Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രണയിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ പ്രായപൂർത്തിയാകും മുമ്പു വിവാഹം കഴിപ്പിച്ച് അയച്ചു; വിവരമറിഞ്ഞ കാമുകൻ വരന്റെ വീട്ടിലെത്തി പെൺകുട്ടിയുമായി മുങ്ങി; പരാതിയെ തുടർന്നു യുവാവിനെ പിടികൂടിയെങ്കിലും രക്ഷിതാക്കൾക്കും ഭർത്താവിനുമെതിരെ നടപടിയെടുത്തു പൊലീസ്

പ്രണയിച്ച പെൺകുട്ടിയെ രക്ഷിതാക്കൾ പ്രായപൂർത്തിയാകും മുമ്പു വിവാഹം കഴിപ്പിച്ച് അയച്ചു; വിവരമറിഞ്ഞ കാമുകൻ വരന്റെ വീട്ടിലെത്തി പെൺകുട്ടിയുമായി മുങ്ങി; പരാതിയെ തുടർന്നു യുവാവിനെ പിടികൂടിയെങ്കിലും രക്ഷിതാക്കൾക്കും ഭർത്താവിനുമെതിരെ നടപടിയെടുത്തു പൊലീസ്

എം പി റാഫി

മലപ്പുറം: പ്രണയിച്ച പെൺകുട്ടിയെ പ്രായ പൂർത്തിയാകും മുമ്പേ മറ്റൊരാൾക്ക് വിവാഹം കഴിപ്പിച്ചു നൽകിയതോടെ കാമുകിയെ ഏതുവിധേനയും

അടിച്ചു മാറ്റണമെന്ന വാശിയായി. ഒടുവിൽ വിവാഹം കഴിപ്പിച്ച വീട്ടിലെത്തി യുവാവ് പെൺകുട്ടിയുമായി മുങ്ങി.

എന്നാൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടി ആയതിനാൽ സംഭവം പരാതിപ്പെട്ട ഭർതൃ വീട്ടുകാരും പെൺവീട്ടുകാരും പുലിവാല് പിടിച്ചു. പീഡന കേസിൽ യുവാവിനെ അറസ്റ്റു ചെയ്തു റിമാൻഡിൽ അടച്ചെങ്കിലും പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹം കഴിപ്പിച്ചതിന് രക്ഷിതാക്കൾക്കും ഭർത്താവിനും എതിരെ നിയമ നടപടിയെടുത്തിരിക്കുകയാണ് പൊലീസ്.

പ്രായപൂർത്തിയാകാത്ത വിവാഹിതയായ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്ന കേസിൽ നിലമ്പൂർ സ്വദേശിയായ യുവാവിനെയാണ് ഇന്നലെ തിരൂർ സർക്കിൾ ഇൻസ്പക്ടറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റു ചെയ്തത്. നിലമ്പൂർ പൂക്കോട്ടുംപാടം ചെട്ടിപ്പാടം കളത്തിൽ അപ്പുണ്ണിയുടെ മകൻ സുധീഷി(23)നെയാണ് തിരൂർ പൊലിസ് ഗൂഡല്ലൂരിൽ നിന്നും കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്.

പതിനേഴ് വയസുകാരിയായ പൂക്കോട്ടുംപാടം സ്വദേശിനിയുടെ ഭർതൃവീട്ടുകാർ നൽകിയ പരാതിയിലാണ് യുവാവിന്റെ അറസ്റ്റ്. പെൺകുട്ടിയെ കാണാനില്ലെന്ന് കാട്ടി ചമ്രവട്ടം പെരുന്തല്ലൂരിലെ ഭർത്താവിന്റെ ബന്ധുക്കൾ ഈ മാസം 21ന് പൊലിസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് തിരൂർ സി.ഐ എം.കെ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലിസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുമൊത്ത് സുധീഷ് പിടിയിലായത്.

ഒന്നര മാസം മുമ്പാണ് ചമ്രവട്ടം സ്വദേശിയുമായുള്ള പെൺകുട്ടിയുടെ വിവാഹം നടന്നത്. എന്നാൽ വിവാഹത്തിനു മുമ്പ് യുവാവുമായി പ്രണയത്തിലായിരുന്നെന്നും ഇതിനു ശേഷം പെൺകുട്ടി ഭർതൃവീട്ടിൽ നിന്നും യുവാവിനൊപ്പം പോകുകയായിരുന്നെന്നുമാണ് കേസ്. ഇപ്പോഴും യുവാവിനൊപ്പം പോകാൻ താൽപര്യമുള്ള പെൺകുട്ടിയെ പ്രായപൂർത്തിയാകാത്തതിന്റെ പേരിൽ ഇതിൽ നിന്നും വിലക്കുകയായിരുന്നു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ വിവാഹം നടത്തിയതിന് സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരം രക്ഷിതാക്കൾക്കെതിരെ കേസെടുക്കുമെന്നും നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അറസ്റ്റിലായ യുവാവിനെ തിരൂർ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്യുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP