Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

വിജിലൻസ് പരിശോധനകൾക്ക് പ്രതീക്ഷിച്ച ഫലം ഇല്ലെന്നു ഡയറക്ടറുടെ സർക്കുലർ

തിരുവനന്തപുരം: വിജിലൻസ് നടത്തുന്ന പരിശോധനകൾക്ക് പ്രതീക്ഷിച്ചത്ര ഫലം ഉണ്ടാകുന്നില്ലെന്ന് വിജിലൻസ് ഡയറക്ടറുടെ സർക്കുലർ. പരിശോധനകൾ നടത്തുന്‌പോൾ കൂടുതൽ മുന്നൊരുക്കവും കാര്യക്ഷമതയും കാണിക്കണമെന്നും ഡയറക്ടർ വിൻസൺ എം പോൾ വിജിലൻസ് എസ്‌പിമാർക്ക് നൽകിയ സർക്കുലറിൽ വ്യക്തമാക്കി. സർപ്രൈസ് ചെക്ക് എന്ന പേരിൽ വിജിലൻസ് നടത്തുന്ന പരിശോധനകൾ പ്രഹസനമാണെന്ന് പലപ്പോഴും ആക്ഷേപം ഉയരുന്നുണ്ട്. വേണ്ടത്ര മുന്നൊരുക്കമില്ലാതെ റെയ്ഡ് നടത്തുന്നതുകൊണ്ടാണ് ഈ ആരോപണം നേരിടേണ്ടി വരുന്നത്.

ഇത്തരം ആരോപണങ്ങൾ പൊതുസമൂഹത്തിൽ വിജിലൻസിന്റെ മുഖം ചീത്തയാക്കുന്നു. റെയ്ഡ് നടത്തുമ്പോൾ ജാഗ്രതത വേണം. വിശ്വാസയോഗ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തുന്നത് എന്ന് ഉറപ്പ് വരുത്തണം. വിവരങ്ങളുടെ ഗൗരവം കണക്കിലെടുക്കണം. റെയ്ഡ് ചെയ്യേണ്ട സ്ഥലത്ത് നിന്ന് പിടിച്ചെടുക്കേണ്ട രേഖകളെ കുറിച്ച് ധാരണ വേണമെന്നും സർക്കുലറിൽ ചൂണ്ടിക്കാട്ടുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP