Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സുന്നികൾ തമ്മിലെ തർക്കം മുറുകുന്നു; നൂറ് വർഷത്തിലധികം പഴക്കമുള്ള പള്ളി കൂടി അടച്ചു പൂട്ടി; മലപ്പുറത്ത് പലയിടത്തും മസ്ജിദ് ഭരണത്തർക്കം സംഘർഷത്തിലേക്ക്

സുന്നികൾ തമ്മിലെ തർക്കം മുറുകുന്നു; നൂറ് വർഷത്തിലധികം പഴക്കമുള്ള പള്ളി കൂടി അടച്ചു പൂട്ടി; മലപ്പുറത്ത് പലയിടത്തും മസ്ജിദ് ഭരണത്തർക്കം സംഘർഷത്തിലേക്ക്

കൊണ്ടോട്ടി: പള്ളി തർക്കം സംഘർഷാവസ്ഥയിലെത്തിയെതിനെ തുടർന്ന് നൂറ് വർഷത്തിലധികം പഴക്കമുള്ള ഈ പള്ളി അടച്ചു പൂട്ടി. സുന്നികൾ തമ്മിലുള്ള തർക്കം രൂക്ഷമായതോടെ മസ്ജിദുകളുടെ ഭരണം പ്രതിസന്ധിയിലെത്തുകയായിരുന്നു. കഴിഞ്ഞ ദിവസം ഭരണാധികാരത്തെ ചൊല്ലി തർക്കം രൂക്ഷമായതോടെ കരിപ്പൂർ, ആഞ്ചിറക്കൽ ജുമഅത്ത് പള്ളി അടയ്ക്കുകയായിരുന്നു.

നിലവിലുള്ള ഖത്തീബിനെയും, മുതവല്ലിയെയും മാറ്റണമെന്നാവശ്യപ്പെട്ട് സുന്നി കാന്തപുരം വിഭാഗക്കാർ പള്ളി കയ്യേറാൻ ശ്രമിച്ചതോടെ ഇ.കെ വിഭാഗം തടഞ്ഞതോടെ സംഘർഷമായി. പൊലീസെത്തി ലാത്തിവീശി പിന്നീട് പള്ളി പൂട്ടുകയായിരുന്നു. മുതവല്ലി സ്ഥാനത്തെച്ചൊല്ലി മൂന്ന് വർഷം മുമ്പ് സംഘർഷമുണ്ടായിരുന്നു. ഇതുൾപ്പെടെ മൂന്ന് കേസ് നിലവിലുണ്ട്. പള്ളിക്ക് കനത്ത പൊലീസ് കാവലുണ്ട്. മധ്യസ്ഥ ചർച്ചകൾ നടക്കുന്നുണ്ടങ്കിലും പരിഹാരമായിട്ടില്ല.

പള്ളി പൊലീസ് കാവലിൽ പ്രവർത്തിപ്പിക്കാൻ ഇ.കെ വിഭാഗം ഹൈക്കോടതിയെ സമീപിക്കുകയാണ്. കഴിഞ്ഞ മാസം ഇരു വിഭാഗം തമ്മിലുള്ള തർക്കം കാരണം വാഴയൂർ, മൂളപ്പുറം പള്ളി അടച്ചിരുന്നു.പിന്നീട് മധ്യസ്ഥതയിൽ തുറന്നു. കഴിഞ മാസം ഇതേ പഞ്ചായത്തിലെ കക്കോവ് ജുമഅത്ത് പള്ളിയും പ്രശ്‌നം കാരണം അടയ്‌ക്കേണ്ടി വന്നു. കാലങ്ങളായി ഇരുവിഭാഗങ്ങൾ തമ്മിൽ തർക്കമുണ്ടങ്കിലും കഴിഞ്ഞ നിയമസഭാ തെരഞ്ഞടുപ്പിന് ശേഷം തർക്കം രൂക്ഷമായി പല ഭാഗങ്ങളിലും സംഘർഷാവസ്ഥയിലെത്തിയിട്ടുണ്ട്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP