Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് ഗവർണ്ണറോട് മുഖ്യമന്ത്രി; പയ്യന്നൂർ കൊലപാതകത്തിൽ സത്വര നടപടി സ്വീകരിച്ചു; കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും; സൈനിക നിയമായ അഫ്‌സ്പ പ്രയോഗിക്കാനാവില്ല

സംസ്ഥാനത്തെ ക്രമസമാധാന നില ഭദ്രമെന്ന് ഗവർണ്ണറോട് മുഖ്യമന്ത്രി; പയ്യന്നൂർ കൊലപാതകത്തിൽ സത്വര നടപടി സ്വീകരിച്ചു; കൊലപാതകത്തിന് പിന്നിലുള്ളവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും; സൈനിക നിയമായ അഫ്‌സ്പ പ്രയോഗിക്കാനാവില്ല

തിരുവനന്തപുരം : കണ്ണൂർ പയ്യന്നൂരിൽ ആർഎസ്എസ് പ്രവർത്തകന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് സത്വര നടപടികൾ സ്വീകരിച്ചെന്ന് മുഖ്യമന്ത്രി. രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി പ്രതികളെ മുഴുവൻ തിരിച്ചറിഞ്ഞിട്ടുണ്ട്. സംഭവുമായി ബന്ധപ്പെട്ട് മുഴുവൻ പ്രതികളേയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും ഗവർണ്ണർ പി.സദാശിവത്തിന് നൽകിയ മറുപടിയിൽ മുഖ്യമന്ത്രി വ്യക്തമാക്കി. ക്രമസമാധാനം പാലിക്കാനുള്ള കർശന നടപടികളുമായി തന്റെ സർക്കാർ മുന്നോട്ടു പോവുകതന്നെ ചെയ്യും.

ഇടതു സർക്കാർ അധികാരത്തിൽ വന്ന ശേഷം 14 പേർ രാഷ്ട്രീയ കൊലപാതകത്തിൽ മരിച്ചുവെന്നത് തെറ്റായ ആരോപണമാണ്. ബിജെപിയുടെ പരാതി അടിസ്ഥാനരഹിതമാണെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടിയിട്ടുണ്ട്. സൈനിക നിയമായ അഫ്‌സ്പ പ്രയോഗിക്കാനാവില്ല. ഈ നിയമം ക്രമസമാധാനപാലത്തിന് സഹായകമല്ല. നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയാൻ ഈ നിയമം സഹായകമല്ല.

വ്യാപക പരാതിയാണ് അഫ്‌സ്പ സംബന്ധിച്ച് ഉയർന്നിട്ടുള്ളത്. വടക്കു കിഴക്കൻ സംസ്ഥാനങ്ങളുടെ ക്രമസമാധാനനില തകർത്തത് ഈ നിയമമാണ്. അഫ്‌സ്പയ്ക്ക് കീഴിൽ അറെ മനുഷ്യാവകാശലംഘനങ്ങളുണ്ടായന്ന് സുപ്രീം കോടതി ഉത്തരവുകളിലും കമ്മീഷൻ റിപ്പോർട്ടുകളിലും വ്യക്തമാക്കുന്നുണ്ട്. ഈ സായുധ നിയമം പുനപരിശോധിക്കണമെന്നു പോലും ശുപാർശകൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഈ നിയമത്തെ കുറിച്ചുള്ള ചർച്ചകൾ അനാവശ്യമാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കുന്നുണ്ട്.

കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകം സംബന്ധിച്ച് ബിജെപി സമർപ്പിച്ച പരാതി ഗവർണ്ണർ സംസ്ഥാന സർക്കാറിന് കൈമാറിയിരുന്നു. ഇത്തരം ആക്രമ സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ നടപടി സ്വീകരിക്കണമെന്നും ഗവർണ്ണർ ആവശ്യപ്പെട്ടിരുന്നു. ഇതിനുള്ള മറുപടിയിലാണ് സർക്കാർ നിലപാട് മുഖ്യമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്. പ്രത്യേക ദൂതൻ വഴിയാണ് മറുപടി രാജ്ഭവനിൽ എത്തിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP