Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നോക്കുകൂലിയുടെ പേരിൽ സിഐടിയു തൊഴിലാളികളുടെ അതിക്രമം; സിമന്റ് കട്ട വിരിക്കുന്നതിനായി എത്തിയ രണ്ട് ടിപ്പർ ലോറികൾ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞിട്ട് ഗുണ്ടായിസം; ലോഡിറക്കാൻ പൊലീസ് സഹായം തേടി വിളിച്ചെങ്കിലും നിർദേശിച്ചത് ഒത്തുതീർപ്പുണ്ടാക്കാൻ

നോക്കുകൂലിയുടെ പേരിൽ സിഐടിയു തൊഴിലാളികളുടെ അതിക്രമം; സിമന്റ് കട്ട വിരിക്കുന്നതിനായി എത്തിയ രണ്ട് ടിപ്പർ ലോറികൾ നോക്കുകൂലി ആവശ്യപ്പെട്ട് തടഞ്ഞിട്ട് ഗുണ്ടായിസം; ലോഡിറക്കാൻ പൊലീസ് സഹായം തേടി വിളിച്ചെങ്കിലും നിർദേശിച്ചത് ഒത്തുതീർപ്പുണ്ടാക്കാൻ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: നോക്ക് കൂലി നിരോധിച്ച് ഉത്തരവിറക്കിയിട്ടും തൊഴിലാളി സംഘടനകളുടെ അതിക്രമം തുടരുന്നു. കോതമംഗലത്താണ് നോക്കുകൂലിയുടെ പേരിൽ അതിക്രമം അരങ്ങേറിയത്. നോക്കുകൂലി ചോദിച്ചെത്തിയ സംഘം ലോഡുമായെത്തിയ വാഹനങ്ങൾ തടഞ്ഞിടുകയായിരുന്നു. നോക്കു കൂലി നിരോധിക്കാൻ മുൻകൈയെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ പാർട്ടിയുടെ തൊഴിലാളി സംഘടനയായ സിഐടിയു തൊഴിലാളികളാണെന്നതാണ് പ്രത്യേകത.

നങ്ങേലിപ്പടി-314 റോഡിൽ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് സിമന്റ് കട്ട വിരിക്കുന്നതിനായി എത്തിയ രണ്ട് ടിപ്പർ ലോറികളാണ് സിഐ.ടി.യു തൊഴിലാളികൾ തടഞ്ഞിട്ടത്.രാവിലെ 7.30 ഓടെ എത്തിയ ലോഡുകൾ ഇറക്കാൻ അവകാശവാദം ഉന്നയിച്ച് തൊഴിലാളികൾ രംഗത്ത് എത്തുകയായിരുന്നു.

314 ലിലും, എംഎ‍ൽഎ ഓഫീസിനടത്തും കഴിഞ്ഞ ദിവസങ്ങളിൽ ലോഡുകൾ ഇറക്കിയതാണെന്നും പൈസ നൽകാൻ തയ്യാറല്ലെന്ന് അറിയിച്ചതോടെ ലോഡുകൾ തടഞ്ഞിടുകയായിരുന്നു. കരാറുകാരൻ ലേബർ ഓഫീസർക്ക് പരാതി നൽകി. ലോഡിറക്കാൻ പൊലീസ് സഹായം തേടിയെങ്കിലും ഒത്തുതീർപ്പിലെത്താൻ നിർദ്ദേശിക്കുകയായിരുന്നു. സിഐ.ടി.യു ഏരിയ നേതാക്കളും ഒത്തുതീർപ്പിന് ശ്രമിച്ചെങ്കിലും പണം നൽകി ഒത്തുതീർപ്പിനില്ലെന്ന് കരാറുകാരൻ വ്യക്തമാക്കുകയായിരുന്നു.

കരാറുകാരൻ നിലപാട് കടുപ്പിച്ചതോടെ തൊഴിലാളി യൂണിയൻ നേതാക്കൾ പിന്മാറുകയും വൈകിട്ട് ആറിന് ശേഷം ലോഡ് ഇറക്കുവാൻ കഴിഞ്ഞത്. 30 മീറ്റർ ദൂരം മാത്രം വരുന്ന ഉച്ചയോടെ തീർക്കാൻ കഴിയുമായിരുന്ന പണി തർക്കത്തെ തുടർന്ന് നീളുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP