Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

400 ഗ്രാം മാത്രം തൂക്കമുള്ള കുട്ടിയെ ജോഷി- ലിസി ദമ്പതികൾ നോക്കിയത് പൊന്നുപോലെ; വർഗീസ്-എൽസി ദമ്പതികൾ ചതി തിരിച്ചറിഞ്ഞത് ചോരക്കുഞ്ഞിനെ മൂന്നരവർഷം വളർത്തിയ ശേഷം; ദത്തെടുക്കൽ മാഫിയയുടെ ചതിക്കുഴിയിൽ വീണ കുടുംബങ്ങളുടെ കഥ

400 ഗ്രാം മാത്രം തൂക്കമുള്ള കുട്ടിയെ ജോഷി- ലിസി ദമ്പതികൾ നോക്കിയത് പൊന്നുപോലെ; വർഗീസ്-എൽസി ദമ്പതികൾ ചതി തിരിച്ചറിഞ്ഞത് ചോരക്കുഞ്ഞിനെ മൂന്നരവർഷം വളർത്തിയ ശേഷം; ദത്തെടുക്കൽ മാഫിയയുടെ ചതിക്കുഴിയിൽ വീണ കുടുംബങ്ങളുടെ കഥ

തൃശൂർ: തൃശൂർ ജില്ലയിലെ രണ്ട് ദമ്പതികളാണ് ദത്തടെക്കൽ മാഫിയയുടെ ചതിക്കുഴിയിൽ വീണത്. കെ.എസ്.ആർ.ടി.സി ഡ്രൈവർ കൊരട്ടി പൊങ്ങത്ത് കിഴക്ക് മുറിയിലെ ജോഷി- ലിസി, ബാങ്ക് കളകഷൻ ഏജന്റ് എൽത്തുരുത്ത് വർഗീസ് - എൽസി ദമ്പതികളാണ് പറ്റിക്കപ്പെട്ടത്. ജോഷിയുടെ ആറ് മാസം പ്രായമുള്ള ആൺ കുഞ്ഞും വർഗീസിന്റെ മൂന്നര വയസുള്ള ആൺകുട്ടിയുമാണ് മൈസൂരിലെ ജുവനൈൽ ഹോമിലുള്ളത്.

മാസം തികയാതെ പ്രസവിച്ച 400 ഗ്രാം മാത്രം തൂക്കമുള്ള കുട്ടിയെയാണ് ഒമ്പത് മാസം മുമ്പ് ജോഷി- ലിസി ദമ്പതികൾക്ക് മൈസൂരിലെ കളിനിക്കിൽ നിന്ന് വ്യാജ ഡോക്ടറായ ഉഷ നൽകിയത്. ആശുപത്രിച്ചെലവ്, രേഖ തയ്യാറാക്കൽ, നിയമ നടപടികൾ പൂർത്തിയാക്കൽ എന്നിവയ്ക്കായി പണം വാങ്ങുകയും ചെയ്തു. വിദഗ്ദ്ധ ചികിത്സയ്‌ക്കൊടുവിൽ കുട്ടി ആരോഗ്യവാനായി. കുടുംബത്തിൽ സന്തോഷമെത്തി തുടങ്ങിയപ്പോഴാണ് മൈസൂർ പൊലീസെത്തി കുഞ്ഞിനെ കൊണ്ടുപോയത്.

കുട്ടികളുണ്ടാകാനുള്ള ചികിത്സയ്ക്കായി എറണാകുളത്തെ ആശുപത്രിയിൽ ജോഷി- ലിസി ദമ്പതികൾ ആദ്യം ചെലവഴിച്ചത് ഏഴര ലക്ഷം രൂപയായിരുന്നു. ലിസിയുടെ ആരോഗ്യനില വഷളായതോടെ ചികിത്സ നിറുത്തി. ഗർഭപാത്രം വാടകയക്കെടുക്കാനായിരുന്നു ആശുപത്രി അധികൃതർ പറഞ്ഞത്. കർണാടക, ആന്ധ്ര എന്നിവിടങ്ങളിലെ സ്ത്രീകൾ ഇതിനായി ആശുപത്രിയിൽ തന്നെയുണ്ട്. 15 ലക്ഷം രൂപ ചെലവാകുമെന്നറിയിച്ചതോടെ ജോഷി പിൻവാങ്ങി. ദത്തെടുക്കാൻ തീരുമാനിച്ചു. കേരളത്തിൽ അന്വേഷിച്ചെങ്കിലും നിയമപ്രശനങ്ങൾ ഏറെയായിരുന്നു. സുഹൃത്ത് മുഖാന്തരമാണ് ഉഷയെ പരിചയപ്പെട്ടത്. അത് ചതിയിലേക്കും എത്തി.

വർഗീസ്- എൽസി ദമ്പതികൾക്ക് സമാനകഥയാണ് പറയാനുള്ളത്. 50 വയസ് പിന്നിട്ടപ്പോഴായിരുന്നു ഒരു കുട്ടിയെ ദത്തെടുത്തത്. മൂന്നര വർഷം മുമ്പ് ലഭിച്ച ചോരക്കുഞ്ഞിനെ പൊന്നു പോലെ വളർത്തി. ഉള്ളതെല്ലാം അവന് വേണ്ടി നീക്കിവച്ചു. പ്രീ നഴ്‌സറി ക്‌ളാസിൽ അവനെ ചേർക്കാനുള്ള സ്‌കൂൾ അന്വേഷണങ്ങൾക്കിടയിലായിരുന്നു മൈസൂർ പൊലീസ് തേടിയെത്തിയത്. ഈ കുട്ടിയേയും പൊലീസ് കൊണ്ട് പോയി. മൈസൂരിലെ ജുവനൈൽ ഹോമിലാണ് കുട്ടികൾ ഉള്ളത്.

കുട്ടികളെ നല്ല രീതിയിൽ വളർത്തിയതിനാൽ രണ്ട് ദമ്പതികളെയും മൈസൂർ പൊലീസ് കേസിൽ നിന്നൊഴിവാക്കി. രക്ഷാകർത്താക്കളുള്ള കുട്ടികളെയാണോ റാക്കറ്റ് വിറ്റതെന്ന അന്വേഷണത്തിലാണ് ഇപ്പോൾ മൈസൂർ പൊലീസ്. രക്ഷാകർത്താക്കളില്ലെന്ന് ഉറപ്പായാൽ ഇവർക്ക് നിയമപരമായി കുട്ടികളെ വിട്ടുകിട്ടും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP