Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെട്ടുകുളങ്ങരയിൽ ആർഎസ്എസ്-സിപിഐ(എം) സംഘർഷത്തിൽ 13 പേർക്ക് പരിക്ക്; നാല് പേർ അറസ്റ്റിൽ

ചെട്ടുകുളങ്ങരയിൽ ആർഎസ്എസ്-സിപിഐ(എം) സംഘർഷത്തിൽ 13 പേർക്ക് പരിക്ക്; നാല് പേർ അറസ്റ്റിൽ

ആലപ്പുഴ: ചെട്ടികുളങ്ങരയിലും പരിസരങ്ങളിലും ആർഎസ്എസ് - സിപിഐ(എം) ആക്രമണം. വിവിധ ആക്രമണങ്ങളിൽ പതിനൊന്ന് സിപിഐ(എം) പ്രർത്തകരും രണ്ട് ആർ.എസ്.എസ് പ്രവർത്തകരും ഉൾപ്പെടെ 13 പേർക്കാണ് പരിക്കേറ്റത്. ആക്രമം തുടങ്ങി രണ്ട് ദിവസമായിട്ടും സ്ഥിതി ഗതികൾ നിയന്ത്രണവിധേയമായിട്ടില്ല

മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് അംഗവും സിപിഐ(എം) ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റിയംഗവുമായ കൈതവടക്ക് ശ്രീഭവനത്തിൽ ശ്രീജിത്തിനാണ് (കണ്ണൻ36) ആദ്യം വെട്ടേറ്റത്. ചെട്ടികുളങ്ങര ക്ഷേത്രത്തിന് പടിഞ്ഞാറേ നടയിൽ സുഹൃത്തുക്കളുമായി സംസാരിച്ച് നിൽക്കുമ്പോൾ രണ്ട് ബൈക്കുകളിലെത്തിയ അഞ്ചംഗ മുഖംമൂടി സംഘം വെട്ടുകയായിരുന്നു.

ഒരാഴ്ച മുൻപ് കാട്ടുവള്ളിൽ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിന് മുന്നിൽ വച്ച് ആർ.എസ്.എസ് മറ്റം തെക്ക് സ്ഥാനീയ സമിതി സെക്രട്ടറി അമ്പാടിയിൽ അജയകുമാറിന് വെട്ടേറ്റിരുന്നു. ഈ കേസിൽ ഒളിവിലായിരുന്ന രണ്ട് സിപിഐ(എം) പ്രവർത്തകർ ചെട്ടികുളങ്ങരയിൽ എത്തിയെന്ന വിവരത്തെ തുടർന്ന് എത്തിയ സംഘമാണ് ശ്രീജിത്തിനെ ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. ചെട്ടികുളങ്ങര പഞ്ചായത്തിൽ സിപിഐ(എം) ഇന്നലെ രാവിലെ 6 മുതൽ വൈകിട്ട് 6 വരെ ഹർത്താൽ നടത്തി.

ആർ.എസ്.എസ് പ്രവർത്തകരുടെ വീടുകൾക്ക് നേരെയും ആക്രമണം ഉണ്ടായി. ആർ.എസ്.എസ് സ്ഥാനീയ സമിതി സെക്രട്ടറി പാണൂർ അഭിലാഷ്, പനാറയിൽ ഗോപാലകൃഷ്ണൻ എന്നിവരുടെ വീടുകൾക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. അഭിലാഷിന്റെ ബൈക്കും ഗോപാലകൃഷ്ണന്റെ വീട്ടിലെ കൃഷികളും ആക്രമിസംഘം തകർത്തു. ഈരേഴതെക്ക് വേമ്പനാട് റയിൽവേ ക്രോസിന് സമീപം വിശ്വഹിന്ദു പരിഷത്തിന്റെ ഭജന മണ്ഡപവും ആക്രമികൾ തകർത്തു.

ആക്രമണങ്ങളുമായി ബന്ധപ്പെട്ട് നാല് ആർ.എസ്.എസ് പ്രവർത്തകരെ മാവേലിക്കര പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണമംഗലം പേള രാജീവ് ഭവനത്തിൽ രാജീവ് കുമാർ (32), ഈരേഴ വടക്ക് ലക്ഷ്മിയിൽ മനോജ് കുമാർ (38), ഈരേഴ വടക്ക് മുരളി ഭവനത്തിൽ ഗിരീഷ് കുമാർ (28), കൈതതെക്ക് ശുഭാലയത്തിൽ സുരേഷ് (37) എന്നിവരാണ് അറസ്റ്രിലായത്. പനച്ചമൂട്, പൊന്നാരംതോട്ടം, ചെട്ടികുളങ്ങര മേഖലകളിൽ ഉണ്ടായ ആക്രമണങ്ങളുമായി ബന്ധപ്പെട്ടാണ് ഇവരെ അറസ്റ്റ് ചെയ്തത്. സംഘർഷ സാദ്ധ്യത കണക്കിലെടുത്ത് ചെട്ടികുളങ്ങര മേഖലയിൽ വൻപൊലീസ് സംഘം ക്യാമ്പ് ചെയ്യുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP