Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നെൽവയൽ തണ്ണീർതടനിയമ ഭേതഗതിക്കെതിരെ വാളെടുത്ത് ചെന്നിത്തല; അട്ടിമറിക്കുന്നത് വി എസ് സർക്കാർ നടപ്പിലാക്കിയ ബൃഹത് നയം; തണ്ണീർതടങ്ങളും വയലുകളും ഭൂമാഫിയകൾക്ക് മുന്നിൽ അടിയറവ് വെക്കരുതെന്നും ചെന്നിത്തല

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: നെൽവയൽ തണ്ണീർതട നിയമഭേതഗതി സഭയിൽ അവതരിപ്പിക്കുന്നതിനെതിരെ വാളെടുത്ത് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. തണ്ണീർതടങ്ങൾക്കും നെൽവയലുകൾക്കും സംരക്ഷണം നൽകുന്നതിന് പകരം അന്തകനായി ഇടതു സർക്കാർ മാറുന്ന നയത്തിൽ നിന്ന് പിന്മാറണെമെന്ന ആവശ്യവുമായിട്ടാണ് ചെന്നിത്തല രംഗത്തെത്തിയത്. തണ്ണീർ തടങ്ങളും നെൽവയലുകളും ഭൂമാഫിയകൾക്ക് കുത്തകയാക്കാനുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു

സർക്കാർ വലിയ ഗൂഢാലോചന നടത്തുന്നുണ്ട്. അതിന്റെ ഭാഗമാണ് ഈ ബിൽ.2008ൽ വി എസ് സർക്കാർ നടപ്പിലാക്കിയ തണ്ണീർതട നിയമത്തിന്റെ ഉദ്യേശലക്ഷ്യങ്ങളെ തകടം മറിക്കുന്ന നയമാണ് പിണറായി സർക്കാർ നടപ്പിലാക്കുന്നതെന്നാണ് രമേശ് ചെന്നിത്തല ആരോപണമുയർത്തുന്നത്. വൻകിട മുതലാളിമാർക്ക് നിർബാധം തണ്ണീർതടങ്ങൾ എഴുതിത്ത്തള്ളാനുള്ള നീക്കമാണ് പുതിയ ബിൽ ഈ നീക്കം അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിചേർത്തു.

നെൽവയൽ, തണ്ണീർതടം, കരഭൂമി, എന്നിവ കൂടാതെ വിജ്ഞാപനം ചെയ്യപ്പെടാത്ത ഭൂമി എന്നൊരു പദവി കൂടി സൃഷ്ടിച്ച് തണ്ണീർ തടങ്ങളും നെൽ വയലുകളും നികത്താനുള്ള പദ്ദതിയുടെ ഭാഗമാണിതെന്നും ചെന്നിത്തല ആരോപിക്കുന്നു.

നെൽവയൽ നികത്തുന്നതിന് പ്രാദേശികതല നിരീക്ഷണ സമിതിയുടെ അനുമതി ആവശ്യമായിരുന്നത് പോലും ഭേതഗതിയിലൂടെ സർക്കാർ എടുത്തുകളായാൻ നീക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു. പൊതു ആവശ്യങ്ങൾക്കെന്ന പേരിൽ സർക്കാരിന് മാത്രമല്ല സ്വകാര്യ ഗ്രൂപ്പുകൾക്കും വയൽ നികത്താൻ അനുമതി നൽകുന്നത് അപകടമം ക്ഷണിച്ചുവരുത്തുവെന്നും അദ്ദേഹം കൂട്ടിചേർത്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP