Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച ഭക്ഷ്യവസ്തുക്കൾ സിപിഎം പാർട്ടി ഓഫീസിലേക്ക് മാറ്റാൻ ശ്രമം; വൈപ്പിനിലെ ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം പ്രവർത്തകരും നാട്ടുകാരുമായി സംഘർഷം; പൊലീസ് ഇടപെട്ടപ്പോൾ പൊലീസിന്റെ തലയിൽ അരിച്ചാക്ക് കയറ്റി ലോക്കൽ സെക്രട്ടറിയുടെ ഷോ

ദുരിതാശ്വാസ ക്യാമ്പിലെത്തിച്ച ഭക്ഷ്യവസ്തുക്കൾ സിപിഎം പാർട്ടി ഓഫീസിലേക്ക് മാറ്റാൻ ശ്രമം; വൈപ്പിനിലെ ദുരിതാശ്വാസ ക്യാമ്പിൽ സിപിഎം പ്രവർത്തകരും നാട്ടുകാരുമായി സംഘർഷം; പൊലീസ് ഇടപെട്ടപ്പോൾ പൊലീസിന്റെ തലയിൽ അരിച്ചാക്ക് കയറ്റി ലോക്കൽ സെക്രട്ടറിയുടെ ഷോ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ദുരിതാശ്വാസ ക്യാമ്പിലേക്ക് എത്തിയ ഭക്ഷസാധനങ്ങൾ സിപിഎം പാർട്ടി ഓഫീസിലേക്ക് മാറ്റാൻ ശ്രമം. സിപിഎം ലോക്കൽ സെക്രട്ടറിയുടെ അനവസരത്തിലുള്ള ഇടപടെലിനെത്തുടർന്ന് സംഘർഷം. നായരമ്പലം ഭഗവതി വിലാസം സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പിൽ ഞായറാഴ്ച രാത്രിയിലായിരുന്നു സംഭവം അരങ്ങേറിയത്. വൈപ്പിൻ നായരമ്പലം ദുരിതാശ്വാസ ക്യാമ്പിലേക്ക് വന്ന ഭക്ഷ്യവസ്തുക്കളും മറ്റ് ആവശ്യ സാധനങ്ങളുമാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി ഉല്ലാസ് ഇടപെട്ട് പാർട്ടി ഓഫീസിലേക്ക് കടത്താൻ ശ്രമിച്ചത്. ഇതോടെ നാട്ടുകാരുമായി കയർക്കുകയും തുടർന്ന് സംഘരിഷത്തിലെത്തുകയുമായിരുന്നു.

നാലായിരത്തോളം പേർ താമസിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് സംഘർഷമുണ്ടായത്. ക്യാമ്പിലേക്കെത്തിയ സാധനങ്ങൾ പാർട്ടി ഓഫീസിലേക്ക് മാറ്റാൻ ഉല്ലാസും ഒരു സംഘമാളുകളും ശ്രമിച്ചത് നാട്ടുകാർ തടഞ്ഞതോടെയാണ് വലിയ തോതിലുള്ള സംഘർഷാവസ്ഥയുണ്ടായത്. സിപിഎമ്മുകാർ വേണ്ടപ്പെട്ടവരോട് വിവേചനം കാണിക്കുകയാണെന്നാണ് ക്യാമ്പിൽ ഉണ്ടായിരുന്നവർ പറയുന്നത്. പ്രദേശവാസികളും മറ്റിടങ്ങളിൽ നിന്ന് എത്തിയവരും ക്യാമ്പിൽ ഉണ്ടായിരുന്നു.

സംഘർഷാവസ്ഥ ഉണ്ടായതിനെ തുടർന്ന് പൊലീസെത്തിയെങ്കിലും പ്രശ്നം പരിഹരിക്കാനായില്ല. ഇതോടെ വസ്തുക്കൾ പൊലീസ് സ്റ്റേഷനിലെത്തിച്ച് വിതരണം ചെയ്യാമെന്ന് പൊലീസ് അറിയിച്ചു. എന്നാൽ, ഉല്ലാസും സംഘവും ഇതിനനുവദിച്ചില്ല. ഉല്ലാസ് പൊലീസുദ്യോഗസ്ഥന്റെ തലയിൽ ചാക്കെടുത്ത് വെക്കാൻ ശ്രമിക്കുന്നത് ഉൾപ്പെടെയുള്ള വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതേസമയം, സംഭവത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യമാണുള്ളതെന്നാണ് ഉല്ലാസിന്റെ വാദം. സിപിഎമ്മിന് മേധാവിത്വമുള്ള സ്ഥലമാണ് ഇതെന്നും കോൺഗ്രസുകാരാണ് സംഘർഷമുണ്ടാക്കാൻ ശ്രമിച്ചതെന്നുമാണ് ഉല്ലാസ് പറയുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP