Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

നികുതി കൂട്ടലിലും സർക്കാരിനെ വെട്ടിലാക്കാൻ സുധീരൻ ; സർക്കാരിന് ക്രിയാത്മക നിർദ്ദേശങ്ങൾ കെ പി സി സി നൽകുമെന്ന് സുധീരന്റെ എഫ്ബി പോസ്റ്റ് ; ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

നികുതി കൂട്ടലിലും സർക്കാരിനെ വെട്ടിലാക്കാൻ സുധീരൻ ; സർക്കാരിന് ക്രിയാത്മക നിർദ്ദേശങ്ങൾ കെ പി സി സി നൽകുമെന്ന് സുധീരന്റെ എഫ്ബി പോസ്റ്റ് ; ആരും ഇതുവരെ പരാതി പറഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവന്തപുരം : നികുതി നിർദ്ദേശങ്ങൾ ഉയർത്തിയ വിഷയത്തിലെ അതൃപ്തി കെപിസിസി.പ്രസിഡന്റ് വി എം. സുധീരൻ മറച്ചുവയ്ക്കുന്നില്ല. കെപിസിസി.യിൽ ചർച്ച ചെയ്യാതെ ഇത്തരം നയപരമായ കാര്യങ്ങളിൽ സർക്കാർ തീരുമാനം എടുക്കുന്നതിനെയാണ് സുധീരൻ എതിർക്കുന്നത്. മദ്യനയത്തിന്റെ പേരിൽ അമിത നികുതി അടിച്ചേൽപ്പിച്ചത് ജനങ്ങളെ സർക്കാരിന് എതിരാക്കുമെന്നാണ് സുധീരന്റെ അഭിപ്രായം. എന്നാൽ വിമർശനങ്ങളോട് കരുതലോടെ പ്രതികരിക്കാനാണ് മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ തീരുമാനം.

നികുതി വർദ്ധനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ കെപിസിസി. ചർച്ച ചെയ്യുമെന്ന് സുധീരൻ വ്യക്തമാക്കിയിരുന്നു. സംസ്ഥാനത്ത് യു.ഡി.എഫിനുള്ള അനുകൂല രാഷ്ട്രീയ സാഹചര്യത്തെ ഇല്ലാതാക്കുന്നതാണ് പുതിയ നികുതി നിർദ്ദേശങ്ങൾ. നയപരമായ ഇത്തരം തീരുമാനങ്ങൾ പാർട്ടിക്കുള്ളിലും മുന്നണിയിലും ചർച്ച ചെയ്തുമാത്രമേ നടപ്പാക്കാവൂ എന്നാണ് സുധീരന്റെ നിലപാട്. ഇവയോട് പരസ്യപ്രതികരണത്തിന് മുഖ്യമന്ത്രി തയ്യാറല്ല. ആരും എന്നോട് ഇതേ പറ്റി പരാതി പറഞ്ഞിട്ടില്ലെന്ന ഒറ്റ വരി വിശദീകരണമാണ് മുഖ്യമന്ത്രി നൽകുന്നത്. നികുതി വർദ്ധന പുനപരിശോധിക്കണമെന്ന് ആരും പറഞ്ഞിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യു.ഡിഎഫ്. മുൻതൂക്കം നേടി. ഇതോടെ പ്രതിപക്ഷം പ്രതിരോധത്തിലുമായി. അടുത്ത വർഷം നടക്കേണ്ട തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പിലും നേട്ടം ആവർത്തിക്കാനുള്ള കോൺഗ്രസിന്റെ നീക്കങ്ങൾക്ക് നികുതി വർദ്ധന തിരിച്ചടിയാണെന്ന് കോൺഗ്രസിലെ എ-ഐ വിഭാഗങ്ങൾ ഒരുപോലെ പറയുന്നു. കെപിസിസി. പ്രസിഡന്റും മുഖ്യമന്ത്രിയും തമ്മിലെ ഭിന്നതയുടെ ഭാരം ജനങ്ങളിൽ അടിച്ചേൽപ്പിച്ചതു പോലെയായി തീരുമാനമെന്നും വിലയിരുത്തുന്നു.

മദ്യനയത്തിന്റെ പേരിൽ നികുതി കൂട്ടിയത് ശരിയല്ലെന്ന വാദത്തിൽ സുധീരൻ ഉറച്ചു നിൽക്കുന്നു. മദ്യനയം സംസ്ഥാനത്ത് നടപ്പാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ അതുമൂലമാണ് സാമ്പത്തിക പ്രതിസന്ധിയെന്ന് പറയുന്നത് ശരിയല്ല. സർക്കാർ നയം നടപ്പാക്കുന്നതിന് മുമ്പുള്ള നയങ്ങളാണ് പ്രതിസന്ധിക്ക് കാരണമെന്ന് സുധീരൻ ആവർത്തിക്കുന്നു. അതുകൊണ്ട് തന്നെ ജനപക്ഷത്ത് നിന്നുള്ള തിരുത്തലാണ് സുധീരൻ ലക്ഷ്യമിടുന്നത്. മദ്യ നയത്തെ പോലെ സർക്കാരുമായി നികുതി വിഷയത്തിലും കെപിസിസിക്ക് ഭിന്നാഭിപ്രായമുണ്ടെന്ന് ഉറപ്പിക്കുകയാണ് സുധീരൻ.

വെള്ളക്കരം കുത്തനെ കൂട്ടിയതിനെ കെപിസിസി അനുകൂലിക്കില്ല. പാർട്ടിക്കുള്ളിൽ നികുതി വർദ്ധന ചർച്ചയ്ക്ക് വന്നാൽ തിരുത്തൽ അനിവാര്യമാണെന്ന വിലയിരുത്തൽ സ്വാഭാവികമായും ഉയർന്നു വരും. ഇതുയർത്തി സർക്കാരിനെകൊണ്ട് തീരുമാനം മാറ്റാമെന്നാണ് പ്രതീക്ഷ. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ബദൽ മാർഗ്ഗങ്ങളും കെപിസിസി നിർദ്ദേശിക്കും.

എന്നാൽ പെൻഷൻ പ്രായം 58 ആക്കുന്നത് ഒപ്പമുള്ള നിർദ്ദേശങ്ങൾ ധനവകുപ്പ് മുന്നോട്ട് വയ്ക്കുന്നു. അധിക വിഭവ സമാഹരണവും ചെലവ് ചുരുക്കലും അനിവാര്യമാണെന്ന നിലപാടിലാണ് ധനമന്ത്രി കെ.എം.മാണി. ചെലവുകൾ മാത്രം ചുരുക്കി സാമ്പത്തിക നില ഭദ്രമാക്കാൻ കഴിയില്ലെന്നും മാണി വ്യക്തമാക്കിയിട്ടുണ്ട്.

ഈ സാഹചര്യത്തിൽ യു.ഡി.എഫ് ഈ വിഷയം ചർച്ച ചെയ്യുമ്പോൾ മദ്യനയത്തിന് സുധീരന് ലഭിച്ച പിന്തുണ മുന്നണിക്കുള്ളിൽ ലഭിക്കില്ല. സംസ്ഥാനത്തെ സാമ്പത്തികമായി മെച്ചെപ്പെടുത്താനുള്ള തീരുമാനങ്ങളെ പ്രതിശ്ചായി ന്നാക്കാനായി എതിർത്താൽ പിന്തുണയ്ക്കില്ലെന്നാണ് കേരളാ കോൺഗ്രസിന്റെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP