Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

വിവാദങ്ങളെല്ലാം തൽക്കാലം മറക്കാം; ജനസമ്പർക്കം ജനോപകാരമെങ്കിൽ കൈയടിക്കാൻ മടിക്കുന്നതെന്തിന്? മൂന്നാംഘട്ട ജനസമ്പർക്ക പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കം; ആശ്വാസം തേടി മുഖ്യമന്ത്രിയെ കണ്ടത് പതിനായിരങ്ങൾ

വിവാദങ്ങളെല്ലാം തൽക്കാലം മറക്കാം; ജനസമ്പർക്കം ജനോപകാരമെങ്കിൽ കൈയടിക്കാൻ മടിക്കുന്നതെന്തിന്? മൂന്നാംഘട്ട ജനസമ്പർക്ക പരിപാടിക്ക് തിരുവനന്തപുരത്ത് തുടക്കം; ആശ്വാസം തേടി മുഖ്യമന്ത്രിയെ കണ്ടത് പതിനായിരങ്ങൾ

തിരുവനന്തപുരം: സരിതയുടെ കത്തും ബാർകോഴ വിവാദവുമായി കേരളാ രാഷ്ട്രീയം കലങ്ങിമറിഞ്ഞ ശേഷം യുഡിഎഫ് സർക്കാർ വീണ്ടും ജനക്ഷേമ പരിപാടികളുമായി മുന്നിട്ടിറങ്ങി. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ നടത്തുന്ന മൂന്നാംഘട്ട ജനസമ്പർക്ക പരിപാടിക്ക് തിരുവനന്തപുരത്ത് ഉജ്ജ്വല തുടക്കം. ഇതുവരെ യുഡിഎഫ് സർക്കാറിന്റെ പരിപാടികളൊക്കെ വിവാദത്തിൽ മുങ്ങിയപ്പോൾ ജനങ്ങൾക്ക് അൽപ്പമെങ്കിലും ആശ്വാസം പകർന്നിരുന്നത് മുഖ്യമന്ത്രി നേരിട്ട തുടങ്ങിവച്ച ജനസമ്പർക്ക പരിപാടിയായിരുന്നു. ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്‌ച്ച മൂലം നിരവധി ആക്ഷേപങ്ങൾ കേൾക്കേണ്ടി വന്നെങ്കിലും സാധാരണക്കാരയവർക്ക് ഉപകരിച്ചിരുന്നു ജനസമ്പർക്ക പരിപാടി.

'കരുതൽ 2015' എന്ന് പേരിട്ടിരിക്കുന്ന ഇത്തവണത്തെ ജനസമ്പർക്ക പരിപാടിയിൽ പങ്കെടുക്കാനായി ആയിരക്കണക്കിന് ആളുകളാണ് തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തുന്നത്. യുഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയ ശേഷം മുഖ്യമന്ത്രി നടത്തുന്ന മൂന്നാമത്തെ ജനസമ്പർക്ക പരിപാടിക്കാണ് തിരുവനന്തപുരത്ത് തുടക്കമായത്. കഴിഞ്ഞ തവണ ജസമ്പർക്ക പരിപാടി നടന്നത് സോളാർ കേസ് ഉയർത്തി വിട്ട വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു. ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം നീതി ലഭിക്കാത്ത സാധാരണക്കാരന് മുഖ്യമന്ത്രിയെ നേരിൽകണ്ടാൽ പ്രശ്‌നം തീരുമെന്ന പ്രതീക്ഷ തന്നെയാണ് പരിപാടി നടക്കുന്ന സെൻട്രൽ സ്റ്റേഡിയത്തിലേക്ക് ആയിരങ്ങൾ ഒഴുകിയെത്താൻ കാരണം.

തിരുവനന്തപുരത്ത് പരിപാടിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി തന്നെ നിർവഹിച്ചു. മന്ത്രി വി എസ് ശിവകുമാർ, സ്പീക്കർ എൻ ശക്തൻ, എംഎൽഎമാരായ കെ മുരളീധരൻ, എം എ വാഹിദ്, പാലോട് രവി, ശെൽവരാജ് തുടങ്ങിയവർ ജനങ്ങളുടെ പരാതികൾ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ജനസമ്പർക്ക പരിപാടിക്കായി പതിവുപോലെ വിപുലമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. താലൂക്ക് തിരിച്ച് എഴുപതോളം കൗണ്ടറുകളാണ് സെൻട്രൽ സ്‌റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്. ഇതിൽ 30 എണ്ണം പുതിയ അപേക്ഷകരുടെ റജിസ്‌ട്രേഷനുള്ളതാണ്. ദുരിതാശ്വാസനിധിയിൽനിന്നുള്ള തുക അക്കൗണ്ടിൽ മാറാവുന്ന ക്രോസ്ഡ് ചെക്കുകളായി കൗണ്ടറുകളിൽ നിന്നും ലഭിക്കും. പുതിയ പരാതിയുമായി വരുന്നവരും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ അപേക്ഷ സമർപ്പിച്ചവരും ആധാർ കാർഡ് അല്ലെങ്കിൽ ഏതെങ്കിലും ഒരു തിരിച്ചറിയൽ കാർഡ് കൊണ്ടുവരേണ്ടതാണ്. വില്ലേജ് ഓഫീസിൽനിന്ന് തിരിച്ചറിയൽ സർട്ടിഫിക്കറ്റുകൾ നൽകാനായി ഞായറാഴ്ച എല്ലാ വില്ലേജ് ഓഫീസുകളും പരാതിയിലെ തീരുമാനങ്ങൾ അറിയുന്നതിന് അക്ഷയ കേന്ദ്രങ്ങളും പ്രവർത്തിച്ചിരുന്നു.

5783 പേരാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നുള്ള ധനസഹായത്തിന് അപേക്ഷിച്ചത്. വീടിനും സ്ഥലത്തിനും 3909 അപേക്ഷകരുണ്ട്. അംഗപരിമിതർക്കുള്ള സഹായത്തിന് 255, ജോലി, സ്വയംതൊഴിൽ എന്നിവയ്ക്ക് 906, ലോണുകൾക്ക് 996, പട്ടയത്തിന് 693 എന്നിങ്ങനെയാണ് പ്രധാനവിഭാഗങ്ങളിൽ ലഭിച്ച പരാതികളുടെ എണ്ണം. ജില്ലയിൽ ലഭിച്ച പരാതികളിൽ 164 പേരെ മുഖ്യമന്ത്രി ജനസമ്പർക്കപരിപാടിയിൽ നേരിൽ കണ്ട് വിവരങ്ങൾ ആരായും.

പരിപാടിയിൽ നേരിട്ടും പരാതി നൽകാം. ദേശീയ കുടുംബക്ഷേമ പദ്ധതി പ്രകാരമുള്ള ധനസഹായത്തിന് 2013 ഡിസംബർ വരെ അപേക്ഷ സമർപ്പിച്ചവരിൽ ഇതുവരെ സഹായം അനുവദിച്ചുകിട്ടിയിട്ടില്ലാത്തവർക്ക് ആവശ്യമായ രേഖകളുമായി ജനസമ്പർക്ക പരിപാടിയിൽ ഹാജരായി ധനസഹായം കൈപ്പറ്റാം. ആംബുലൻസിൽ രോഗികൾ പരിപാടിയിലേക്ക് വരുന്നത് പരമാവധി ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്. ജനസമ്പർക്ക പരിപാടിക്കെത്തുന്നവർ എസ്.എം.എസ്.എം. ഇൻസ്റ്റിറ്റിയൂട്ടിന് സമീപവും പ്രസ് ക്ലൂബ്ബിന് സമീപവുമുള്ള ഗേറ്റുകളിലൂടെയാണ് സ്‌റ്റേഡിയത്തിലേക്ക് കടക്കേണ്ടത്. പരാതിക്കാർക്ക് ഭക്ഷണം, കുടിവെള്ളം, മെഡിക്കൽ സൗകര്യം എന്നിവ ഒരുക്കിയിട്ടുണ്ട്. ജനസമ്പർക്ക പരിപാടിയുടെ ഭാഗമായി സെൻട്രൽ സ്‌റ്റേഡിയത്തിന് ചുറ്റും ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിട്ടുണ്ട്. ട്രാഫിക് സംബന്ധിച്ച വിവരങ്ങൾക്ക് 1099, 9497987001, 9497987002, 0471 2558731, 0471 2888732 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ആദ്യത്തെ ജനസമ്പർക്കപരിപാടി ആരംഭിച്ചത് 2012 ജനവരി അഞ്ചിന് കോഴിക്കോട്ടായിരുന്നു. 2012 ഫെബ്രുവരി 23ന് ഇടുക്കിയിൽ അവസാനിച്ചു. രണ്ടാമത്തെ ജനസമ്പർക്കപരിപാടി 2013 ഒക്ടോബർ 18ന് തിരുവനന്തപുരത്ത് തുടങ്ങി ഡിസംബർ 17ന് കണ്ണൂരിൽ സമാപിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP