Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യെച്ചൂരിയുടെ നിലപാട് അവസരവാദപരം; മദ്യനയത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തി ചെന്നിത്തല

യെച്ചൂരിയുടെ നിലപാട് അവസരവാദപരം; മദ്യനയത്തിൽ സിപിഎമ്മിനെ പ്രതിക്കൂട്ടിൽ നിർത്തി ചെന്നിത്തല

തിരുവനന്തപുരം: സിപിഎമ്മിന്റെ മദ്യനയത്തിനെതിരെ രൂക്ഷ വിമർശവുമായി മന്ത്രി രമേശ് ചെന്നിത്തല. മദ്യനയവുമായി ബന്ധപ്പെട്ട് സിപിഐ(എം) ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ നിലപാട് മാറ്റം അവസരവാദപരമാണ്. പൊളിറ്റ് ബ്യൂറോയെ പോലും മദ്യലോബി സ്വാധീനിക്കുന്നു എന്നതിന്റെ തെളിവാണിതെന്നും ചെന്നിത്തല മാദ്ധ്യമങ്ങളോട് പറഞ്ഞു.

എൽ.ഡി.എഫിന്റെ മദ്യനയത്തെ വിമർശിച്ച് ചെന്നിത്തല ഞായറാഴ്ച ഫേസ്‌ബുക്കിൽ കുറിപ്പ് പോസ്റ്റ് ചെയ്തിരുന്നു. പിണറായി വിജയൻ അടക്കമുള്ളവരുടെ ഇടപെടലും സമ്മർദവുമാണ് യെച്ചൂരിയുടെ നിലപാട് മാറ്റത്തിന് പിന്നില്ലെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. സിപിഎമ്മിൽ മദ്യ ലോബി പിടിമുറുക്കിയെന്നായിരുന്നു ആരോപണം

പിണറായി വിജയൻ അടക്കമുള്ള നേതാക്കളുടെ ഇടപെടലും സമ്മർദ്ധവുമാണ് യെച്ചൂരിയുടെ നിലപാട് മാറ്റത്തിന് പിന്നില്ലെന്നും നേരത്തെ എടുത്ത നിലപാടിൽ നിന്ന് പിന്നോക്കം പോയതിന്റെ കാരണം യുക്തിസഹമായി വിശദീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP