Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബത്തിന് ഇത് അർഹിക്കുന്ന അംഗീകാരം; ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവന്

ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബത്തിന് ഇത് അർഹിക്കുന്ന അംഗീകാരം; ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ പുരസ്‌കാരം പത്തനാപുരം ഗാന്ധിഭവന്

മറുനാടൻ മലയാളി ഡസ്‌ക്

കൊല്ലം : കെ.ചിറ്റിലപ്പള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ഈ വർഷത്തെ വിശിഷ്ടസേവാ അവാർഡിന് പത്തനാപുരം ഗാന്ധിഭവൻ അർഹമായി.

2 ലക്ഷം രൂപയും ശിൽപ്പവും പ്രശംസാപത്രവും അടങ്ങുന്ന അവാർഡ് 21 ന് രാവിലെ 10 ന് കൊച്ചി പാലാരിവട്ടം റിനൈ കോൺഫറൻസ് ഹാളിൽ വെച്ച് ഫൗണ്ടേഷൻ ചെയർമാൻ കൊച്ചൗസേഫ് ചിറ്റിലപ്പള്ളി ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജന് സമ്മാനിക്കും.

ആയിരത്തി ഇരുന്നൂറോളം പേർക്കാണ് ഏഷ്യയിലെ ഏറ്റവും വലിയ മതേതര കൂട്ടുകുടുംബമെന്ന ബഹുമതിലഭിച്ച ഗാന്ധിഭവൻ അഭയമേകുന്നത്. രണ്ടാഴ്ച പ്രായമുള്ള കുഞ്ഞുമുതൽ 104 വയസുവരെയുള്ളവർ. അതിൽ മുന്നൂറോളം പേർ കിടപ്പുരോഗികളാണ്. അത്രയും തന്നെ മനോരോഗികളും ഭിന്നശേഷിയുള്ളവരും വയോജനങ്ങളുമെല്ലാം ഏകോദരസോദരങ്ങളായി വസിക്കുന്ന ഒരു കൊച്ചു ഇന്ത്യയാണ് ഗാന്ധിഭവനെന്ന് അവാർഡ് കമ്മിറ്റി വിലയിരുത്തി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP