Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സിപിഎമ്മിന് ആത്മാർത്ഥതില്ലെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല; എകെബാലന്റെ പ്രസ്താവന ബാധകമാവുന്നത് സിപിഎമ്മിന് മാത്രം; യു.ഡി.എഫ് അടിയന്തിര നേതൃയോഗം നാളെ കണ്ണൂരിൽ സുധാകരന്റെ സമരപന്തലിൽ; 24ന് യുഡിഎഫ് ഷുഹൈബ് ദിനമായി ആചരിക്കും

കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് സിപിഎമ്മിന് ആത്മാർത്ഥതില്ലെന്ന് തെളിഞ്ഞെന്ന് ചെന്നിത്തല; എകെബാലന്റെ പ്രസ്താവന ബാധകമാവുന്നത് സിപിഎമ്മിന് മാത്രം; യു.ഡി.എഫ് അടിയന്തിര നേതൃയോഗം നാളെ കണ്ണൂരിൽ സുധാകരന്റെ സമരപന്തലിൽ; 24ന് യുഡിഎഫ് ഷുഹൈബ് ദിനമായി ആചരിക്കും

തിരുവനന്തപുരം: ഷുഹൈബ് വധത്തിൽ ഭാവി സമര പരിപാടികളെക്കുറിച്ച് ചർച്ച ചെയ്യാൻ നാളെ  3 മണിക്ക് കണ്ണൂരിൽ കെ.സുധാകരന്റെ സമരപ്പന്തലിൽ യു.ഡി.എഫ് നേതൃയോഗം ചേരുമെന്ന് യു.ഡി.എഫ് ചെയർമാൻ കൂടിയായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. ഈ മാസം 24 ന് ഷുഹൈബ് ദിനമായി യു.ഡി.എഫ് ആചരിക്കും. അന്ന് സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും യു.ഡി.എഫിന്റെ ആഭിമുഖ്യത്തിൽ ഷുഹൈബിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ചു കൊണ്ടുള്ള പ്രകടനവും പൊതുയോഗവും നടത്തും.

കണ്ണൂരിൽ സമാധാനം കൈവരുത്തുന്നതിന് സിപിഎമ്മിന് തെല്ലും ആത്മാർത്ഥതയില്ലെന്നാണ് സമാധാന സമ്മേളനത്തിലെ ഇന്നത്തെ സംഭവ വികാസങ്ങൾ തെളിയിച്ചതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഉത്തരവാദിത്തമുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ബാദ്ധ്യതയുണ്ടെന്നും അല്ലെങ്കിൽ ചരിത്രം അവർക്ക് മാപ്പു നൽകില്ലെന്നുമുള്ള മന്ത്രി എ.കെ.ബാലന്റെ പ്രസ്താവന സിപിഎമ്മിനാണ് ബാധകമാവുന്നത്.

ഇത്രയും ക്രൂരമായ കൊലപാതകം നടന്ന ശേഷം നടന്ന് ഇന്നത്തെ സമാധാന യോഗത്തെപ്പോലും വെറും പ്രഹസനമാക്കാനാണ് സിപിഎം ശ്രമിച്ചത്. ആ നിലയ്ക്ക് ആ സമ്മേളനത്തിന് അദ്ധ്യക്ഷത വഹിച്ച എ.കെ.ബാലൻ സ്വന്തം പാർട്ടിക്ക് നൽകിയ മുന്നറിയിപ്പായിട്ടേ അദ്ദേഹത്തിന്റെ പ്രസ്താവനയെ കാണാനാവൂ.

കണ്ണൂരിൽ ഇത് വരെ നടന്ന എല്ലാ സമാധാന യോഗങ്ങളിലും ജനപ്രതിനിധികളെ പങ്കെടുപ്പിച്ചിട്ടുണ്ട്. എന്നാൽ ഇന്നത്തെ യോഗത്തിൽ യു.ഡി.എഫിന്റെ ജനപ്രതിനിധികളെ വിലക്കുകയും സിപിഎമ്മിന്റെ പ്രതിനികളെ പങ്കെടുപ്പിക്കുകുയം ചെയ്തത് യോഗം അട്ടിമറിക്കുന്നതിനായിരുന്നു. യു.ഡി.എഫിന്റെ എം.എൽ എമാരെ യോഗത്തിന്റെ പുറത്തിരുത്തിയ ശേഷം കെ.കെ.രാഗേഷ് എംപിയെ വേദിയിലിരുത്തിയത് സമാന്യ ജനാധിപത്യ മര്യാദയ്ക്ക് ചേർന്നതല്ല.

കണ്ണൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന ആഗ്രഹം ഉള്ളതിനാലാണ് യോഗത്തിൽ പങ്കെടുക്കാൻ യു.ഡി.എഫ് തയ്യാറായത്. പക്ഷേ സിപിഎം അത് അട്ടിമറിക്കുകയായിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP