Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ബഹറിനിലേക്കുള്ള യാത്രാ മധ്യേ ഒന്നരവയസ്സുകാരി വിമാനത്താവളത്തിൽ മരിച്ചു; അബുദാബിയിൽ ഇറക്കി ശുശ്രൂഷ നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല

ബഹറിനിലേക്കുള്ള യാത്രാ മധ്യേ ഒന്നരവയസ്സുകാരി വിമാനത്താവളത്തിൽ മരിച്ചു; അബുദാബിയിൽ ഇറക്കി ശുശ്രൂഷ നൽകിയിട്ടും ജീവൻ രക്ഷിക്കാനായില്ല

കൊടകര: ബഹറിനിലെ പിതാവിന്റെ ജോലിസ്ഥലത്തേക്കുള്ള വിമാനയാത്രക്കിടെ ഒന്നര വയസുകാരി മരിച്ചു. നൂലുവള്ളി മുണ്ടയ്ക്കൽ ബിനോയിയുടെ മകൾ ഋഷിപ്രിയയാണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് നെടുമ്പാശ്ശേരിയിൽ നിന്ന് അമ്മ അശ്വിനിക്കൊപ്പം ബഹ്‌റിനിലേക്ക് പോകവേയായിരുന്നു സംഭവം.

വിമാനത്തിൽ വച്ച് കുട്ടിക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടർന്ന് ഗൾഫ് എയർ വിമാനം അബുദാബിയിൽ അടിയന്തരമായി ഇറക്കി. അബുദാബി വിമാനത്താവളത്തിൽ അടിയന്തര ചികിൽസ നൽകി. അതിന് ശേഷം കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.

മൂന്നു മാസം പ്രായമുള്ളപ്പോൾ ഹൃദയ സംബന്ധമായ അസുഖത്തിന് ഋഷിപ്രിയയ്ക്ക് ശസ്ത്രക്രകിയ ചെയ്തിരുന്നു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ചികിത്സ. ബഹറിനിൽ സ്വകാര്യ നിർമ്മാണ കമ്പനിയിൽ അക്കൗണ്ടന്റാണ് ബിനോയി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP