Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

മോദി സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലെന്ന് ആക്ഷേപം; എൻഡിഎ വിടാൻ ഒരുങ്ങി സി.കെ.ജാനുവും; മുത്തങ്ങ വാർഷിക ദിനത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ

മോദി സർക്കാർ നാലാം വർഷത്തിലേക്ക് കടക്കുമ്പോഴും നൽകിയ വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ലെന്ന് ആക്ഷേപം; എൻഡിഎ വിടാൻ ഒരുങ്ങി സി.കെ.ജാനുവും; മുത്തങ്ങ വാർഷിക ദിനത്തിൽ നിലപാട് പ്രഖ്യാപിക്കുമെന്ന് ജനാധിപത്യ രാഷ്ട്രീയ സഭ

മറുനാടൻ മലയാളി ബ്യൂറോ

കൽപ്പറ്റ: ആദിവാസി നേതാവ് സി.കെ.ജാനു എൻഡിഎ വിടാൻ ഒരുങ്ങുന്നു. ജാനുവിന്റെ നേതൃത്വത്തിലുള്ള ജനാധിപത്യ രാഷ്ട്രീയ സഭയാണ് എൻഡിഎയുമായുള്ള ബന്ധം അവസാനിപ്പിക്കാൻ ഒരുങ്ങുന്നത്. മുത്തങ്ങ വാർഷിക ദിനമായ ഫെബ്രുവരി 19ന് ജാനു നിലപാട് പ്രഖ്യാപിക്കുമെന്നാണ് സൂചന.

ദേശീയ പട്ടികജാതി, പട്ടിക വർഗ കമ്മീഷനിലോ കേന്ദ്ര സർക്കാരിന്റെ ബോർഡ്, കോർപ്പറേഷനുകളിലോ അംഗത്വം നൽകുമെന്നായിരുന്നു ബിജെപി നേതൃത്വം ജാനുവിന് നൽകിയ വാക്ക്. വാഗ്ദാനം വിശ്വസിച്ച് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലടക്കം ജാനു എൻ.ഡി.എയ്ക്ക് ഒപ്പം നിന്നു. എന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞ രണ്ട് വർഷം പിന്നിടുകയും മോദി സർക്കാർ നാലം വർഷത്തിലേക്ക് കടക്കാറായിട്ടും വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല. യുഡിഎഫും എൽഡിഎഫും ആദിവാസി വിഭാഗത്തോട് ചെയ്ത അനീതിയാണ് എൻഡിഎയും തുടരുന്നതെന്നും ജാനു കുറ്റപ്പെടുത്തി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബത്തേരി നിയോജക മണ്ഡലത്തിൽ എൻഡിഎ സ്ഥനാർഥിയായിരുന്നു ജാനു. തിരഞ്ഞെടുപ്പിൽ പരാജയപ്പെടുന്നപക്ഷം ദേശീയ പട്ടികവർഗ കമ്മീഷൻ അംഗത്വമാണ് ബിജെപി നേതാക്കൾ ജാനുവിന് വാഗ്ദാനം ചെയ്തത്. മണ്ഡലത്തിൽ മൂന്നാം സ്ഥാനത്തായ ജാനുവിന് എൻഡിഎ നേതൃത്വം നൽകിയ വാഗ്ദാനം പാലിക്കപ്പെട്ടില്ല. ഇതാണ് എൻഡിഎ വിടാനുള്ള കടുത്ത തീരുമാനമെടുക്കാൻ ജാനുവിനെ പ്രേരിപ്പിച്ചത്.

കേരളത്തിൽ പട്ടികവർഗ മേഖല പ്രഖ്യാപിക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ ജാനു ഉന്നയിച്ചിരുന്നു. ഇക്കാര്യങ്ങളിലും നടപടി ഉണ്ടായിട്ടില്ല. യു.ഡി.എഫ്, എൽ.ഡി.എഫ് നേതൃത്വങ്ങളിൽ നിന്ന് തനിക്കുണ്ടായ അനുഭവം തന്നെയാണ് ബിജെപിയിൽ നിന്നും ഉണ്ടായതെന്ന് ജാനു കുറ്റപ്പെടുത്തി. ഈ സാഹചര്യത്തിൽ മുത്തങ്ങ വാർഷിക ദിനമായ ഫെബ്രുവരി 19ന് നിലപാട് പ്രഖ്യാപിക്കാനാണ് ജാനുവിന്റെ തീരുമാനം.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP