Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇത് കേരളീയ സമൂഹത്തിനാകെ അപമാനകരം; അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് രമേശ് ചെന്നിത്തല

ഇത് കേരളീയ സമൂഹത്തിനാകെ അപമാനകരം; അട്ടപ്പാടിയിലെ ആദിവാസി യുവാവിന്റെ കൊലപാതകം മനസാക്ഷിയെ ഞെട്ടിക്കുന്നതെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് ജനക്കൂട്ടം തല്ലിക്കൊന്ന സംഭവം മനുഷ്യ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് കേരളീയ സമൂഹത്തിനാകെ അപമാനകരമാണ്. കേരളത്തിൽ നിയമവാഴ്ച പൂർണ്ണമായും തകർന്നിരിക്കുകയാണ്. ജനക്കൂട്ടം നിയമം കയ്യിലെടുക്കുന്നതും ശിക്ഷിക്കുന്നതും നിയമവാഴ്ചയുടെ തകർച്ചയെയാണ് സൂചിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

കേരളത്തിൽ ആർക്കും ആരെയും കൊല്ലാമെന്ന അവസ്ഥയാണ്. ബിജെപി ഭരിക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മാത്രം കേട്ടു കേൾവിയുള്ള പൈശാചികതയാണ് ഇപ്പോൾ കേരളത്തിൽ നടമാടുന്നത്. പൊലീസ് സംവിധാനം പൂർണ്ണമായും നോക്കുകുത്തിയായി തീർന്നിരിക്കുകയാണ്. ഇത് ഒരു കാരണവശാലും അനുവദിക്കാൻ പാടില്ലന്നും മധുവിന്റെ കൊലക്ക് ഉത്തരവാദികളായ എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അട്ടപ്പാടിയിലെ ആദിവാസികൾ നേരിടുന്ന വിവിധങ്ങളായ പ്രശ്നങ്ങൾ താൻ നിരവധി തവണ സർക്കാരിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നിട്ടും അതിനൊന്നും യാതൊരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെന്നും രമേശ് ചെന്നിത്തല പ്രസ്താവനയിൽ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP