Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മഫ്തിയിൽ ഡ്യൂട്ടി ചെയ്ത പൊലീസുകാരനെ നേതാവ് മർദ്ദിച്ചു; നേതാവിനെ കസ്റ്റഡിയിൽ എടുക്കാനെത്തിയ പൊലീസിനെ കൈകാര്യം ചെയ്ത് സിഐടിയുക്കാർ; കോഴിക്കോട് നിന്നുള്ള സിപിഎം ഇടപെടൽ വിവാദം ഇങ്ങനെ

മഫ്തിയിൽ ഡ്യൂട്ടി ചെയ്ത പൊലീസുകാരനെ നേതാവ് മർദ്ദിച്ചു; നേതാവിനെ കസ്റ്റഡിയിൽ എടുക്കാനെത്തിയ പൊലീസിനെ കൈകാര്യം ചെയ്ത് സിഐടിയുക്കാർ; കോഴിക്കോട് നിന്നുള്ള സിപിഎം ഇടപെടൽ വിവാദം ഇങ്ങനെ

കോഴിക്കോട്: പൊലീസ് കസ്റ്റഡിയിലെടുത്ത സിഐടിയു നേതാവിനെ ബലമായി മോചിപ്പിച്ചത് വിവാദത്തിൽ. സിഐടിയു നേതാവിനെ കയറ്റിറക്ക് തൊഴിലാളികളാണ് ബലമായി പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിച്ചത്. കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലായിരുന്നു സംഭവം. പ്രതിയെ പിടികൂടാൻ ചെന്ന പൊലീസുകാരെയാണ് സിഐടിയു പ്രവർത്തകർ മർദ്ദിച്ചത്. സംഘർഷത്തിൽ രണ്ട് എസ്.ഐമാർക്കും മൂന്ന് പൊലീസുകാർക്കും പരിക്കേറ്റു.

റിയാസ് എന്ന സിഐടിയു നേതാവും മഫ്തിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥനും തമ്മിൽ തർക്കമുണ്ടാകുകയും പിന്നാലെ പൊലീസ് ഉദ്യോഗസ്ഥനെ റിയാസ് മർദ്ദിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം. പൊലീസ് ഉദ്യോഗസ്ഥൻ കസബ പൊലീസിൽ പരാതി നൽകുകയും, പൊലീസ് സംഘമെത്തി റിയാസിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

എന്നാൽ സിഐടിയു പ്രവർത്തകർ റിയാസിനെ ബലമായി പൊലീസ് കസ്റ്റഡിയിൽ നിന്ന് മോചിപ്പിക്കുകയായിരുന്നു. തുടർന്ന് നടന്ന സംഘർഷത്തിലാണ് കസബ എസ്ഐ പ്രകാശനും മറ്റു പൊലീസുകാർക്കും പരിക്കേറ്റത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP