Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പുഷ്പഗിരിയിലും ജൂബിലിയിലും അമലയിലും കോലഞ്ചേരിയിലും എംഡി പഠിക്കാൻ ഇനി ഇരട്ടി ഫീസ് നൽകണം; മെറിറ്റ് സീറ്റിൽ ഫീസ് 6.5 ലക്ഷം രൂപയായിരുന്നത് 14 ലക്ഷമാക്കി; ക്രിസ്ത്യൻ മാനേജ്‌മെന്റ് തീരുമാനം സർക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ

പുഷ്പഗിരിയിലും ജൂബിലിയിലും അമലയിലും കോലഞ്ചേരിയിലും എംഡി പഠിക്കാൻ ഇനി ഇരട്ടി ഫീസ് നൽകണം; മെറിറ്റ് സീറ്റിൽ ഫീസ് 6.5 ലക്ഷം രൂപയായിരുന്നത് 14 ലക്ഷമാക്കി; ക്രിസ്ത്യൻ മാനേജ്‌മെന്റ് തീരുമാനം സർക്കാരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിൽ

തിരുവനന്തപുരം : ക്രിസ്ത്യൻ മെഡിക്കൽ മാനേജ്‌മെന്റിന്റെ കീഴിലുള്ള നാലു കോളജുകളുടെ പിജി കോഴ്‌സുകളുടെ ഫീസ് കുത്തനെ കൂട്ടി. ക്ലിനിക്കൽ പിജി കോഴ്‌സുകളിൽ മെറിറ്റ് സീറ്റിൽ ഫീസ് 6.5 ലക്ഷം രൂപയായിരുന്നത് 14 ലക്ഷമാക്കി ഉയർത്തി. ക്രിസ്ത്യൻ മാനേജ്‌മെന്റിനു കീഴിലുള്ള പുഷ്പഗിരി, ജൂബിലി, അമല, കോലഞ്ചേരി മെഡിക്കൽ കോളജുകളിലാണ് പുതിയ ഫീസ് ബാധകം.

മാനേജ്‌മെന്റ് സീറ്റുകളിൽ 14 ലക്ഷം രൂപയായിരുന്ന ഫീസ് 17.5 ലക്ഷം രൂപയിലേക്കാണ് ഉയർത്തിയത്. നോൺ ക്ലിനിക്കൽ പിജി ഡിപ്ലോമ കോഴ്‌സുകളിൽ മാനേജ്‌മെന്റ് സീറ്റുകളിൽ ആറരലക്ഷവും മെറിറ്റ് സീറ്റുകളിൽ രണ്ടര ലക്ഷം രൂപയുമായിരുന്നു ഫീസ്. ഇത് എട്ടര ലക്ഷമായി ഏകീകരിച്ചു. എൻആർഐ സീറ്റുകളിൽ ക്ലിനിക്കൽ കോഴ്‌സുകൾക്ക് 35 ലക്ഷം തന്നെയായിരിക്കും ഫീസ്.

പിജി സൂപ്പർ സ്‌പെഷ്യാലിറ്റിയുടെ ഫീസ് 15.5 ലക്ഷവും പിജി ഡിപ്ലോമ ക്ലിനിക്കൽ ഫീസ് 10.5 ലക്ഷവുമായി നിശ്ചിയിച്ചു. സർക്കാരും ക്രിസ്ത്യൻ മാനേജ്‌മെന്റ് അസോസിയേഷനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP