Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പിഞ്ചുകുഞ്ഞിനോട് ബന്ധുവിന്റെ ക്രൂരത; സഹോദര തുല്യനായ പ്രതിക്ക് 17 വയസു പിന്നിട്ടു; കുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ ശരീരത്തിലെ പാടുകൾ കണ്ട വീട്ടുകാരുടെ സംശമാണ് പീഡന വിവരം പുറത്തെത്തിച്ചത് ; പ്രതിക്കെതിരെ പോക്‌സോ ചുമത്തി

പിഞ്ചുകുഞ്ഞിനോട് ബന്ധുവിന്റെ ക്രൂരത; സഹോദര തുല്യനായ പ്രതിക്ക് 17 വയസു പിന്നിട്ടു; കുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ ശരീരത്തിലെ പാടുകൾ കണ്ട വീട്ടുകാരുടെ സംശമാണ് പീഡന വിവരം പുറത്തെത്തിച്ചത് ; പ്രതിക്കെതിരെ പോക്‌സോ ചുമത്തി

കുറ്റിപ്പുറം: കുട്ടികൾക്ക് നേരെയുള്ള ദിനം പ്രതി ലൈഗംഗിക അധിക്രമങ്ങൾ കൂടിവരുന്ന സാഹചാര്യത്തിൽ വീണ്ടും ഒന്നു കൂടി റിപ്പോർട്ട് ചെയ്തു. താവനൂരിലാണ് പതിനേഴുകാരന്റെ അധിക്രമം. എടപ്പാളിലെ തിയേറ്ററിലുണ്ടായ ബാലികാപീഡനത്തിന്റെ ഞെട്ടൽ മാറുംമുമ്പേ ജില്ലയിൽ വീണ്ടും പിഞ്ചുകുഞ്ഞിനോട് ബന്ധുവിന്റെ ക്രൂരത. 

ആറുവയസ്സുകാരിയെ ലൈംഗികമായി ഉപയോഗിച്ചത് അടുത്ത ബന്ധുവായ 17-കാരൻ. ബലാത്സംഗമുൾപ്പെടെയുള്ള കുറ്റം ചുമത്തി പ്രതിയെ പൊലീസ് അറസ്റ്റുചെയ്തു.പ്രതിയെ ബലാത്സംഗം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പോക്സോ നിയമപ്രകാരം കേസെടുത്തത്. പ്ലസ്ടുപഠനത്തിനുശേഷം സ്വകാര്യ സ്ഥാപനത്തിൽ ജോലിക്ക് പോകുകയാണ് പ്രതി.

ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുന്നിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു. പ്രതിക്ക് 17 വയസ്സ് പിന്നിട്ട സാഹചര്യത്തിൽ പ്രായപൂർത്തിയാതായി കണക്കാക്കി കേസ് പരിഗണിക്കാൻ കഴിയുമോ എന്ന കാര്യം പരിശോധിക്കുമെന്ന് എസ്‌ഐ. നിപുൺ ശങ്കർ അറിയിച്ചു.

സംഭവത്തെക്കുറിച്ച് പൊലീസ് വിശദീകരണം ഇങ്ങനെ തവനൂർ പഞ്ചായത്തിലെ തൃക്കണാപുരത്തിനടുത്താണ് സംഭവം. ഒന്നാം ക്ലാസിൽ പഠിക്കുന്ന കുട്ടിയാണ് സഹോദരതുല്യനായ ബന്ധുവിന്റെ ക്രൂരതയ്ക്കിരയായത്. കുട്ടിയെ കുളിപ്പിക്കുന്നതിനിടയിൽ ദേഹത്തുകണ്ട പാടുകളാണ് വീട്ടുകാരിൽ സംശയമുണ്ടാക്കിയത്. കുട്ടിയോട് ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ് വീടിനടുത്തുള്ള ബന്ധു ഉപദ്രവിച്ചതാണെന്ന് മനസ്സിലായത്.

പീഡനശ്രമമാണെന്ന് മനസ്സിലാക്കിയ വീട്ടുകാർ ചൈൽഡ്ലൈൻ പ്രവർത്തകരെ വിവരമറിയിച്ചു. ചൈൽഡ്ലൈൻ പ്രവർത്തകർ നൽകിയ വിവരമനുസരിച്ച് പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന പീഡനകഥ പുറത്തായത്. കുട്ടിയെ ലൈംഗികമായി ഉപയോഗിച്ചതായി ബോധ്യപ്പെട്ടു. വൈദ്യപരിശോധയിലൂടെ പൊലീസ് ഇക്കാര്യം സ്ഥിരീകരിക്കുകയുംചെയ്തു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP