Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ചർച്ച് ആക്ഷൻ കൗൺസിൽ നേതാവിന് എതിരെ ഇടപ്പള്ളി പള്ളിയിൽ ആക്രമണം; ചർച്ച് ആക്റ്റ് നടപ്പാക്കണമെന്ന ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ ജോസഫ് വർഗീസിന് മർദ്ദനം; മൂക്കിനും കൈക്കും പരിക്കേറ്റ ജോസഫിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചർച്ച് ആക്ഷൻ കൗൺസിൽ നേതാവിന് എതിരെ ഇടപ്പള്ളി പള്ളിയിൽ ആക്രമണം; ചർച്ച് ആക്റ്റ് നടപ്പാക്കണമെന്ന ലഘുലേഖ വിതരണം ചെയ്യുന്നതിനിടെ ജോസഫ് വർഗീസിന് മർദ്ദനം; മൂക്കിനും കൈക്കും പരിക്കേറ്റ ജോസഫിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കൊച്ചി: ചർച്ച് ആക്റ്റ് നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട ഇടപ്പള്ളി പള്ളിയിലെത്തിയ ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിൽ വൈസ് ചെയർമാൻ ജോസഫ് വർഗീസിന് മർദ്ദനം. പരിക്കേറ്റ ജോസഫ് വർഗീസിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ക്രൈസ്തവ സഭകളിൽ ജനാധിപത്യം വേണമെന്നും വിശ്വാസികൾ ഉൾപ്പെടുന്ന സമിതി ആകണം സഭയുടെ സ്വത്തുക്കളുടെ കൈകാര്യകർത്താക്കളെന്നും ആവശ്യം ഉയർത്തുന്ന സംഘടനയാണ് ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിൽ. ഇന്നു രാവിലെ ഈ ആവശ്യം അടങ്ങുന്ന ലഘുലേഖകൾ വിതരണം ചെയ്യാൻ എത്തിയപ്പോഴാണ് ജോസഫിനെതിരെ ആക്രമണം ഉണ്ടായത്.

ചർച്ച് ആക്റ്റ് നടപ്പാക്കുന്നതോടെ ക്രിസ്തീയ സഭകളിലെ സ്വത്തുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങൾ അവസാനിക്കുമെന്ന് വാദിക്കുന്ന സംഘടനയാണ് ചർച്ച് ആക്റ്റ് ആക്ഷൻ കൗൺസിൽ. ഈ വാദം ഉന്നയിച്ച് വിശ്വാസികൾക്കിടയിൽ പ്രചരണവും സജീവമാക്കിയിട്ടുണ്ട്. കർദ്ദിനാൾ മാർ ആലഞ്ചേരിക്ക് എതിരെയുൾപ്പെടെ ആരോപണം ഉയർന്ന സഭയുടെ ഭൂമി ഇടപാട് വലിയ ചർച്ചയാകുന്ന സാഹചര്യത്തിൽ ഇവരും ഈ വിഷയത്തിൽ സജീവമായി ഇടപെടുന്നുണ്ട്. ക്രൈസ്തവ സഭകളിൽ ജനാധിപത്യം വേണമെന്ന ആവശ്യവുമായി ജോസഫ് വർഗീസ് അടുത്തകാലത്ത് സംസ്ഥാനത്തുടനീളം പ്രചരണം നടത്തിവരികയാണ്.

ഇന്ന് അദ്ദേഹം ഇടപ്പള്ളി പള്ളിയിൽ ചെന്നപ്പോഴാണ് ആക്രമണം ഉണ്ടായത്. വിശ്വാസികൾ രാവിലെ കുർബാന കഴിഞ്ഞ് പുറത്തേക്ക് വരുമ്പോൾ ഇവർ ലഘുലേഖ വിതരണം ചെയ്തിരുന്നു. എന്താണ് ചർച്ച് ആക്റ്റ് എന്നും ഇത് നടപ്പാക്കേണ്ടതിന്റെ ആവശ്യകത എന്തെന്നും വിശദമാക്കുന്ന ലഘുലേഖകൾ ആണ് വിതരണം ചെയ്തത്.

ഇത് വിതരണം ചെയ്യുന്നത് ചിലർ തടഞ്ഞു. തുടർന്ന് പ്രകോപിതരായ ഏഴോളം പേർ ചേർന്ന് പള്ളിയിൽ വച്ച് ജോസഫ് വർഗീസിനെ ആക്രമിക്കുകയായിരുന്നു. മുഖത്തിനും കൈക്കും പരിക്കേറ്റതോടെയാണ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരിക്കുന്നത്. പള്ളിയിലെ ചുമതലക്കാരാണ് ആക്രമണത്തിന് പിന്നിലെന്നാണ് ലഭിക്കുന്ന വിവരം. നിയമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് ജോസഫ് വർഗീസ് പ്രതികരിച്ചു. പൊലീസിൽ ഇന്നുതന്നെ പരാതി നൽകുമെന്നും അദ്ദേഹം അറിയിച്ചു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP