Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സംസ്ഥാനത്ത് 10 തീയേറ്ററുകൾ നിർമ്മിക്കാനൊരുങ്ങി കെ.എസ്.എഫ്.ഡി.സി; കായംകുളത്തും തൃശൂരും രണ്ട് തീയറ്ററുകൾ വീതം; തമ്പാനൂർ ബസ് ടെർമിനലിലും ഒരു തീയറ്ററെത്തും  

സംസ്ഥാനത്ത് 10 തീയേറ്ററുകൾ നിർമ്മിക്കാനൊരുങ്ങി കെ.എസ്.എഫ്.ഡി.സി; കായംകുളത്തും തൃശൂരും രണ്ട് തീയറ്ററുകൾ വീതം; തമ്പാനൂർ ബസ് ടെർമിനലിലും ഒരു തീയറ്ററെത്തും   

തിരുവനന്തപുരം:കെ.എസ്.എഫ്.ഡി.സിഈ വർഷം സംസ്ഥാനത്ത് 10 തീയേറ്ററുകൾ നിർമ്മിക്കും.തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളടെ സഹായത്തോടെയാണ് തീയേറ്ററുകൾ നിർമ്മിക്കുന്നത്.

രണ്ടു മാസത്തിനുള്ളിൽ നിർമ്മാണം ആരംഭിക്കും.തിയേറ്റർ നിർമ്മാണത്തിനായി കായംകുളം നഗരസഭയിൽ 83 സെന്റ് ഭൂമിയും തൃശൂർ ജില്ലയിലെ അളഗപ്പനഗർ ഗ്രാമ പഞ്ചായത്തിൽ 50 സെന്റ് ഭൂമിയും കണ്ടെത്തിയിട്ടുണ്ട്.

കായംകുളത്തും തൃശൂരും ഇവിടെ രണ്ട് തീയേറ്റർ വീതം നിർമ്മിക്കുംമറ്റൊരു തീയേറ്റർ തമ്ബാനൂർ ബസ് ടെർമിനലിൽ നിർമ്മിക്കും. ഇവിടെ സ്ഥലത്തിന്റെ അളവെടുപ്പ് പൂർത്തിയായി. ടെർമിനലിന്റെ മൂന്നാമത്തെ നിലയിലാണു തീയേറ്റർ സജ്ജമാക്കുക. സിനിമ കാണാൻ എത്തുന്നവർക്കും യാത്രക്കാർക്കും വിശ്രമിക്കാനായി എക്‌സിക്യൂട്ടീവ് ലോഞ്ചും നിർമ്മിക്കും.

പയ്യന്നൂർ, പരിയാരം, മാനന്തവാടി,പേരാമ്ബ്ര, പൂനലൂർ എന്നിവിടങ്ങളിൽ പദ്ധതിക്കായി സ്ഥലം ഏറ്റെടുക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുകയാണ്. ഇവിടങ്ങളിൽ ഓരോ തീയേറ്റർ നിർമ്മിക്കും.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP