Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നു; സാധാരണക്കാർക്ക് ജീവിക്കാനാവാത്ത അവസ്ഥ; ഇളംമ്പലിൽ പ്രവാസി തൂങ്ങിമരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല

പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുന്നു; സാധാരണക്കാർക്ക് ജീവിക്കാനാവാത്ത അവസ്ഥ; ഇളംമ്പലിൽ പ്രവാസി തൂങ്ങിമരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ചെന്നിത്തല

തിരുവനന്തപുരം : കൊല്ലം ജില്ലയിലെ പത്തനാപുരം ഇളംമ്പലിൽ പ്രവാസി തൂങ്ങിമരിക്കാനിടയായ സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

35 വർഷം ഗൾഫിൽ പണിയെടുത്ത സുഗതൻ അവിടെ നിന്നും മടങ്ങിയത്തിയ ശേഷം ജീവനോപാധിക്കുവേണ്ടി വർക്ക്‌ഷോപ്പ് തുടങ്ങാൻ ഷെഡ് നിർമ്മിച്ച സ്ഥലത്ത് എ.വൈ.എഫ്.ഐ.ക്കാർ കൊടികുത്തിയതിൽ മനംനൊന്താണ് സുഗതൻ ആത്മഹത്യചെയ്തത്. വർഷങ്ങൾക്ക് മുൻപ് പാടമായിരുന്ന സ്ഥലമെന്നു പറഞ്ഞാണ് കൊടികുത്തിയത്. സുഗതൻ പല തവണ പാർട്ടി നേതാക്കളെ കണ്ടെങ്കിലും അവർ കനിയാത്തതു കാരണം മറ്റു പോംവഴികളൊന്നുമില്ലാതെയൈാണ് താൻ നിർമ്മിച്ച ഷെഡ്ഡിൽ തന്നെ കെട്ടിതൂങ്ങി മരിച്ചത് എന്നത് ഞെട്ടിക്കുന്ന വസ്തുതയാണ്.

സംഭവം നടന്ന ഇത്രയും സമയം കഴിഞ്ഞിട്ടും പൊലീസ് ആർക്കെതിരെയും കേസ് എടുക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്യാത്തിൽ ദുരൂഹതയുണ്ട്. പൊലീസ് യഥാർത്ഥ പ്രതികളെ രക്ഷപ്പെടാൻ അവസരമൊരുക്കുന്നു എന്ന പരാതി വ്യാപകമാണ്. ഇപ്പോൾ പുറത്തുവരുന്ന പല കേസുകളിലും പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന രീതിയിലാണ് അവരുടെ പ്രവർത്തനം. ഭരിക്കുന്ന പാർട്ടി പറയുന്നതു മാത്രം കേട്ട് പ്രവർത്തിക്കാനാണ് ഉദ്ദേശ്യമെങ്കിൽ ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും.

പാർട്ടികൾ നൽകുന്ന ലിസ്റ്റ് ഉപയോഗിച്ച് പ്രതികളെ കണ്ടെത്താനാണെങ്കിൽ പൊലീസിന്റ ആവശ്യമില്ല. പാവപ്പെട്ടവർക്കും സാധാരണ ജനങ്ങൾക്കും ജീവിക്കാതനാവാത്ത അവസ്ഥയാണിപ്പോൾ കേരളത്തിലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP