Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഴുവയസുകാരിയെ പീഡിച്ച ശേഷം ഗൾഫിലേക്ക് മുങ്ങിയ പ്രതി വിസ തീർന്നപ്പോൾ നാട്ടിലെത്തി; നെടുമ്പാശേരിൽ തന്നെ പിടി വീണ് കറുകച്ചാലുകാരൻ

ഏഴുവയസുകാരിയെ പീഡിച്ച ശേഷം ഗൾഫിലേക്ക് മുങ്ങിയ പ്രതി വിസ തീർന്നപ്പോൾ നാട്ടിലെത്തി;  നെടുമ്പാശേരിൽ തന്നെ പിടി വീണ് കറുകച്ചാലുകാരൻ

നെടുമ്പാശേരി ; ഏഴു വയസ്സുകാരിയെ പീഡിപ്പിച്ച ശേഷം ഗൾഫിലേക്ക് മുങ്ങിയ കറുകച്ചാലുകാരനെ പൊലീസ് പിടികൂടി. വിസ തീർന്ന് നാട്ടിലേക്ക് വരുമ്പോഴായിരുന്നു. നെടുമ്പാശേരി എയർപോർട്ടിൽ ഇയാളെ ഉദ്യോഗസ്ഥർ തടഞ്ഞു വച്ച് പൊലീസിന് കൈമാറുകയായിരുന്നു.

നെടുങ്ങാടപ്പള്ളി കണിയാംകുന്ന് ഇരുപ്പയ്ക്കൽ അനൂപ് തമ്പി (31) ആണു നാട്ടിലെത്തിയപ്പോൾ പൊലീസ് പിടിയിലായത്.പ്രതിയെ പിടികൂടുന്നതിനായി വിമാനത്താവളത്തിൽ തിരച്ചിൽ നോട്ടിസ് പ്രദർശിപ്പിച്ചിരുന്നു. മസ്‌കറ്റിൽ ഒളിവിലായിരുന്ന പ്രതി വ്യാഴാഴ്ച നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിയപ്പോഴാണ് പിടിയിലായത്

2017 മാർച്ച് 15നാണ് പെൺകുട്ടിയെ പീഡിപ്പിച്ചതിന് പോക്‌സോ നിയമപ്രകാരം പൊലീസ് കേസെടുത്തത്. അയൽവാസിയായ പെൺകുട്ടിയെ ഇയാൾ ശാരിരീകമായി പീഡിപ്പിക്കുന്നതു പതിവായിരുന്നു.സ്‌കൂളിൽ നടന്ന കൗൺസലിങ്ങിനിടയിലാണു പീഡനവിവരം പുറത്തറിഞ്ഞത്. ഇന്നലെ കറുകച്ചാൽ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.

കൗൺസിലിംഗിനെ തുടർന്ന് വിവരമറിഞ്ഞ സ്‌കൂൾ അധികൃതർ രക്ഷിതാക്കളെവിവരം അറിയിക്കുകയായിരുന്നു. തുടർന്നാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP