Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മിഠായി നൽകി കൂട്ടിക്കൊണ്ടുപോയി അയൽപക്കത്തെ നാലുവയസുകാരിയ 52 കാരൻ പീഡിപ്പിച്ചു; ഓടിരക്ഷപ്പെട്ട പ്രതിയെ പന്തുടർന്ന നാട്ടുകാർ വീടു വളഞ്ഞു കാവൽനിന്നു; പൊലീസെത്തി പ്രതിയെ പിടികൂടി

മിഠായി നൽകി കൂട്ടിക്കൊണ്ടുപോയി അയൽപക്കത്തെ നാലുവയസുകാരിയ 52 കാരൻ പീഡിപ്പിച്ചു; ഓടിരക്ഷപ്പെട്ട പ്രതിയെ പന്തുടർന്ന നാട്ടുകാർ വീടു വളഞ്ഞു കാവൽനിന്നു; പൊലീസെത്തി പ്രതിയെ പിടികൂടി

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മിഠായി നൽകി അയൽവാസിയായ നാലുവയസുകാരിയെ പീഡിപ്പിച്ച 52-കാരനെ ജനക്കുട്ടം തടഞ്ഞുവച്ച് പൊലീസിന് കൈമാറി ഇന്നലെ അർദ്ധരാത്രിയോടടുത്ത് കുറുപ്പംപടി മേതലയിലാണ് സംഭവം.മേതല ഏടയാലിൽ പരീക്കുട്ടി (54)യെയാണ് സംഭവവുമായി ബന്ധപ്പെട്ട് കുറുപ്പംപടി പൊലീസ് കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം അറസ്റ്റ് രേഖപ്പെടുത്തി ഇയാളെ ഇന്ന് വൈകിട്ടോടെ കോടതിയിൽ ഹാജരാക്കുമെന്നാണ് പൊലീസിൽനിന്നും ലഭിക്കുന്ന വിവരം.

കഴിഞ്ഞ 25-ന് ഉച്ചയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്. അയൽവീട്ടിലെ മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന 4 വയസ്സുകാരിയെ ഇയാൾ മിഠായി നൽകാമെന്ന് വിശ്വസിപ്പിച്ച് തന്റെ വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നെന്നാണ് പൊലീസ് നൽകുന്ന വിവരം. രാത്രിയോടെ കുട്ടിക്ക് അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെത്തുടർന്ന് മാതാപിതാക്കൾ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തായത്്.

കുട്ടിയുടെ മാതാപിതാക്കളും ബന്ധുക്കളും അയൽക്കാരുംകൂടി വിവരം തിരക്കാനെത്തിയപ്പോൾ വീട്ടിലുണ്ടായിരുന്ന പരീക്കുട്ടി പിടികൊടുക്കാതെ ഓടിരക്ഷപെട്ടു.ഇതിനുശേഷം ഇന്നലെ രാത്രി ഇയാൾ വീട്ടിലെത്തിയതറിഞ്ഞ് ഇവർ വീണ്ടും സംഘടിച്ചെത്തി. ഈ സമയം വീട്ടിൽ നിന്നിറങ്ങിയോടിയ ഇയാൾ സമീപത്തെ മറ്റൊരു വീട്ടിൽ കയറി ഒളിച്ചു.തുടർന്ന് നാട്ടുകാർ വീട് വളഞ്ഞ് കാവൽ നിന്നു. ഇയാളെ പുറത്തുചാടിച്ച് കൈകാര്യം ചെയ്യുന്നതിനായിരുന്നു രോഷാകൂലരായ നാട്ടുകാരുടെ നീക്കം.രംഗം പന്തിയല്ലന്നുകണ്ട് കൂട്ടത്തിലൊരാൾ പൊലീസിന് വിവരം കൈമാറി.

വനിതാകോൺസ്റ്റബിളിനൊപ്പം സ്ഥലത്തെത്തിയ പൊലീസ് സംഘം രാത്രി തന്നെ പെൺകുട്ടിയിൽ നിന്നും മാതാപിതാക്കളിൽ നിന്നും തെളിവെടുത്തശേഷം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. വിവാഹിതനാണെങ്കിലും ഇയാൾക്ക് കുട്ടികളുണ്ടായിരുന്നില്ല .ഈ വിഷമം കൊണ്ടാവാം ഇയാൾ തങ്ങളുടെ കുട്ടികളോട് സ്്‌നേഹപ്രകടനം നടത്തിയതും മിഠായി നൽകിയിരുന്നതെന്നുമായിരുന്നു അയൽവാസികൾ കരുതിയിരുന്നത്. തനിനിറം പുറത്തായതോടെ ഇയാളെ വച്ചേക്കരുതെന്നായിരുന്നു പ്രദേശവാസികളിൽ ഒരുവിഭാഗത്തിന്റെ നിലപാട്. പൊലീസിന്റെ തക്കസമയത്തുള്ള ഇടപെടൽ മൂലമാണ് ഇവിടെ നിന്നും ഇയാളെ ജീവനോടെ രക്ഷിക്കാൻ കഴിഞ്ഞത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP