയെന്ന് പഞ്ചായത്ത് ഭാരവാഹികൾ; പക്ഷേ പരിസ്ഥിതി പ്രശ്‌നമില്ലങ്കെിൽ ഖനനം നടത്തുന്നതിന് കുഴപ്പമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്; സിപിഐ-സിപിഐ(എം) ഭിന്നത തുടരുന്നു

ചക്കിട്ടപാറയിൽ താൽക്കാലിക വെടിനിർത്തൽ; ഖനനാപപേക്ഷ തള്ളിയത് ഐകകണ്‌ഠ്യേനയെന്ന് പഞ്ചായത്ത് ഭാരവാഹികൾ; പക്ഷേ പരിസ്ഥിതി പ്രശ്‌നമില്ലങ്കെിൽ ഖനനം നടത്തുന്നതിന് കുഴപ്പമില്ലെന്ന് പഞ്ചായത്ത് പ്രസിഡന്റ്; സിപിഐ-സിപിഐ(എം) ഭിന്നത തുടരുന്നു

എം ബേബി

കോഴിക്കോട്: പേരാമ്പ്ര ചക്കിട്ടപാറയിലെ ഇരുമ്പയിർ ഖനനവുമായി ബന്ധപ്പെട്ട് ഉയർന്ന വന്ന വിവാദങ്ങൾക്ക് മറുപടിയുമായി പഞ്ചായത്ത് ഭരണസമിതി ഒന്നിച്ച് രംഗത്തത്തെി. ഇരുമ്പയിർ ഖനനം വീണ്ടും നടത്താനുള്ള സ്വകാര്യ കമ്പനിയുടെ അപേക്ഷ പഞ്ചായത്ത് ഭരണ സമിതി തള്ളിയത് ഐകകണ്‌ഠ്യേനയാണെന്നും ഇക്കാര്യത്തിൽ സി പി എം പ്രതിനിധികൾ ഖനനത്തിന് അനുകൂല നിലപാട് സ്വീകരിച്ചന്നെുള്ള മാദ്ധ്യമ വാർത്തകൾ തെറ്റാണെന്നും സി പി എം മുതുകാട് ലോക്കൽ സെക്രട്ടറി കൂടിയായ വൈസ് പ്രസിഡന്റ് കെ സുനിൽ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനും സിപി ഐ നേതാവുമായ പ്രേമൻ നടുക്കണ്ടി, വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ ദേവി വാഴയിൽ, മെമ്പർ ജയേഷ് കുമാർ എന്നിവരാണ് വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചത്.

കഴിഞ്ഞ ദിവസം ഈ പ്രശ്‌നത്തിന്റെ പേരിൽ വൈസ് പ്രസിഡന്റ് സുനിലും സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാനും സിപി ഐ നേതാവുമായ പ്രേമൻ നടുക്കണ്ടിയും തമ്മിൽ പഞ്ചായത്ത് ഓഫീസിൽ വച്ച് വാക്‌പോര്ഉണ്ടായിരുന്നു. തൊട്ടു മുമ്പത്തെ ദിവസം നടന്ന ഭരണ സമിതി യോഗത്തിൽ കർണ്ണാടക കമ്പനിയായ എം എസ് പി എല്ലിന്റെ കത്തിനെതിരെ പ്രേമൻ നിലപാടെടുത്തിരുന്നു. ഇതിനത്തെുടർന്നാണ് വൈസ് പ്രസിഡന്റ് പ്രശ്‌നവുമായി രംഗത്തത്തെിയത്. ചക്കിട്ടപ്പാറയിൽ തനിച്ച് ഭരിക്കാൻ സി പി എമ്മിന് കരുത്തുണ്ടെന്ന്വരെ വൈസ് പ്രസിഡന്റ് പ്രേമനോട് പറഞ്ഞിരുന്നു. ചില ചാനൽ പ്രതിനിധികൾവരെ ഓഫീസിലുള്ളപ്പോഴായിരുന്നു ഭരണ മുന്നണി നേതാക്കളുടെ വാക്ക്‌പോര് അരങ്ങറേിയത്. പ്രശ്‌നം കൈവിട്ടു പോകുമെന്ന് മനസ്സിലായതോടെയാണ് വൈസ് പ്രസിഡന്റും പ്രസിഡന്റും സി പി എം പ്രതിനിധികളും സിപിഐ പ്രതിനിധിയുമെല്ലാം ഒരുമിച്ച് കോഴിക്കൊട്ടത്തെി തങ്ങളെല്ലാം ഒറ്റക്കെട്ടാണെന്നും ഒരുമിച്ചാണ് കത്ത് തള്ളാൻ തീരുമാനമെടുത്തതെന്നും വ്യക്തമാക്കിയത്. എന്നാൽ മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ ഇവർക്ക് സാധിച്ചതുമില്ല.

ഖനനം നടത്തണമെന്ന നിലപാടാണ് സി പി എമ്മിനുള്ളത്. എന്നാൽ ശക്തമായ എതിർപ്പ് കാരണം അവർ തത്ക്കാലം പിൻവാങ്ങിയിരിക്കുകയാണ്. എന്നാൽ വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് പ്രസിഡന്റ് പരസ്യമായി താൻ ഖനനത്തിന് അനുകൂലമാണെന്ന് വ്യക്തമാക്കുകയും ചെയ്തു. പരിസ്ഥിതി പ്രശ്‌നമില്ലങ്കെിൽ ഖനനം നടത്തുന്നതിൽ കുഴപ്പമില്ല എന്ന നിലപാടാണ് തൻേറതെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി പറഞ്ഞു. ഇക്കാര്യം താൻ തന്നെ വിളിച്ച ചാനൽ പ്രവർത്തകരോട് പറഞ്ഞിട്ടുണ്ട്. പക്ഷെ ഇവിടെ വ്യക്തിപരമായ നിലപാടുകൾക്ക് പ്രസക്തിയില്ല. ഖനനം വേണ്ടെന്നാണ് ഭരണ സമിതി തീരുമാനം. അതിനനുസരിച്ച് കാര്യങ്ങൾ മുന്നോട്ട് പോകും. പക്ഷെ താൻ വ്യക്തിപരമായ ഖനനത്തിന് അനുകൂലമാണെന്നും അവർ ആവർത്തിച്ചു. ഖനനത്തെ ഒറ്റക്കെട്ടായി എതിർത്തുവെന്ന് വൈസ് പ്രസിഡന്റ് പറഞ്ഞപ്പോൾ തന്നെയാണ് പ്രസിഡന്റ് തന്റെ താത്പര്യം തുറന്നു പറഞ്ഞത്.

തലേന്ന് വാക്കേറ്റമുണ്ടായെങ്കിലും വൈസ് പ്രസിഡന്റിനൊപ്പമാണ് സിപിഐ പ്രതിനിധി പ്രേമൻ വാർത്താ സമ്മേളനത്തിൽ പങ്കടെുത്തത്. ഇരുപാർട്ടികളും തമ്മിൽ ഒരു പ്രശ്‌നമില്ലന്നെും ഒരുമിച്ചാണ് തീരുമാനമെടുത്തതെന്നും പ്രേമൻ പറഞ്ഞു. ഇതേ സമയം മാദ്ധ്യമ പ്രവർത്തകരുടെ ചില ചോദ്യങ്ങൾക്ക് ഇദ്ദഹത്തേിന് ഉത്തരമില്ലായിരുന്നു. അപേക്ഷ തള്ളാൻ കാരണം സിപിഐ ഇടപെടലാണെന്ന പാർട്ടി മുഖപത്രത്തിന്റെ വാർത്ത ശ്രദ്ധയിൽ പെട്ടിട്ടില്ലന്നെ് സിപിഐ പ്രതിനിധി പറഞ്ഞത്.

ബുധനാഴ്ച പ്രസിദ്ധീകരിച്ച സിപിഐ മുഖപത്രമായ ജനയുഗം സിപിഐ യുടെ നിലപാട് കാരണമാണ് ഖനനത്തിന് അനുമതി നിഷേധിക്കാൻ ഭരണ സമിതിയെ നിർബന്ധിതമാക്കിയതെന്ന തരത്തിലായിരുന്നു വാർത്ത നൽകിയത്. അമിത പ്രകൃതി ചൂഷണത്തിനും കുത്തക താത്പര്യത്തിനുമെതിരെ സിപിഐയുടെ ചെറുത്ത് നിൽപ്പാണ് അനുമതി തള്ളുന്നതിലേക്ക് നയിച്ചത്. പ്രകൃതിയെ കൊള്ളയടിക്കുന്നതിനും കുത്തക താത്പര്യം സംരക്ഷിക്കുന്നതിനുമെതിരെ സിപിഐയും അതിന്റെ പോഷക സംഘടനകളും ഉറച്ചു നിന്നുവെന്നും വാർത്തയിൽ പറയുന്നു.

ചക്കിട്ടപാറ വില്ലേജിലെ ആലമ്പാറയിൽ 406.45 ഹെക്ടർ സ്ഥലത്താണ് ഇരുമ്പയിര് ഖനനത്തിനുള്ള അനുമതിക്കുവേണ്ടി കമ്പനി എത്തിയത്. പരിസ്ഥിതി ദുർബല പ്രദേശമായ ആലമ്പാറയിൽ ഖനനാനുമതി നൽകിയാൽ വൻ പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഉണ്ടാകുമെന്ന സാഹചര്യത്തിലാണ് അനുമതി തള്ളിയത്. ഖനന പദ്ധതി നടപ്പിലായാൽ വികസനം സാധ്യമാവുമെന്നും എഴുന്നൂറോളം പേർക്ക് പ്രത്യക്ഷമായി തൊഴിൽ സാധ്യതയുണ്ടെന്നും പ്രാദേശിക തലത്തിലുള്ളവർക്ക് മതിയായ പരിഗണന ഇതിൽ നൽകുമെന്നും കത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പരിസ്ഥിതിക്ക് ദോഷകരമാകുമെന്നതിനാൽ അനുമതി നൽകേണ്ടതില്ലന്നെ നിലപാടാണ് സിപിഐ സ്വീകരിച്ചതെന്നും ജനയുഗം വാർത്തയിലുണ്ട്. എന്നാൽ വാർത്തയിലെവിടെയും സി പി എം ഇക്കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ചതായി വ്യക്തമാക്കുന്നില്ല. ഐകകണ്‌ഠ്യേനയാണ് കത്ത് തള്ളാൻ തീരുമാനിച്ചതെന്നും വാർത്തയിലില്ല.

ചുരുക്കത്തിൽ പ്രശ്‌നം വിവാദമായതോടെ തർക്കങ്ങൾ മറന്ന് ഒന്നിച്ച് രംഗത്തത്തെുകയായിരുന്നു സി പി എം സിപിഐ അംഗങ്ങൾ. ഇതേ സമയം ഇക്കാര്യത്തിൽ ഇരുപാർട്ടിക്കുമുള്ള വ്യത്യസ്ത നിലപാടുകൾ വരും ദിവസങ്ങളിലും കത്തിപ്പടരാൻ തന്നെയാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP