Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പള്ളി ഭരണം ഉറപ്പിക്കാൻ സമ്മർദ്ദവുമായി ഓർത്തഡോക്‌സ്-യാക്കോബായ സഭകൾ; വോട്ട് ബാങ്ക് രാഷ്ട്രീയം ചെങ്ങന്നൂരിൽ ഇറക്കാനുറച്ച് നീക്കങ്ങൾ; അമിത് ഷായെ കണ്ടും ചർച്ച നടത്തി; ചർച്ചയ്ക്കില്ലെന്ന നിലപാടിൽ ഓർത്തഡോക്‌സുകാരും

പള്ളി ഭരണം ഉറപ്പിക്കാൻ സമ്മർദ്ദവുമായി ഓർത്തഡോക്‌സ്-യാക്കോബായ സഭകൾ; വോട്ട് ബാങ്ക് രാഷ്ട്രീയം ചെങ്ങന്നൂരിൽ ഇറക്കാനുറച്ച് നീക്കങ്ങൾ; അമിത് ഷായെ കണ്ടും ചർച്ച നടത്തി; ചർച്ചയ്ക്കില്ലെന്ന നിലപാടിൽ ഓർത്തഡോക്‌സുകാരും

കോട്ടയം: ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സമ്മർദ്ദതന്ത്രവുമായി ഓർത്തഡോക്സ്, യാക്കോബായ സഭകൾ. സുപ്രീം കോടതി വിധിക്ക് അനുസൃതമായി മുഴുവൻ പള്ളികളും 1934-ലെ ഭരണഘടനയസുസരിച്ച് ഭരിക്കപ്പെടണമെന്നും സർക്കാർ അതിനുള്ള സാഹചര്യമൊരുക്കണമെന്നുമാണ് ഓർത്തഡോക്സ് വിഭാഗത്തിന്റെ ആവശ്യം. യാക്കോബായ വിഭാഗം ഈ ആവശ്യത്തെ പൂർണമായും എതിർക്കുന്നു. കോടതി വിധിയെ പോലും അംഗീകരിക്കില്ലെന്നാണ് ഇവരുടെ വാദം.

രണ്ടു ലക്ഷത്തോളം വോട്ടർമാരാണ് ചെങ്ങന്നൂർ നിയമസഭാ മണ്ഡലത്തിലുള്ളത്. ഇവരിൽ ഇരുപതിനായിരത്തോളം പേർ ഈ സഭകളിൽ നിന്നാണ്. ഈ വോട്ടുകൾ അതുകൊണ്ട് തന്നെ നിർണ്ണായകമായത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒന്നരലക്ഷത്തോളം പേരാണ് വോട്ട് ചെയ്തത്. അന്ന് വിജയിച്ച ഇടതുമുന്നണിയിലെ കെ.കെ. രാമചന്ദ്രൻനായർക്ക് 52880 വോട്ടും തൊട്ടുപിന്നിലായ യു.ഡി.എഫിലെ പി.സി. വിഷ്ണുനാഥിന് 44897 വോട്ടും ബിജെപി. സ്ഥാനാർത്ഥി പി.എസ്. ശ്രീധരൻപിള്ളയ്ക്ക് 42682 വോട്ടുമാണ് ലഭിച്ചത്. അതിനാൽ ഈ സഭകളുടെ വോട്ട് ജയത്തെ നിർണ്ണയിക്കുന്നതിൽ പ്രധാനമാണ്. ഇത് തിരിച്ചറിഞ്ഞാണ് സമ്മർദ്ദം.

യാക്കോബായ സഭാ നേതൃത്വം ബിജെപി. അഖിലേന്ത്യാ അദ്ധ്യക്ഷൻ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിക്കഴിഞ്ഞു. യാക്കോബായ വിഭാഗത്തിനു സ്വതന്ത്രസഭയായി നിൽക്കുന്നതിനുള്ള ക്രമീകരണം ചെയ്താൽ ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ സഹായിക്കാമെന്ന വാഗ്ദാനം അവർ ബിജെപിക്കു മുന്നിൽവച്ചതായാണ് വിവരം. മേഘാലയ തെരഞ്ഞെടുപ്പിലും പിന്തുണ വാഗ്ദാനം ഉണ്ട്. രണ്ടാം വട്ടമാണ് ബിജെപി. നേതൃത്വവുമായി യാക്കോബായ സഭാനേതാക്കൾ ചർച്ച നടത്തുന്നത്. 2017 ജൂെലെ മൂന്നിനായിരുന്നു സുപ്രീം കോടതിയിൽനിന്നു നിർണായക വിധിയുണ്ടായത്. ഇതേത്തുടർന്നു യു.ഡി.എഫ്, എൽ.ഡി.എഫ്. മുന്നണികളിൽനിന്നു സഭകൾ സഹായം അഭ്യർത്ഥിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ബിജെപിയെ സമീപിക്കുന്നത്.

കോടതിവിധി പ്രകാരം യാക്കോബായ സഭയ്ക്കു സ്വതന്ത്രമായി നിൽക്കാൻ കഴിയില്ല. ഓർത്തഡോക്സ് സഭ ചർച്ചയില്ലെന്നു വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ പ്രശ്നം പൊതുവേദിയിൽ ചർച്ചചെയ്തു പിരിയുന്നതിനു വഴിയൊരുക്കണമെന്ന ആവശ്യമാണു യാക്കോബായ മുന്നോട്ടുവയ്ക്കുന്നത്.

കൊച്ചിയിലെ സമ്മേളനത്തിൽ യാക്കോബായ സഭയുടെ സുന്നഹദോസ് സെക്രട്ടറി ജോസഫ് മോർ ഗ്രിഗോറിയോസ് ബിജെപിയുമായി അകൽച്ചയില്ലെന്നും വ്യക്തമാക്കിയിരുന്നു. അതായത് തങ്ങൾക്കൊപ്പം നിൽക്കുന്നവർ ആരായാലും അവർക്ക് വോട്ട് ചെയ്യുമെന്നതാണ് യാക്കോബായ സഭയുടെ നിലപാട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP