Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുരുന്നുകളെ ശൂലം കുത്തി നടത്തിയ സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി കേസെടുത്തു; ഭക്തിയുടെ പേരിൽ പിഞ്ചുകുട്ടികളെ മുറിവേൽപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കുരുന്നുകളെ ശൂലം കുത്തി നടത്തിയ സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി കേസെടുത്തു; ഭക്തിയുടെ പേരിൽ പിഞ്ചുകുട്ടികളെ മുറിവേൽപ്പിക്കുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു

കോട്ടയം: ഭക്തിയുടെ പേരിൽ കുരുന്നുകളുടെ ശരീരത്തിൽ ശൂലം കുത്തി നടത്തിയ സംഭവത്തിൽ ചൈൽഡ് വെൽഫെയർ കമ്മിറ്റി കേസെടുത്തു. കോട്ടയം കോടിമത പള്ളിപ്പുറത്ത് കാവിലെ പത്താമുദയ ഉത്സവത്തിന്റെ ഭാഗമായി നടന്ന ഘോഷയാത്രയിലാണ് നാലുവയസ്സുകാരനടക്കമുള്ളവരുടെ കവിളിൽ ശൂലം കുത്തിയത്.

പിഞ്ചുകുട്ടികളെ ഭക്തിയുടെയും വിശ്വാസങ്ങളുടെയും പേരിൽ ശരീരത്തിൽ ശൂലം കുത്തി വേദനിപ്പിക്കുന്നതിനെതിരെ വിവിധ കോണിൽ നിന്ന് പ്രതിഷേധങ്ങൾ ഉയർന്നിരുന്നു. മാദ്ധ്യമങ്ങളും ഇക്കാര്യം വാർത്തയാക്കിയിരുന്നു.

പത്രങ്ങളിൽ വന്ന ചിത്രങ്ങൾ ചൂണ്ടിക്കാട്ടി മുൻ ധനമന്ത്രിയും സിപിഐ(എം) നേതാവുമായ ടി എം തോമസ് ഐസക്കും ഇക്കാര്യത്തെക്കുറിച്ച് ഫേസ്‌ബുക്ക് പോസ്റ്റിൽ പരാമർശിച്ചിരുന്നു. എന്തുതന്നെയായാലും ശരീരം വേദനിപ്പിച്ചുള്ള ഭക്തി നാട്ടിൽ പ്രോത്സാഹിപ്പിച്ചുകൂടാ എന്നായിരുന്നു ഐസക് പറഞ്ഞത്. കേരളകൗമുദി പത്രത്തിൽ വന്ന ചിത്രം ശ്രദ്ധയിൽപ്പെടുത്തിയായിരുന്നു തോമസ് ഐസക്കിന്റെ പരാമർശം.

തുടർന്നാണ് കോട്ടകുംഭകുട ഘോഷയാത്രയിൽ കുരുന്നുകളെ ശൂലം കുത്തി നടത്തിയ സംഭവത്തിൽ അന്വേഷണം നടത്താൻ തീരുമാനമായത്. സംഭവം ശ്രദ്ധയിൽപെട്ടുവെന്നും അന്വേഷണം നടത്തി ഉചിതമായ നടപടി സ്വീകരിക്കുമെന്നും ചൈൽഡ് വെൽഫെയർ കമ്മിറ്റി ചെയർപേഴ്‌സൺ മേരിക്കുട്ടി പറഞ്ഞു.

ഘോഷയാത്രയ്ക്ക് വേണ്ടി പതിനഞ്ചോളം കുട്ടികളുടെ കവിളിലും നാക്കിലുമായാണ് കഴിഞ്ഞ ദിവസം ശൂലം കുത്തിയത്. രാവിലെ തിരുനക്കര ക്ഷേത്രമൈതാനത്ത് വച്ചാണ് ശൂലം കുത്തിയത്. കൂട്ടത്തിലുണ്ടായിരുന്ന നാല് വയസ്സുകാരൻ ശൂലം കുത്തിയ വേദനയിൽ വിങ്ങിപ്പൊട്ടുന്നുണ്ടായിരുന്നുവെന്നാണ് ചിത്രം പകർത്തിയ ഫോട്ടോഗ്രാഫർമാർ പറഞ്ഞത്.

ശൂലം കുത്തിയ കുട്ടികളെ പൊരിവെയിലത്ത് മൂന്ന് കിലോമീറ്ററോളം നടത്തിയാണ് പള്ളിപ്പുറത്ത് കാവിലെത്തിച്ചത്. ഇതിനിടെ വേദനകൊണ്ട് കരഞ്ഞ കുട്ടികളോട് മാതാപിതാക്കൾ ഇഷ്ടമുള്ള പലതും വാങ്ങിത്തരാമെന്ന് പറഞ്ഞു പ്രലോഭിപ്പിക്കുന്നുമുണ്ടായിരുന്നു. ഇതിനിടെ, ചിലർ കുരുന്നിന്റെ വായിൽ കുത്തിയ ശൂലത്തിൽ നോട്ടുകൾ കോർക്കുകയും ചെയ്തു.

മാദ്ധ്യമം കേരള കൗമുദി പത്രങ്ങളിൽ വന്ന ചിത്രങ്ങൾ കണ്ട വായനക്കാരനാണ് ചൈൽഡ് ലൈനും ചൈൽഡ് വെൽഫെയർ കമ്മിറ്റിക്കും പരാതി നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP