Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പറവൂർ, വരാപ്പുഴ പീഡനക്കേസുകളിലെ ഇരകളെ സംരക്ഷിക്കാനാകില്ല: ശിശുക്ഷേമ സമിതി

തിരുവനന്തപുരം: പീഡനക്കേസുകളിൽ ഇരകളായ പെൺകുട്ടികളെ ഇനി സംരക്ഷിക്കാനാകില്ലെന്ന് ശിശുക്ഷേമ സമിതി. പറവൂർ, വരാപ്പുഴ പീഡനക്കേസിലെ പ്രതികളെയാണ് ഇനി സംരക്ഷിക്കാൻ ആകില്ലെന്ന് സമിതി അറിയിച്ചത്. ഇവരെ കാക്കനാട് ചിൽഡ്രൻസ് ഹോമിൽ നിന്ന് ഉടനെ മാറ്റണമെന്നും ശിശുക്ഷേമ സമിതി ആവശ്യപ്പെട്ടു. ഇക്കാര്യമുന്നയിച്ച് ക്രൈംബ്രാഞ്ച് എസ്‌പിക്ക് ശിശുക്ഷേമ സമിതി കത്തയച്ചു. ഇരുപത് വയസ് പൂർത്തിയായാൽ ചിൽഡ്രൻസ് ഹോമിൽ താമസിപ്പിക്കാൻ നിയമം അനുവദിക്കുന്നില്ലെന്നും ശിശുക്ഷേമ സമിതി ചൂണ്ടിക്കാട്ടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP