Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബോർഗാട്ടി പാലസിനെ രക്ഷിച്ചത് മലേഷ്യൻ കമ്പനിയുമായുള്ള കരാർ റദ്ദാക്കൽ നടപടി; കെടിഡിസി ചെയർമാനെന്ന നിലയിൽ വൻ അഴിമതിക്ക് തടയിട്ടു; അവകാശവാദവുമായി ചെറിയാൻ ഫിലപ്പിന്റെ വെളിപ്പെടുത്തൽ

ബോർഗാട്ടി പാലസിനെ രക്ഷിച്ചത് മലേഷ്യൻ കമ്പനിയുമായുള്ള കരാർ റദ്ദാക്കൽ നടപടി; കെടിഡിസി ചെയർമാനെന്ന നിലയിൽ വൻ അഴിമതിക്ക് തടയിട്ടു; അവകാശവാദവുമായി ചെറിയാൻ ഫിലപ്പിന്റെ വെളിപ്പെടുത്തൽ

തിരുവനന്തപുരം: കൊച്ചി ഇന്റർനാഷണൽ മറീന പദ്ധതിക്കായി മലേഷ്യൻ കമ്പനിയുമായുള്ള കരാർ റദ്ദാക്കിയില്ലായിരുന്നെങ്കിൽ ബോൾഗാട്ടി ദ്വീപ് കെടിഡിസിക്ക് നഷ്ടപ്പെടുമായിരുന്നുവെന്ന് ചെറിയാൻ ഫിലിപ്പ്. കേരളശബ്ദം' വാരികയിൽ പ്രസിദ്ധീകരിക്കുന്ന 'ഇടനാഴികളിൽ' എന്ന ആത്മകഥയിലാണ് വെളിപ്പെടുത്തൽ. ഇത്തരമൊരു വിവരം ഫെയ്‌സ് ബുക്കിലൂടെ ചെറിയാൻ ഫിലപ്പാണ് പുറത്തുവിട്ടത്.

ചെറിയൻ ഫിലിപ്പിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം

'കേരളശബ്ദം' വാരികയുടെ പുതിയ ലക്കത്തിൽ 'ഇടനാഴികളിൽ' എന്ന എന്റെ ആത്മകഥയുടെ 83-ാം അദ്ധ്യായത്തിലെ ചില പരാമർശങ്ങൾ:

'കൊച്ചി ഇന്റർനാഷണൽ മറീന പദ്ധതിക്കായി മലേഷ്യൻ കമ്പനിയുമായി യുഡിഎഫ് സർക്കാർ ഉണ്ടാക്കിയ സംയുക്ത കരാർ റദ്ദാക്കിയില്ലായിരുന്നെങ്കിൽ ഇപ്പോൾ 500 കോടിയിലധികം രൂപ വിലമതിക്കുന്ന ബോൾഗാട്ടി ദ്വീപിലെ എട്ട് ഏക്കർ സ്ഥലവും ഡച്ച് പാലസും ഹോട്ടൽ കോംപ്ലെക്‌സും കെടിഡിസിക്ക് നഷ്ടപ്പെടുമായിരുന്നു.

2003ലെ സംയുക്ത കരാർ പ്രകാരം 40 കോടി രൂപയുടെ മറീന പദ്ധതിയിൽ കെടിഡിസിയുടെ ഓഹരി 25ശതമാനം മാത്രമായിരുന്നു. കെടിഡിസിയുടെ ബോൾഗാട്ടി ദ്വീപിലെ എല്ലാ വസ്തുവകകൾക്കും കൂടി 10 കോടി രൂപയാണ് വിലയായി കണക്കാക്കിയിരുന്നത്. ഈ കരാർ 2006 ൽ റദ്ദാക്കിയതിന് ശേഷമാണ് കെടിഡിസി സ്വന്തം ഉടമസ്ഥതയിൽ 34 ആഡംബര നൗകകൾക്ക് നങ്കൂരമിടാവുന്ന മറീനയും 24 ഡീലക്‌സ് മുറികളുള്ള മറീന ഹൗസും നിർമ്മിച്ചത്..കേന്ദ്രസംസ്ഥാന സർക്കാരുകളുടെ ധന സഹായം നേടിയും ബാങ്കിൽ നിന്നും കടമെടുത്തുമാണ് പദ്ധതി പൂർത്തിയാക്കിയത്. ടൂറിസം മന്ത്രി കോടിയേരി ബാലകൃഷ്ണൻ എല്ലാവിധ പിന്തുണയും നല്കി.

കെടിഡിസിയും ടാജ് ഗ്രൂപ്പുമായി 1994ൽ ഒരു സംയുക്ത സംരംഭമുണ്ടാക്കിയതിനാൽ കെടിഡിസിയുടെ പ്രീമിയം ഹോട്ടലുകളായി ഇരിക്കേണ്ടിയിരുന്ന കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കൊച്ചി, കുമരകം, വർക്കല എന്നിവിടങ്ങളിലെ മൂന്നു ഹോട്ടലുകൾ ടാജ് ഗ്രൂപ് വിഴുങ്ങിയ കാര്യം മനസിലാക്കിയിരുന്നതുകൊണ്ടാണ് കൊച്ചി മറീന പദ്ധതിയുടെ കാര്യത്തിൽ ജാഗ്രത പുലർത്തിയത്..ഇരുനൂറിലധികം വർഷത്തെ ചരിത്ര പൈതൃകമുള്ള ബോൾഗാട്ടി പാലസും ഒരു പ്രകൃതിവിസ്മയമായ കടലിനോടു ചേർന്നുള്ള കായൽ മദ്ധ്യത്തിലെ ദ്വീപും അന്യാധീനപ്പെടുത്തുന്ന ഒരു വൻ അഴിമതിക്ക് തടയിടാൻ കെ ടി ഡി സി ചെയറമാൻ എന്ന നിലയിൽ കഴിഞ്ഞത് രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ നേട്ടമായി കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP