Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെമ്പനോടയിലെ വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി; ഒളിവിലായിരുന്ന സലീഷ് കീഴടങ്ങിയത് തിങ്കളാഴ്ച രാത്രി വൈകി പേരാമ്പ്ര സി.ഐയ്ക്ക് മുന്നിൽ; ജോയിയുടെ ആത്മഹത്യാ കുറിപ്പ് പരിഗണിച്ച് ആത്മഹത്യാ പ്രേരണക്കുറ്റം ഉൾപ്പെടെയുള്ളവ ചുമത്തി

ചെമ്പനോടയിലെ വില്ലേജ് അസിസ്റ്റന്റ് കീഴടങ്ങി; ഒളിവിലായിരുന്ന സലീഷ് കീഴടങ്ങിയത് തിങ്കളാഴ്ച രാത്രി വൈകി പേരാമ്പ്ര സി.ഐയ്ക്ക് മുന്നിൽ; ജോയിയുടെ ആത്മഹത്യാ കുറിപ്പ് പരിഗണിച്ച് ആത്മഹത്യാ പ്രേരണക്കുറ്റം ഉൾപ്പെടെയുള്ളവ ചുമത്തി

കോഴിക്കോട്: കൈവശഭൂമിക്ക് നികുതി സ്വീകരിക്കാത്തതിൽ മനംനൊന്ത് കർഷകൻ ആത്മഹത്യചെയ്ത കേസിൽ പ്രതിയായ വില്ലേജ് അസിസ്റ്റന്റ് സലീഷ് പൊലീസിന് മുന്നിൽ കീഴടങ്ങി. ദിവസങ്ങളായി ഒളിവിലായിരുന്ന സലീഷ് തിങ്കളാഴ്ച രാത്രി വൈകി പേരാമ്പ്ര സി.ഐയ്ക്ക് മുന്നിലാണ് കീഴടങ്ങിയത്. ആത്മഹത്യാ പ്രേരണക്കുറ്റം അടക്കമുള്ളവ സലീഷിനെതിരെ ചുമത്തിയിട്ടുണ്ട്.

ഇയാളുടെ നീക്കങ്ങൾ സംബന്ധിച്ച വിവരങ്ങൾ രണ്ട് ദിവസംമുമ്പ് പൊലീസിന് ലഭിച്ചിരുന്നു. വയനാട്ടിൽ ഉണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസ് എത്തിയെങ്കിലും നിമിഷങ്ങൾക്കുമുമ്പ് ഇയാൾ രക്ഷപെട്ടു.

സലീഷിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. മരിച്ച കർഷകൻ ജോയിയുടെ ആത്മഹത്യാക്കുറിപ്പിൽ സലീഷിനെതിരെ പരാമർശം ഉണ്ടായിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്താൽ മാത്രമെ പ്രാഥമിക അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പൊലീസിന് സ്ഥിരീകരിക്കാനാകൂ.

കർഷകൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ സലീഷിന് പുറമെ വില്ലേജ് ഓഫീസർ സണ്ണിയെയും അധികൃതർ സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ സണ്ണിക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ല. സലീഷിനെ ചോദ്യംചെയ്യുന്നതിൽനിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഇക്കാര്യത്തിലും പൊലീസ് നടപടി സ്വീകരിക്കും.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP