Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അട്ടപ്പാടിയിൽ പിഞ്ചുകുഞ്ഞിനെ അച്ഛൻ വിറ്റെന്ന് പരാതി; അമ്മയുടെ പരാതിയിൽ അച്ഛനുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

അട്ടപ്പാടിയിൽ പിഞ്ചുകുഞ്ഞിനെ അച്ഛൻ വിറ്റെന്ന് പരാതി; അമ്മയുടെ പരാതിയിൽ അച്ഛനുൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

പാലക്കാട്: അട്ടപ്പാടിയിൽ രണ്ടര വയസുള്ള ആദിവാസി പെൺകുഞ്ഞിനെ അച്ഛൻ വിറ്റതായി പരാതി. സംഭവത്തിൽ രണ്ടു പേർ അറസ്റ്റിലായി. ഈ മാസം 17 നായിരുന്നു സംഭവം. 80,000 രൂപക്കാണ് അച്ഛൻ തൃപ്പൂണിത്തുറ സ്വദേശിക്ക് കുഞ്ഞിനെ വിറ്റത്.

കുട്ടിയുടെ അമ്മയായ വണ്ണാന്തല സ്വദേശി തുളസിയാണ് പരാതി നൽകിയിരിക്കുന്നത്. സംഭവത്തിൽ തുളസിയുടെ ഭർത്താവായ ആലത്തൂർ സ്വദേശി ഷംസുദ്ദീനെയും ഇടനിലക്കാരനായ കോട്ടത്തല സ്വദേശി ജോണിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ 80,000 രൂപയ്ക്ക് തൃപ്പൂണിത്തുറ സ്വദേശിക്ക് വിറ്റെന്നാണ് പരാതി. അട്ടപ്പാടി ഊരിലെ ഇരുള വിഭാഗത്തിലെ രണ്ടര വയസുകാരിയെയാണ് വിറ്റത്.

ഒരാഴ്ച മുമ്പാണ് ഇവർ കുട്ടിയെ വിറ്റത്. 60,000 രൂപ ഷംസുദ്ദീനും ബാക്കി 20,000 രൂപ ഇടനിലക്കാരനായ ജോണും കൈപ്പറ്റിയെന്നാണ് സൂചന. അന്യമതസ്ഥരായ തുളസിയും ഷംസുദ്ദീനും വിവാഹത്തിന് ശേഷം ഒറ്റപ്പെട്ടാണ് താമസിച്ചിരുന്നത്. ഷംസുദ്ദീൻ ജോലിക്ക് പോകാറില്ലായിരുന്നെന്നും തുളസിയെ സ്ഥിരമായി മർദ്ദിക്കാറുണ്ടായിരുന്നെന്നും നാട്ടുകാർ പറയുന്നു. തുളസിയുടെ വാദങ്ങളും പൊലീസ് പൂർണ്ണമായും മുഖവിലയ്ക്ക് എടുത്തിട്ടില്ല. മൂവരെയും ചോദ്യം ചെയ്ത് വരികയാണ്.

അമ്മയുടേയും അറിവോടെയാണ് കുട്ടിയെ വിറ്റതെന്നാണ് പൊലീസ് നിഗമനം. തുക വീതിക്കുന്നതുമായി ബന്ധപ്പെട്ട തർക്കങ്ങൾ പരാതിയിൽ എത്തിച്ചുവെന്നാണ് കരുതുന്നത്. 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP