Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സിവിൽ സർവീസ് ഇന്റർവ്യൂ; ഒന്നാമതെത്തി രമിത് ചെന്നിത്തല; പരീക്ഷയിൽ നേടിയത് 210-ാം റാങ്ക്

സിവിൽ സർവീസ് ഇന്റർവ്യൂ; ഒന്നാമതെത്തി രമിത് ചെന്നിത്തല; പരീക്ഷയിൽ നേടിയത് 210-ാം റാങ്ക്

മറുനാടൻ മലയാളി ഡസ്‌ക്‌

ന്യൂഡൽഹി: സിവിൽ സർവീസ് ഇന്റർവ്യൂവിൽ ഒന്നാമതെത്തി രമേശ് ചെന്നിത്തലയുടെ മകൻ രമിത്. പരീക്ഷയിൽ 210മത്തെ റാങ്കു നേടിയാണ് രമിത് വിജയം കൈവരിച്ചത്. എന്നാൽ പരീക്ഷയുടെ ഭാഗമായുള്ള ഇന്റർവ്യൂവിൽ ഒന്നാമത് എത്തുകയായിരുന്നു.

ഇന്റർവ്യൂവിൽ 275ൽ 206 മാർക്കാണു രമിത്തിനു ലഭിച്ചത്. 561ാം റാങ്ക് ലഭിച്ച ഫുർപാ ഷെറിങ്ങിനും ഇതേ മാർക്കു തന്നെ. പതിനഞ്ചു പേർക്കു മാത്രമാണ് ഇരുന്നൂറിനു മുകളിൽ മാർക്കു ലഭിച്ചത്.

ഒന്നാം റാങ്ക് ലഭിച്ച ദുരിഷെട്ടി അനുദീപിന് ഇന്റർവ്യൂവിനു ലഭിച്ചതു 176 മാർക്കാണ്. എന്നാൽ എഴുത്തുപരീക്ഷയിൽ 1750ൽ 950 മാർക്കും. മൊത്തം 1126 മാർക്ക് 55.6%. അതേ സമയം രണ്ടാം റാങ്ക് ലഭിച്ച അനുകുമാരിക്ക് 55.5%, മൂന്നാമതുള്ള സച്ചിൻ ഗുപ്തയ്ക്ക് 55.4% വീതമാണു മൊത്തം മാർക്കു ലഭിച്ചത്. ഇരുവർക്കും ഇന്റർവ്യൂവിനു ലഭിച്ചത് യഥാക്രമം 187, 176 മാർക്ക് വീതം. പട്ടികയിൽ അവസാനമുള്ള 990ാം റാങ്കുകാരനു ലഭിച്ചത് 40.98%; എഴുത്തുപരീക്ഷയ്ക്ക് 687, ഇന്റർവ്യൂവിനു 143 എന്നിങ്ങനെ മൊത്തം 830 മാർക്ക്. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ 55.3%, 52.49% എന്നിങ്ങനെയായിരുന്നു ഒന്നാം റാങ്ക് ലഭിച്ചവരുടെ മാർക്ക്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP