Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുമ്മനത്തിന്റെ ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ സ്വന്തം കാറിൽ കൊടിവച്ചു പോയി: അവധിയെടുത്ത് യാത്ര വിജയിപ്പിക്കാൻ പോയ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു: തൊപ്പി തെറിച്ചത് പത്തനംതിട്ട ചിറ്റാർ സ്റ്റേഷനിലെ ഗിരിജേന്ദ്രന്

കുമ്മനത്തിന്റെ ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ സ്വന്തം കാറിൽ കൊടിവച്ചു പോയി: അവധിയെടുത്ത് യാത്ര വിജയിപ്പിക്കാൻ പോയ പൊലീസുകാരനെ സസ്പെൻഡ് ചെയ്തു: തൊപ്പി തെറിച്ചത് പത്തനംതിട്ട ചിറ്റാർ സ്റ്റേഷനിലെ ഗിരിജേന്ദ്രന്

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: കുമ്മനത്തിന്റെ ജനരക്ഷായാത്രയിൽ പങ്കെടുക്കാൻ സ്വന്തം കാറിൽ താമരക്കൊടി കെട്ടി പോയ പൊലീസുകാരന്റെ തൊപ്പി തെറിച്ചു. ചിറ്റാർ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ കോട്ട സ്വദേശി ഗിരിജേന്ദ്രനെയാണ് ജില്ലാ പൊലീസ് മേധാവി ഡോ സതീഷ് ബിനോ സസ്പെൻഡ് ചെയ്തത്. കഴിഞ്ഞ 15 ന് ജനരക്ഷായാത്രയുടെ ജില്ലയിലെ സമാപനം നടന്ന അടൂരിലാണ് ഗിരിജേന്ദ്രൻ പങ്കെടുത്തത്. അവധിയെടുത്താണ് പാർട്ടി പരിപാടിയിൽ പങ്കെടുക്കാൻ പോയത്.

കൊടിവച്ച കാർ ഓടിച്ച് ഗിരിജേന്ദ്രൻ എത്തുന്നതും മുഴുവൻ സമയവും യോഗത്തിൽ പങ്കെടുക്കുന്നതും രഹസ്യന്വേഷണ വിഭാഗം ഉദ്യോഗസ്ഥർ കണ്ട് ജില്ലാ പൊലീസ് മേധാവിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. ഇതേപ്പറ്റി അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈഎസ്‌പി പികെ ജഗദീശിനെ ചുമതലപ്പെടുത്തി. അദ്ദേഹത്തിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ന് രാവിലെയാണ് സസ്പെൻഷൻ ഉത്തരവ് വന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP