Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; തീകത്തിച്ചത് ചിട്ടിക്കമ്പനി ഉടമയെന്ന് ദമ്പതികളുടെ മരണമൊഴി; അമ്പലപ്പുഴ സ്വദേശിയായ ചിട്ടിക്കമ്പനി ഉടമ അറസ്റ്റിൽ; പൂട്ടിയ ചിട്ടിക്കമ്പനിക്കെതിരെ നിരവധി കേസുകൾ

ചിട്ടിപ്പണം ചോദിച്ചെത്തിയ ദമ്പതികളെ പെട്രോളൊഴിച്ച് തീകൊളുത്തി കൊന്നു; തീകത്തിച്ചത് ചിട്ടിക്കമ്പനി ഉടമയെന്ന് ദമ്പതികളുടെ മരണമൊഴി; അമ്പലപ്പുഴ സ്വദേശിയായ ചിട്ടിക്കമ്പനി ഉടമ അറസ്റ്റിൽ; പൂട്ടിയ ചിട്ടിക്കമ്പനിക്കെതിരെ നിരവധി കേസുകൾ

ആലപ്പുഴ: അമ്പലപ്പുഴയിൽ ചിട്ടിപിടിച്ച പണം ചോദിച്ചെത്തിയ ദമ്പതികളെ ചിട്ടിക്കമ്പനിയുടമ പെട്രോളൊഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി. ഗുരുതരമായി പൊള്ളലേറ്റ രാജാക്കാട് സ്വദേശി കെകെ വേണു (54) ഭാര്യ സുമ (50) എന്നിവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ആദ്യം ഭർത്താവും പിന്നീട് ഭാര്യയും മരണത്തിന് കീഴടങ്ങി. സംഭവത്തെ തുടർന്ന് ചിട്ടിക്കമ്പനിയുടമ അമ്പലപ്പുഴ സ്വദേശി സുരേഷിനെ പൊലീസ് അറസ്റ്റുചെയ്തു.

മൂന്നുലക്ഷത്തി അറുപതിനായിരം രൂപ ചിട്ടിപ്പണമായി സുരേഷ് നൽകാനുണ്ടെന്നാണ് ദമ്പതികൾ വ്യക്തമാക്കിയിരുന്നത്. 2013ലാണ് ചിട്ടി പിടിച്ചത്. ഇത്രയും പണം അടച്ചിട്ടും അത് തിരികെ കിട്ടിയില്ല. നിരന്തരം ആവശ്യപ്പെട്ടെങ്കിലും നടന്നില്ല. വേണുവിന്റെ ജ്യേഷ്ഠന്റെ മകളുടെ വിവാഹം അടുത്ത ദിവസം നടക്കാനിരിക്കുകയാണ്. ഇതിനായി പണം വേണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി രാജാക്കാടുനിന്ന് സുരേഷിനെ കാണാൻ എത്തിയതായിരുന്നു ദമ്പതികൾ.

ഇരുവരും ഇന്നു രാവിലെ സുരേഷിനെ വീട്ടിലെത്തി കണ്ടെങ്കിലും പണം നൽകാനാവില്ലെന്ന നിലപാടാണെടുത്തതെന്ന് നാട്ടുകാരും പറയുന്നു. തുടർന്ന് ഇവർ സുരേഷിന്റെ വീട്ടിനു മുന്നിൽ കുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അതിക്രമം ഉണ്ടായതെന്നാണ് പൊലീസ് പറയുന്നത്. ചിട്ടിക്കമ്പനി നേരത്തേ പൂട്ടിപ്പോയിരുന്നു. ഇതിൽ കേസുകളും നിലവിലുണ്ട്. 13 പരാതികളാണ് ഉണ്ടായതെന്നും ഇതിൽ സുരേഷിന് ജയിൽ ശിക്ഷ ലഭിച്ചിരുന്നുവെന്നും റിപ്പോർട്ടുണ്ട്. ഇതിന് പിന്നാലെയാണ് ഇന്ന് പണം ചോദിച്ചെത്തിയ ദമ്പതികൾക്കുനേരെ ആക്രമണം ഉണ്ടായത്.

പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്ന് ദമ്പതികൾ മൊഴി നൽകിയിട്ടുണ്ട്. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും രണ്ടുപേരുടേയും നില വഷളായിരുന്നു. ചിട്ടിത്തുക ചോദിച്ചതിനാണ് കൊല്ലാൻ ശ്രമം നടന്നത്. ചിട്ടിക്കമ്പനിയുടമ സുരേഷ് പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ അമ്പലപ്പുഴ പൊലീസ് കേസെടുത്തു. ചിട്ടിപിടിച്ചതിന്റെ പണം ചോദിച്ചതിനാണ് ആക്രമണം നടത്തിയതെന്നാണ് മൊഴി. ആശുപത്രിയിലെത്തിയ ശേഷം ആദ്യം ഭർത്താവും മണിക്കൂറുകൾക്കകം ഭാര്യയും മരണത്തിന് കീഴടങ്ങി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP