Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

തിടപ്പള്ളി അഗ്നിബാധയിൽ നശിച്ച ക്ഷേത്രത്തിന് വസ്തു നൽകി ക്രൈസ്തവ കുടുംബം; മതസൗഹാർദ്ദത്തിന് മാതൃകയായത് തേവള്ളി കണിയാംപറമ്പിൽ ഡോ. ഹാരിസണും കുടുംബവും; ലണ്ടനിൽ സ്ഥിരതാമസക്കാരായ കുടുംബം കൈമാറിയത് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി

തിടപ്പള്ളി അഗ്നിബാധയിൽ നശിച്ച ക്ഷേത്രത്തിന് വസ്തു നൽകി ക്രൈസ്തവ കുടുംബം; മതസൗഹാർദ്ദത്തിന് മാതൃകയായത് തേവള്ളി കണിയാംപറമ്പിൽ ഡോ. ഹാരിസണും കുടുംബവും; ലണ്ടനിൽ സ്ഥിരതാമസക്കാരായ കുടുംബം കൈമാറിയത് ലക്ഷങ്ങൾ വിലമതിക്കുന്ന ഭൂമി

ചവറ സൗത്ത്: ക്ഷേത്രത്തിന് വസ്തുദാനം ചെയ്ത് ക്രൈസ്തവ കുടുംബം മതസൗഹാർദ്ദത്തിന് മാതൃകയായി. ചവറ തെക്കുംഭാഗം പനയ്ക്കറ്റോടിൽ ദേവീക്ഷേത്രത്തിലെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ടാണ് വൻ വിലവരുന്ന ഭൂമി തേവള്ളി കണിയാംപറമ്പിൽ ഡോ. ഹാരിസൺ ബൻസിഗറും ഭാര്യ ഡയാനാ ബൻസിഗറും സൗജന്യമായി നൽകിയത്. അഞ്ചുസെന്റ് ഭൂമിയാണ് കുടുംബം ക്ഷേത്രത്തിന് കൈമാറിയത്.

വർഷങ്ങളായി ലണ്ടനിൽ സ്ഥിരതാമസമാക്കാരായ ഇവർ, ഡയാന ബൻസിഗറിന്റെ ജന്മസ്ഥലമായ തെക്കുംഭാഗത്ത് വല്ലപ്പോഴുമാണ് എത്തുന്നത്. ക്ഷേത്രത്തിന് സമീപമുള്ള 55 സെന്റിൽനിന്ന് അഞ്ചുസെന്റ് സ്ഥലമാണ് ക്ഷേത്രത്തിന് നൽകിയത്.

മൂന്നുമാസംമുമ്പ് ക്ഷേത്രത്തിലെ തിടപ്പള്ളി അഗ്‌നിബാധയിൽ നശിച്ചിരുന്നു. തുടർന്ന് ദേവപ്രശ്നവിധിപ്രകാരം പുനരുദ്ധാരണപ്രവർത്തനങ്ങൾ നടന്നുവരുകയാണ്. ഇക്കുറി നാട്ടിൽ വന്നപ്പോൾ ഇത്തരമൊരു പ്രശ്‌നമറിഞ്ഞ് ക്ഷേത്രത്തിന് ഭൂമി നൽകാൻ തീരുമാനിക്കുകയായിരുന്നു.

ഡോ. ഹാരിസണും കുടുംബവും നാട്ടിലെത്തിയപ്പോൾ ക്ഷേത്രോപദേശകസമിതി അംഗങ്ങൾ പുനരുദ്ധാരണത്തെപ്പറ്റി പറഞ്ഞു. ഉടൻതന്നെ ക്ഷേത്രത്തിലേക്ക് സ്ഥലം നൽകാൻ ഈ കുടുംബം തീരുമാനിക്കുകയായിരുന്നു. വസ്തുവിന്റെ ഉടമ്പടി ക്ഷേത്രഭാരവാഹികൾക്ക് നൽകിയശേഷം കുടുംബം ലണ്ടനിലേക്ക് മടങ്ങി. ഇവരുടെ ഈ നടപടി വലിയ അഭിനന്ദമാണ് നേടുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP